Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

സ്ത്രീ ശരീരം ഒരു അമ്പലം; ബലാത്സംഗ കേസിൽ ഒത്തുതീർപ്പ് വേണ്ട; ഇത്തരം ചെയ്ത്തികൾ സ്ത്രീകളുടെ മാന്യതയെ അവഹേളിക്കലെന്ന് സുപ്രീംകോടതി

സ്ത്രീ ശരീരം ഒരു അമ്പലം; ബലാത്സംഗ കേസിൽ ഒത്തുതീർപ്പ് വേണ്ട; ഇത്തരം ചെയ്ത്തികൾ സ്ത്രീകളുടെ മാന്യതയെ അവഹേളിക്കലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബലാത്സംഗ കേസുകൾ ഒത്തുതീർപ്പാക്കാൻ നിർദേശിക്കുന്നത് തെറ്റായ നടപടിയാണെന്ന് സുപ്രീംകോടതി. ഇത് സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. മദ്ധ്യപ്രദേശിൽ നിന്നുള്ള ഒരു ബലാത്സംഗ കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. സ്ത്രീകളുടെ ശരീരം അവളുടെ അമ്പലമാണെന്നും ഇത്തരം നിർദ്ദേശങ്ങൾ സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ബലാത്സംഗ കേസുകളിൽ കോടതി മദ്ധ്യസ്ഥം വഹിക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു. തമിഴ്‌നാട്ടിലെ ജഡ്ജി, പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും പീഡനത്തിന് ഇരയായ യുവതിയുമായി ഒത്തുതീർപ്പിന് ശ്രമിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.

ബലാത്സംഗ കേസുകളിൽ കോടതി മദ്ധ്യസ്ഥം വഹിക്കുന്നത് നിയമ വിരുദ്ധമാണ്. ബലാത്സംഗ കേസുകളിൽ ഇത്തരം ഒത്തുതീർപ്പിന് നിർദ്ദേശിക്കുന്നത് അവബോധത്തിന്റെ കുറവാണ് കാണിക്കുന്നത്. തമിഴ്‌നാട് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് ഇത്തരമൊരു അവബോധമില്ലായ്മയാണ്. പീഡനത്തിന് ഇരയായ സ്ത്രീയെ വിവാഹം ചെയ്യുന്നതിലൂടെ കേസിലെ പ്രതി സ്വതന്ത്രനാവുകയാണ് ചെയ്യുന്നതെന്നും മിശ്ര ചൂണ്ടിക്കാട്ടി.

കേസിന് ആസ്പദമായ സംഭവം ഇങ്ങനെയാണ്: 2008ൽ പീഡനത്തിരയാകുമ്പോൾ പെൺകുട്ടിക്ക് 15 വയസ്സായിരുന്നു. ഒരുവർഷത്തിന് ശേഷം പെൺകുഞ്ഞിന് അവർ ജന്മം നൽകി. 2012ൽ കടലൂരിലെ മഹിളാകോടതി പ്രതി മോഹനനെ ഏഴുവർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹനൻ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് മാതാവിന്റേയും കുഞ്ഞിന്റേയും നല്ല ഭാവി കണക്കിലെടുത്ത് പരസ്പര ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് ജഡ്ജി പി.ദേവദാസ് കോടതി പെൺകുട്ടിയോട് നിർദേശിച്ചത്. സമാനമായ മറ്റൊരു കേസ് ഈ വർഷം ഫെബ്രുവരിയിൽ ഒത്തുതീർപ്പാക്കിയെന്നും പീഡനത്തിരയായ കുട്ടിയെ പ്രതി വിവാഹം കഴിച്ചെന്നും കോടതി പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP