Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വകാര്യത ഓരോ പൗരന്റെയും മൗലികാവകാശം തന്നെ; 1952ലെയും 64ലെയും വിധികൾ തിരുത്തി കുറിച്ച ഒമ്പതംഗ ബഞ്ചിൽ ഉൾപ്പെട്ടത് ഇവരൊക്കെയാണ്

സ്വകാര്യത ഓരോ പൗരന്റെയും മൗലികാവകാശം തന്നെ; 1952ലെയും 64ലെയും വിധികൾ തിരുത്തി കുറിച്ച ഒമ്പതംഗ ബഞ്ചിൽ ഉൾപ്പെട്ടത് ഇവരൊക്കെയാണ്

നങ്ങളുടെ സ്വകാര്യത ഒരു പൗരന്റെ മൗലികാവകാശമാണെന്ന ചരിത്ര പ്രധാനമായ വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചംഗ ബഞ്ചിൽ നിന്നും ഒമ്പതംഗ ബഞ്ചിലേക്ക് മാറ്റിയ കേസിൽ ഒമ്പതംഗങ്ങളും ഐക്യകണ്‌ഠേനയാണ് വിധി പ്രഖ്യാപിച്ചത്. 

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനും ജസ്റ്റിസുമാരായ ജെ ചലമേശ്വർ, എസ് എ ബോബ്‌ഡെ, ആർ കെ അഗർവാൾ, റോഹിങ്ടൻ നരിമാൻ, എ എം സാപ്രെ, ഡി വൈ ചന്ദ്രാച്യുത്, സഞ്ജയ് കിഷൻ കൗൾ, എസ് അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സാമൂഹിക ക്ഷേമപദ്ധതികൾക്ക് ആധാർ നമ്പർ നിർബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടിരുന്നു. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാർ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതോയെന്ന ചോദ്യം ഒൻപതംഗ ബെഞ്ചിനു വിട്ടത്.

സ്വകാര്യത മൗലികാവകാശമല്ലെന്ന് വിധിച്ച 1952 ലെയും 64 ലെയും വിധികൾ അസാധുവാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി. 2012 ൽ ആധാർ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് സ്വകാര്യ മൗലികാവകാശമാണോ എന്ന ചോദ്യം വീണ്ടും സുപ്രീം കോടതിക്കു മുന്നിലേക്ക് എത്തിയത്.

അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത എന്നിവരുൾപ്പെടെ മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദതാർ, കബിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, ശ്യാം ദിവാൻ, ആനന്ദ് ഗോവർ, സി എ സുന്ദരം, രാകേഷ് ദ്വിവേദി തുടങ്ങിയ മുതിർന്ന അഭിഭാഷകരാണ് അനുകൂലമായും പ്രതികൂലമായും വാദിച്ചത്.

സ്വകാര്യത മൗലികാവകാശമാണെന്നാണ് ഹർജിക്കാർക്കു വേണ്ടി ഹാജരായ ഗോപാൽ സുബ്രഹ്മണ്യം, സോളി സോറാബ്ജി, ശ്യാം ദിവാൻ എന്നിവരുടെ വാദം. സ്വകാര്യത മൗലികാവകാശമല്ലെന്നാണ് ആധാറിനെ പിന്തുണച്ചു കൊണ്ട് കേന്ദ്രസർക്കാർ വാദിച്ചത്. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്രത്തിനു വേണ്ടി വാദിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP