Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലാഖ്‌വിയുടെ ജാമ്യം: കടുത്ത ഭാഷയിൽ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി സാഖിർ റഹ്മാൻ ലാഖ്‌വിക്ക് ജാമ്യം അനുവദിച്ചതിലുള്ള പ്രതിഷേധം കടുത്ത ഭാഷയിൽ പാക്കിസ്ഥാനെ അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്‌സഭയിലെ അംഗങ്ങൾ ഒറ്റക്കെട്ടായി പാക് കോടതി വിധിയെ അപലപിച്ചു.

ലോകസഭയിൽ പാക്ക് കോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണ്. പാക്ക് കോടതിയുടെ നടപടിക്കു പ്രധാനമന്ത്രി നവാസ് ഷെരീഫ് എന്ത് വിശദീകരണമാണ് നൽകിയതെന്ന് മോദി സഭയെ അറിയിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. തുടർന്ന് സഭ ഒന്നടങ്കം പാക്ക് കോടതിയുടെ നടപടിയെ അപലപിച്ചു. പാർലമെന്റ് ഇതിനെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യം സർക്കാരും സ്പീക്കറും അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് സഭയിലെത്തി പ്രധാനമന്ത്രി സർക്കാരിന്റെ നിലപാട് വിശദീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP