Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാറ്റൂരിൽ ഭൂമി തിരിച്ചു പിടിക്കണമെന്ന് ലോകായുക്തയുടെ ഉത്തരവ്; പുറമ്പോക്ക് കൈയേറിയ 4.36 സെന്റ് തിരിച്ചു പിടിക്കണം; ഏറ്റെടുക്കാൻ ഉത്തരവിട്ടത് ഫ്‌ളാറ്റ് നിലനിൽക്കുന്ന ഭൂമി; ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആർടെക് ബിൽഡേഴ്‌സ്

പാറ്റൂരിൽ ഭൂമി തിരിച്ചു പിടിക്കണമെന്ന് ലോകായുക്തയുടെ ഉത്തരവ്; പുറമ്പോക്ക് കൈയേറിയ 4.36 സെന്റ് തിരിച്ചു പിടിക്കണം; ഏറ്റെടുക്കാൻ ഉത്തരവിട്ടത് ഫ്‌ളാറ്റ് നിലനിൽക്കുന്ന ഭൂമി; ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആർടെക് ബിൽഡേഴ്‌സ്

തിരുവനന്തപുരം: പാറ്റൂർ ഭൂമിയിടപാട് കേസിൽ നിർണായക വിധിയുമായി ലോകായുക്ത. പാറ്റൂരിൽ സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പുറമ്പോക്ക് കൈയേറിയ 4.36 സെന്റെ ഭൂമി തിരിച്ചു പിടിക്കാനാണ് കോടതി ഉത്തരവിട്ടത്. നിലവിൽ സർക്കാർ തിരിച്ചു പിടിച്ച 12 സെന്റ് ഭൂമി കൂടാതെ മറ്റൊരു നാല് സെന്റ് ഭൂമി കൂടി തിരിച്ചെടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇവിടെ ഫ്‌ളാറ്റ് ഉടമകൾ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നാണ് ലോകായുക്തയിൽ സർക്കാർ അറിയിച്ചിരുന്നത്. ഈ നാല് സെന്റ് സ്ഥലം കൂടി തിരിച്ചു പിടിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കെട്ടിട്ടം സ്ഥിതി ചെയ്യുന്ന നാല് സെന്റ് ഉൾപ്പെടെ സർക്കാർ ഭൂമിയിൽ ഉൾപ്പെടുമെന്നാണ് ജില്ലാ സർവേ സൂപ്രണ്ട് ലോകായുക്തയിൽ ബോധിപ്പിച്ചിരിരുന്നത്. സ്ഥലം പരിശോധിച്ച സർവേ സൂപ്രണ്ട് സർക്കാർ ഏറ്റെടുത്ത 12 സെന്റ കൂടാതെ മറ്റൊരു നാലരസെന്റ് പുറന്‌പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് ലോകായുക്തയ്ക്ക് സമർപ്പിച്ചത്.

പാറ്റൂരിലെ കെട്ടിട്ടത്തിന്റെ സുപ്രധാനമായ ഭാഗം നിലനിൽക്കുന്നത് പുറമ്പോക്കായി കണക്കാക്കിയ ഈ നാലര സെന്റിലാണ്, അതിനാൽ തന്നെ സർക്കാർ സ്ഥലം ഏറ്റെടുക്കുന്നുവെങ്കിൽ ഈ കെട്ടിട്ടം പൊളിച്ചുവേണം അത് ചെയ്യാൻ. ലോകായുക്തയുടെ വിധിക്കെതിരെ ഫ്‌ളാറ്റുമടകൾ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കിൽ സ്വഭാവികമായും സ്ഥലത്തെ സംബന്ധിച്ച നിയമപോരാട്ടം ഇനിയും തുടരും.

കേസിൽ നിന്നും നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവരെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വി എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് കോടതി നേരത്തെ കോടതി തള്ളുകയുണ്ടായി. കേസിന്റെ പൂർണരൂപം മനസ്സിലാക്കിയ ശേഷമാണ് വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയതെന്നും ഇക്കാരണത്താൽതന്നെ ഇത്തരം ഒരു ഹരജി പരിഗണിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി അജിത്കുമാർ ഹരജി തള്ളിയത്.

വിജിലൻസ് എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് വിജിലൻസ് കോടതി കഴിഞ്ഞ തവണതന്നെ വ്യക്തമാക്കിയിരുന്നു. താൻ നൽകിയ ഹരജിയിൽ ഏഴ് എതിർകക്ഷികൾ ഉണ്ടായിരുന്നെന്നും വിജിലൻസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ, ആർടെക് എം.ഡി, ജല അഥോറിറ്റി എൻജിനീയർമാർ എന്നിവർക്കെതിരെ മാത്രമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും അതാണ് ഹൈക്കോടതി റദ്ദാക്കിയതെന്നും അതിനാലാണ് ഇത്തരം ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നും വി.എസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP