Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര നീക്കത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി; വ്യക്തികളുടെ സമൂഹമാധ്യമ ഇടപെടലുകളെ വിമർശിക്കുന്നത് വഴി ഭരണകൂട നിരീക്ഷണ രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്നും കോടതിയുടെ വിമർശനം

സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര നീക്കത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി; വ്യക്തികളുടെ സമൂഹമാധ്യമ ഇടപെടലുകളെ വിമർശിക്കുന്നത് വഴി ഭരണകൂട നിരീക്ഷണ രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്നും കോടതിയുടെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെ നിരീക്ഷിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ സർക്കാർ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാൽ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറുമെന്ന് സുപ്രീംകോടതി രൂക്ഷഭാഷയിൽ വിമർശിക്കുന്നത്. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കുവാനും നിയന്ത്രിക്കാനും ലേസോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് സുപ്രീംകോടതി രൂക്ഷഭാഷയിൽ വിമർശനം ഉന്നയിച്ച് രംഗത്തുവന്നത്. കേന്ദ്രസർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുന്ന വേളയിലായിരുന്നു കേന്ദ്രത്തിനെതിരായ പ്രതികരണം.

വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ പിന്തുടരുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് രാജ്യത്തെ 'ഭരണകൂട നിരീക്ഷണ'മുള്ള (Surveillance State) രാജ്യമാക്കിത്തീർക്കുമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് 2017ൽ ഉണ്ടായ കോടതി ഉത്തരവ്, സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് കോടതി പറഞ്ഞു. ഹർജിക്കാരൻ ഉന്നയിച്ച വിഷയം വിശദമായി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംഎൽഎ മഹ്വ മോയിത്രയാണ് ഹർജി സമർപ്പിച്ചത്. വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും പൂർണമായും ഹനിക്കുന്നതാണ് ഈ നീക്കമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഹർജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP