Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേസ് അപൂർവങ്ങളിൽ അപൂർവമല്ലാത്തതിനാൽ വധശിക്ഷ വിധിക്കാനാവില്ല; പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചന്ദ്രന് ഇരട്ട ജീവപര്യന്തവും 22 വർഷം കഠിനതടവും നൽകി വടകര കോടതി; വിധിയിൽ തൃപ്തരെന്ന് ദമ്പതികളുടെ ബന്ധുക്കൾ

കേസ് അപൂർവങ്ങളിൽ അപൂർവമല്ലാത്തതിനാൽ വധശിക്ഷ വിധിക്കാനാവില്ല; പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചന്ദ്രന് ഇരട്ട ജീവപര്യന്തവും 22 വർഷം കഠിനതടവും നൽകി വടകര കോടതി; വിധിയിൽ തൃപ്തരെന്ന് ദമ്പതികളുടെ ബന്ധുക്കൾ

ജാസിം മൊയ്തീൻ

കോഴിക്കോട്; നാടിനെ നടുക്കിയ പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചന്ദ്രന് ഇരട്ട ജീവപര്യന്തവും 22 ർഷം കഠിനം തടവും ശിക്ഷ വിധിച്ചു. വടകര ജില്ലാ സെഷൻസ് കോടതി ജഡ്ജി എം വി രാജകുമാറാണ് ഇന്ന് ശിക്ഷ വിധിച്ചത്. കൊലപാതകം, കവർച്ച, കവർച്ചക്കിടെ മുറിവേൽപിക്കൽ, പ്രധാന സാക്ഷിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് വധശ്രമം അടക്കമുള്ള കുറ്റങ്ങങ്ങൾ ചാർത്തിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 22 വർഷത്തെ കഠിന് തടവ് അനുഭവിച്ചതിന് ശേഷം മാത്രമേ ജീവപര്യന്തം തുടങ്ങുകയൊള്ളൂ എന്നും വിധിയിൽ പറയുന്നു.

ഭവനഭേദനത്തിന് 5 വർഷം, സാക്ഷിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് 7 വർഷം, കൊല്ലപ്പെട്ടയാളുടെ സ്വർണ്ണാഭരണങ്ങൾ കവർന്നതിന് 10 വർഷം എന്നിങ്ങനെ 22 വർഷത്തെ കഠിന തടവ് അുഭവിച്ചതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ തുടങ്ങുക. 2015 ജൂലെ 9നാണ് കേസിനാസ്പദമായ സംഭവം. ഞാണിയത്ത് തെരുവ് വട്ടക്കണ്ടി മീത്തൽ ബാലൻ(62) ഭാര്യ ശാന്ത(59) എന്നീ ദമ്പതികളെ അയൽവാസിയും പരിചയക്കാരനുമായ പ്രതി കുന്നുമ്മൽ ചന്ദ്രൻ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മറ്റൊരു അയൽവാസിയായ അജിൽ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. അജിലാണ് കേസിലെ പ്രധാന സാക്ഷി.

സാമ്പത്തിക പരാധീനതകൾ അനുഭവിച്ച് കൊണ്ടിരുന്ന പ്രതി കൊല്ലപ്പെട്ട ബാലന്റെ വീട്ടിലെത്തി 10000 രൂപ കടമായി ആവശ്യപ്പെടുകയും ഇതെടുക്കാനായി ബാലൻ വീടിന്റെ മുകൾ നിലയിലേക്ക് പോകുന്നതിനിടയിൽ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തടയാൻ വന്ന ബാലന്റെ ഭാര്യ ശാന്തയെയും ചന്ദ്രൻ കൊലപ്പെടുത്തുകയും ശാന്തയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് അയൽവാസിയായ അജിൻ സന്തോഷ് ബഹളം കേട്ട് ഓടിയെത്തുന്നത്. സംഭവം നേരിൽ കണ്ട് അവിൽ സന്തോഷിനെയും പ്രതി കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിൽ ശാന്തയുടെ ആഭരണങ്ങളും കൊലക്കുപയോഗിച്ച ആയുധവും ചന്ദ്രന്റെ വീടിന് പുറക് വശത്ത് നിന്ന് കണ്ടെത്തിയിരുന്നു. അതേ സമയം പ്രതിക്ക് വിധിച്ച ഇരട്ട ജീവപര്യന്തം ഒരു ജീവപര്യന്തമായി ചുരുക്കാൻ സാധ്യതയുണ്ട്. നേരത്തെ ഇത്തരമൊരു വിധിയിൽ ഒരാൾക്ക് ഒരു ജീവിതമല്ലേയൊള്ളൂവെന്നും ആയതിനാൽ എങ്ങനെ ഒരാളെ രണ്ട് തവണ ജീവപര്യന്തം ശിക്ഷിക്കാൻ കഴിയുമെന്നും സുപ്രീകോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഏറെക്കുറെ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാനുള്ള ശിക്ഷകളാണ് ഇപ്പോൾ പ്രതിക്ക് ലഭിച്ചിരിക്കുന്നത്. കാരണം 22 വർഷത്തെ കഠിന തടവിന് ശേഷം മാത്രമേ പ്രതിക്ക് ജീവപര്യന്തം ശിക്ഷ തുടങ്ങുകയൊള്ളൂ. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷയായ വധ ശിക്ഷ നൽകാനാവില്ലെന്നും, കേസ് അപൂർവങ്ങളിൽ അപൂർവ്വമല്ലെന്നും കോടതി പറഞ്ഞു. വിധിയിൽ പൂർണ്ണ സന്തുഷ്ടരാണെന്ന് കൊല്ലപ്പെട്ട ബാലന്റെയും ശാന്തയുടെയും ബന്ധുക്കൾ പ്രതികരിച്ചു. പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അന്വേഷണ സംഘത്തിനും, പ്രോസിക്യൂഷനും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP