Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുൻ സ്പീക്കർ എന്ന നിലയിൽ വല്ലപ്പോഴും റൂം എടുത്തിട്ടും പിപി തങ്കച്ചന്റെ എംഎൽഎ ക്വാർട്ടേഴ്‌സിലെ റൂമിൽ നിന്ന് സരിതയ്ക്ക് ഫോൺ വിളി; സരിത തിരിച്ചു വിളിച്ചതായും രേഖകൾ; തനിക്കൊന്നും അറിയില്ലെന്ന് തീർത്ത് പറഞ്ഞ് യുഡിഎഫ് കൺവീനർ; സോളാർ കമ്മീഷൻ വാദം തുടരുമ്പോൾ

മുൻ സ്പീക്കർ എന്ന നിലയിൽ വല്ലപ്പോഴും റൂം എടുത്തിട്ടും പിപി തങ്കച്ചന്റെ എംഎൽഎ ക്വാർട്ടേഴ്‌സിലെ റൂമിൽ നിന്ന് സരിതയ്ക്ക് ഫോൺ വിളി; സരിത തിരിച്ചു വിളിച്ചതായും രേഖകൾ; തനിക്കൊന്നും അറിയില്ലെന്ന് തീർത്ത് പറഞ്ഞ് യുഡിഎഫ് കൺവീനർ; സോളാർ കമ്മീഷൻ വാദം തുടരുമ്പോൾ

കൊച്ചി: യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന് എംഎ‍ൽഎ. ക്വാർട്ടേഴ്‌സിൽ അനുവദിച്ച മുറിയിലെ ലാൻഡ്‌ഫോണിൽ നിന്ന് സരിത എസ്. നായരുടെ ഫോണിലേക്കും തിരിച്ചും ഫോൺ സംഭാഷണം നടന്നതിന്റെ രേഖകൾ സോളാർ കമ്മീഷന്. 2012 ഏപ്രിൽ പത്തിനും 2013 ഫെബ്രുവരി ഒന്നിനും നടന്ന ഫോൺ വിളികളുടെ വിശദാംശങ്ങൾ (സി.ഡി.ആർ) സോളാർ അന്വേഷണ കമ്മിഷനു മുന്നിൽ കമ്മിഷൻ അഭിഭാഷകൻ അഡ്വ. സി. ഹരികുമാർ ഹാജരാക്കി. ഇതോടെ സരിതയുടെ ഫോൺ വിളിയിൽ തങ്കച്ചനും കുടുങ്ങുകയാണ്. എന്നാൽ ആരോപമങ്ങൾ തങ്കച്ചൻ നിഷേധിച്ചു. തനിക്കൊന്നും അറിയില്ലെന്നായിരുന്നു നിലപാട്. ബിജു രാധാകൃഷ്ണനെയോ സരിതയെയോ അറിയില്ല. നേരിട്ടോ ഫോണിലൂടെയോ സംസാരിച്ചിട്ടുമില്ല. സരിതയുടെ കത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് യു.ഡി.എഫ്. ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്കച്ചൻ പറഞ്ഞു. 

ഈ ഫോണിൽ നിന്ന് 2012 ഏപ്രിൽ പത്തിനു സരിതയുടെ നമ്പറിലേക്ക് രണ്ടു വിളികളാണു നടന്നത്. 2013 ഫെബ്രുവരി ഒന്നിന് നാലു വിളികളും. അതിലൊന്ന് മുറിയിലെ ലാൻഡ്‌ഫോണിൽ നിന്നു സരിതയെ വിളിച്ചതാണ്. മൂന്നെണ്ണം സരിത തന്റെ മൊബൈൽ ഫോണിൽ നിന്നു തിരിച്ചു വിളിച്ചതും. മുൻ സ്പീക്കറായ തനിക്കു വേണ്ടിവന്നാൽ ഒന്നോ രണ്ടോ ദിവസത്തേക്ക് എംഎ‍ൽഎ. ക്വാർട്ടേഴ്‌സിൽ മുറി കിട്ടാറുണ്ടെന്നും ആ ദിവസങ്ങളിലാണോ ഈ വിളികൾ നടന്നതെന്ന് അറിയില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തങ്കച്ചൻ മറുപടി നൽകി. താൻ സരിതയെ വിളിക്കുകയോ അവർ തന്നെ വിളിക്കുകയോ ചെയ്തിട്ടില്ല. ആരാണു സരിതയുമായി ഫോണിൽ സംസാരിച്ചതെന്ന് അന്വേഷിച്ചശേഷം പറയാമെന്നും തങ്കച്ചൻ മറുപടി നൽകി.

നിയമവിരുദ്ധമായാണ് സരിതയുടെ അറസ്റ്റ് നടന്നതെന്ന കാര്യം അറിയില്ലെന്നു തങ്കച്ചൻ പറഞ്ഞു. കോൺഗ്രസിനു മുൻതൂക്കമുള്ള യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് അറസ്റ്റ് നടന്നതെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി കാര്യങ്ങൾ നടന്നാൽ അങ്ങയെപ്പോലുള്ള പൊതുപ്രവർത്തകർക്ക് അതിൽ ഇടപെടാൻ ബാധ്യതയില്ലേ എന്നു കമ്മിഷൻ ചോദിച്ചു. സോളാർ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച സാഹചര്യങ്ങളും കേസുകളുമൊന്നും താൻ വിശദമായി അന്വേഷിച്ചിട്ടില്ല. സരിതയ്ക്കും ചില മാദ്ധ്യമങ്ങൾക്കുമെതിരേ ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും മാനനഷ്ടക്കേസ് നൽകിയതായി അറിയാം. പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സരിത എഴുതിയ കത്തുമായി ബന്ധപ്പെട്ടാണോ കേസെന്ന് അറിയില്ല. 

കോന്നിയിലെ ക്വാറി ഉടമ മല്ലേലിൽ ശ്രീധരൻ നായർ വാദിയായ സോളാർ തട്ടിപ്പുകേസിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിരപരാധിയാണോ എന്ന കാര്യം അന്വേഷിച്ചു ബോധ്യപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തങ്കച്ചൻ മൊഴി നൽകി. സരിതയ്ക്ക് ഉമ്മൻ ചാണ്ടിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായുമുള്ള അടുത്ത ബന്ധം നേരിൽക്കണ്ടു ബോധ്യപ്പെട്ട ശേഷമാണ് ബിസിനസ് കരാറിലേർപ്പെട്ടതും തുക നൽകിയതെന്നും കാണിച്ച് മല്ലേലിൽ ശ്രീധരൻ നായർ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയതായി പത്രങ്ങളിൽ വായിച്ചിരുന്നു. ഇതേക്കുറിച്ച് സ്വന്തമായി അന്വേഷിച്ചിട്ടില്ല. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ദേശീയ വികസനസമിതി യോഗത്തിൽ പങ്കെടുത്തതിന്റെ തീയതി നിയമസഭയിൽ ഉമ്മൻ ചാണ്ടി തെറ്റായി പറഞ്ഞുവെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ല. കേരളത്തിൽ ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ ഈ സംഭവത്തെക്കുറിച്ച് യു.ഡി.എഫ്. കൺവീനറായ താങ്കൾ കേട്ടിട്ടുപോലുമില്ലേ എന്ന് കമ്മിഷൻ തങ്കച്ചനോടു ചോദിച്ചു.

ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സുഹൃത്ത് തോമസ് കുരുവിളയെ അറിയാം. കുരുവിളയെ പല തവണ ഡൽഹിയിൽ ഉമ്മൻ ചാണ്ടിയുടെ മുറിയിൽ കണ്ടിട്ടുണ്ട്. പെരുമ്പാവൂർ പൊലീസ് സരിതയെ അറസ്റ്റ് ചെയ്യാനിടയായ കേസിലെ പരാതിക്കാരൻ മുടിക്കൽ സജാദ് ഒരു പരാതിയുമായി വന്നുകണ്ടിട്ടില്ലെന്നും തങ്കച്ചൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP