Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റവാളിക്കു ചെയ്തുകൊടുക്കാവുന്ന സഹായത്തിന് നിയന്ത്രണരേഖയുണ്ടെന്ന് അഭിഭാഷകർ ഓർമിക്കണം; മതിൽചാടിക്കടക്കാനും കോടതിക്കകത്തെത്തി ഒളിഞ്ഞുനോക്കാനും സഹായം ചെയ്തത് കുറ്റകൃത്യം; പൊലീസുകാരെ തടയാൻ ശ്രമിച്ചതും അപഹാസ്യം; പൾസറിന്റെ അറസ്റ്റിലെ ധാർമികവും നിയമപരവുമായ വശങ്ങൾ ഓർമിപ്പിച്ച് ഉദയഭാനുവും സെബാസ്റ്റ്യൻ പോളും

കുറ്റവാളിക്കു ചെയ്തുകൊടുക്കാവുന്ന സഹായത്തിന് നിയന്ത്രണരേഖയുണ്ടെന്ന് അഭിഭാഷകർ ഓർമിക്കണം; മതിൽചാടിക്കടക്കാനും കോടതിക്കകത്തെത്തി ഒളിഞ്ഞുനോക്കാനും സഹായം ചെയ്തത് കുറ്റകൃത്യം; പൊലീസുകാരെ തടയാൻ ശ്രമിച്ചതും അപഹാസ്യം; പൾസറിന്റെ അറസ്റ്റിലെ ധാർമികവും നിയമപരവുമായ വശങ്ങൾ ഓർമിപ്പിച്ച് ഉദയഭാനുവും സെബാസ്റ്റ്യൻ പോളും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിവസങ്ങളോളം പൊലീസിനെ വെട്ടിച്ചുനടന്ന പൾസർ സുനിയെയും വിജീഷിനെയും എറണാകളും അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പൊലീസ് ബലമായി കസ്റ്റഡിയിൽ എടുത്തത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതികളെ പൊലീസ് വലിച്ചിഴച്ചു അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഏതാനും അഭിഭാഷകർ തടയാൻ ശ്രമിച്ചതായിരുന്നു ഇതിലൊന്ന്. തുടർന്ന് അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു. അഭിഭാഷകരുടെ പ്രവൃത്തിക്കെതിരേ ജനവികാരം ശക്തമാകുകയാണ് ഉണ്ടായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കോടതി വളപ്പിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നടിയെ ആക്രമിച്ച കേസിൽ ദിവസങ്ങളോളം പൊലീസിനെ വെട്ടിച്ചുനടന്ന പൾസർ സുനിയും കൂട്ടാളി വിജീഷും അഭിഭാഷകന്റെ നിർദ്ദേശം അനുസരിച്ച് കൊടതിയിൽ കീഴടങ്ങാനെത്തി. അഭിഭാഷകരുടെ വേഷത്തിൽ പൾസർ ബൈക്കിലെത്തിയ ഇരുവരും മതിൽ ചാടിക്കടന്ന് കോടതിയിലേക്ക് ഓടിക്കയറി. എന്നാൽ ഈ സമയം കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പൊലീസുകാർ ഓടിയെത്തി പ്രതിയെ കോടതിയിൽനിന്ന് വലിച്ചു പുറത്തിറക്കി കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ കോടതിയിൽ കീഴടങ്ങാനെത്തിയ പൊലീസിനെ തടയാൻ ശ്രമിച്ച് അഭീഷകർ രംഗത്തെത്തി. ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായി. കൊടും കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച അഭിഭാഷകരെ നടപടിയെ പൊതുസമൂഹം ഏറെ വിമർശിച്ചു. ഇതോടൊപ്പം ഒരു അഭിഭാഷകന് തന്റെ ഇടപാടുകാരനായ പ്രതിക്ക് എത്രമാത്രം നിയമസഹായങ്ങൾ ചെയ്തുകൊടുക്കാനുള്ള അവകാശങ്ങളുണ്ട് എന്നകാര്യവും ചർച്ച ചെയ്യപ്പെട്ടു.

ഇതിനില്ലെ കൃത്യമായ വിശദീകരണം നല്കുകയാണ് മുതിർന്ന അഭിഭാഷകരായ അഡ്വ. സി.പി. ഉദയഭാനുവും അഡ്വ. സെബാസ്റ്റ്യൻ പോളും. കുറ്റവാളിക്ക് ആവശ്യമായ നിയമസഹായം എവിടെ വരെയെന്ന നിയന്ത്രണരേഖ തിരിച്ചറിയാൻ ഓരോ അഭിഭാഷകർക്കും ബാധ്യതയുണ്ടെന്ന് ഉദയഭാനുവും, സെബാസ്റ്റ്യൻപോളും ഓർമ്മിപ്പിക്കുന്നത്.

അഭിഭാഷകർക്ക് അവരുടെ തൊഴിൽപരമായ ചുമതലകൾ അനുസരിച്ച് ഏതുകൊടുംകുറ്റവാളിക്ക് വേണ്ടി ഹാജരാകുന്നതിനും യാതൊരു നിയമതടസവുമില്ല. എന്നാൽ കുറ്റവാളിക്ക് ആവശ്യമായ നിയമസഹായം എവിടെവരെയെന്ന നിയന്ത്രണരേഖ തിരിച്ചറിയാൻ ഓരോ അഭിഭാഷകനും ബാധ്യതയുണ്ടെന്നും ഉദയഭാനു വ്യക്തമാക്കി.

മുഖ്യപ്രതികൾക്ക് പിൻവശത്തെ മതിൽ ചാടിക്കടന്ന് വരാനും ഉച്ചസമയം തിരഞ്ഞെടുക്കാനും കോടതിക്ക് അകത്തെത്തി ഒളിഞ്ഞു നിൽക്കാനും സൗകര്യം ചെയ്ത് നൽകിയത് ആരാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അപ്രകാരം ചെയ്തത് അഭിഭാഷകർ ആണെങ്കിൽ അവരും തീർച്ചയായും അക്ഷന്തവ്യമായ ഒരു കുറ്റകൃത്യത്തിൽ പങ്കാളികളാകും.

കുറ്റവാളികൾക്ക് ആവശ്യമായ സഹായങ്ങൾ നിയമവിധേയമായി മാത്രം ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്വമാണ് അഭിഭാഷകനുള്ളത്. അവർ നിയമലംഘകരാണെങ്കിൽ അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള അന്വേഷണ സംഘത്തിന്റെ ചുമതലയെ ഒരു വിധത്തിലും തടസപ്പെടുത്താൻ അഭിഭാഷകർക്ക് അവകാശമില്ല. അങ്ങനെയുള്ള തടസപ്പെടുത്തൽ നിയമലംഘനമാണെന്നും ഉദയഭാനു മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

പൊലീസുകാരെ തടയാൻ ശ്രമിച്ച അഭിഭാഷകരുടെ നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണെന്നാണ് ഡോ. സെബാസ്റ്റ്യൻ പോളും പാലക്കാട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെമിനാറിൽ പറഞ്ഞു. കോട്ടിട്ട അഭിഭാഷകർ തെരുവിൽ ഗുണ്ടായിസം കാണിക്കരുതെന്ന് പറഞ്ഞതിനാണ് തന്നെ ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത്. അഭിഭാഷകരെ ഗുണ്ടകളെന്ന് വിളിച്ചു എന്നായിരുന്നു പരാതി.

പക്ഷേ ആ പേര് ശരിവെയ്ക്കുന്ന നടപടികളാണ് കഴിഞ്ഞദിവസം എറണാകുളം കോടതിയിൽ കണ്ടത്. പൊലീസ് തിരയുന്ന കുപ്രസിദ്ധ ഗുണ്ട അവരുടെ കണ്ണുവെട്ടിച്ച് അഭിഭാഷക വേഷത്തിൽ കോടതി മുറിയിൽ എത്തി. വഴികാട്ടാൻ കോട്ടിട്ട വക്കീലന്മാരും ഉണ്ടായിരുന്നു. പ്രതിയെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തിന് തടസം നിന്നത് ഈ അഭിഭാഷകരാണ്. ഭരണഘടന അടിസ്ഥാനമാക്കി പറയുന്ന കാര്യങ്ങൾ ഒരു വിഭാഗം അഭിഭാഷകർക്ക് മനസിലാകുന്നില്ല. കോട്ടിട്ട് കോടതി പരിസരത്ത് കാണുന്നവരെല്ലാം അഭിഭാഷകരല്ലെന്ന വസ്തുത വെളിപ്പെടുത്തുകയാണ് പൾസർ സുനി സംഭവമെന്നും സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP