Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോന്നിയ പോലെ മൊഴിചൊല്ലാൻ മുസ്ലിം വരന്മാർക്ക് സാധിക്കുമോ...? ആദ്യ ഭാര്യയുമായുള്ള തർക്കം തീർക്കാതെ അമേരിക്കയിൽ നിന്നെത്തിയ യുവാവിന്റെ രണ്ടാം വിവാഹം തടഞ്ഞ കോടതി ഉത്തരവ് ശ്രദ്ധ നേടുന്നു

തോന്നിയ പോലെ മൊഴിചൊല്ലാൻ മുസ്ലിം വരന്മാർക്ക് സാധിക്കുമോ...? ആദ്യ ഭാര്യയുമായുള്ള തർക്കം തീർക്കാതെ അമേരിക്കയിൽ നിന്നെത്തിയ യുവാവിന്റെ രണ്ടാം വിവാഹം തടഞ്ഞ കോടതി ഉത്തരവ് ശ്രദ്ധ നേടുന്നു

മുസ്ലീം വരന്മാർക്ക് തന്നിഷ്ടത്തിന് ഭാര്യമാരെ തലാഖ് ചൊല്ലി ബന്ധം എളുപ്പത്തിൽ ഒഴിയാൻ സാധിക്കുമോയെന്ന കാര്യത്തെ ചൊല്ലിയുള്ള ചർച്ചകൾ പലപ്പോഴുമുണ്ടാകാറുണ്ട്. ഇക്കാര്യത്തിൽ മതപരമായ നിയമവും ഇന്ത്യയിലെ നിയമവും തമ്മിൽ ചില്ലറ അസ്വാരസ്യങ്ങളും പതിവാണ്. ഇപ്പോഴിതാ ഇതു സംബന്ധിച്ച കേസിൽ കോടതി ഇറക്കിയ ഉത്തരവ് ശ്രദ്ധേയമാവുകയാണ്. ആദ്യഭാര്യയുമായുള്ള തർക്കം തീർക്കാതെ അമേരിക്കയിൽ നിന്നെത്തിയ യുവാവിന്റെ രണ്ടാം വിവാഹം ഇത് പ്രകാരം കുടുംബ കോടതി തടഞ്ഞിരിക്കുകയാണ്.

ആദ്യഭാര്യയുമായുള്ള ബാധ്യതകൾ വേണ്ടവിധം തീർക്കാതെ മുസ്ലിം പുരുഷന്മാർ രണ്ടാമത് വിവാഹം കഴിക്കുന്നതിനെ നിയമവും മതവും അനുവദിക്കുന്നില്ലെന്നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജ് സ്വാതി ചന്ദ്രൻ പറഞ്ഞിരിക്കുന്നത്. മെയ്‌ 13നാണ് ഇത് സംബന്ധിച്ച ഉത്തരവുണ്ടായിരിക്കുന്നത്. അമേരിക്കയിൽ നിന്നും മടങ്ങിയ ആളും വോർളി സ്വദേശിയുമായ ഡോ. അക്‌ബർ ഖാന്റെ വിവാഹം തടഞ്ഞു കൊണ്ടായിരുന്നു വിധിയുണ്ടായത്. ആദ്യ ഭാര്യയായ സക്കീനയ്ക്ക് താമസസൗകര്യവും നിലനിൽപിനുള്ള ആനുകൂല്യങ്ങളും നൽകാതെയാണ് അക്‌ബർ ഖാൻ രണ്ടാമത് വിവാഹത്തിന് ഒരുങ്ങുന്നതെന്ന കേസിലാണ് പ്രസ്തുത വിധിയുണ്ടായിരിക്കുന്നത്.

18നും 25നും വയസിനിടെ പ്രായമുള്ള അവിവാഹിതകളായ യുവതികളിൽ നി്ന്നും വിവാഹാലോചനകൾ ക്ഷണിച്ച് കൊണ്ട് അക്‌ബർ ഖാൻ കൊടുത്ത പരസ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സക്കീന നീതി തേടി കോടതിയിലെത്തിയത്. തന്റെ നിയമപരമായ അവകാശങ്ങളെ ചവിട്ടി മെതിച്ച് കൊണ്ടാണ് അക്‌ബർ രണ്ടാം വിവാഹത്തിനൊരുങ്ങുന്നതെന്നായിരുന്നു സക്കീന് പരാതിപ്പെട്ടിരുന്നത്.2001 മെയ് 27നായിരുന്നു ഇവർ വിവാഹിതരായത്. തുടർന്ന് അടുത്ത മാസം യുഎസിലേക്ക് പോവുകയും ചെയ്തു. ഇവർക്ക് നാലും 12 ഉം വയസിനിടയിലുള്ള നാല് പുത്രന്മാരുമുണ്ട്. 2011ൽ മുംബൈയിലേക്ക് തിരിച്ച് വന്നതിന് ശേഷമാണ് ഇവർക്കിടയിൽ പ്രശ്‌നങ്ങൾ രൂക്ഷമായത്. തന്റെ കുട്ടികളുടെ അവകാശത്തിനായി ക്കീനയാണ് ആദ്യം ബാന്ദ്രയിലെ കുടുംബക്കോടതിയെ സമീപിച്ചത്. തന്റെ അനുവാദമില്ലാതെ അക്‌ബർ അവരെ തട്ടിയെടുത്തുവെന്നായിരുന്നു സ്‌ക്കീനയുടെ പരാതി. 2014 ജൂലൈ യിൽ ഫ്‌ലാറ്റ് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടതായും സക്കീന് കോടതിയിൽ ബോധിപ്പിച്ചിരുന്നു. തന്റെ മക്കളെ വിട്ട്തരാനും പകരം താമസസംവിധാനം ഏർപ്പെടുത്തി കൊടുക്കാനുമുള്ള മുൻ കോടതി ഉത്തരവ് അക്‌ബർ നടപ്പിലാക്കിയില്ലെന്നും സക്കീന് തന്റെ പരാതിയിൽ ബോധിപ്പിച്ചിരുന്നു. തന്റെ അവകാശങ്ങൾ അനുവദിക്കുന്നത് വരെ അക്‌ബർ മറ്റൊരു വിവാഹം കഴിക്കരുതെന്നും സക്കീന നീതിപീഠത്തോട് ആവശ്യപ്പെട്ടിരുന്നു. 

തന്റെ കക്ഷി സക്കീനയെ ഡിവോഴ്‌സ് ചെയ്തിട്ടുണ്ടെന്നാണ് അക്‌ബറിന്റെ അഭിഭാഷകൻ വാദിക്കുന്നത്. ഇതിനായി തലാഖ് ചൊല്ലിയിട്ടുമുണ്ട്. മുസ്ലിം പഴ്‌സണൽ ലോ പ്രകാരമാണ് ഈ രണ്ടുപേരെയും നിയന്ത്രിക്കുന്നതെന്നും അതിനാൽ ഒരു പുരുഷന് നാല് വിവാഹം വരെ കഴിക്കാമെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ മുൻ ഭാര്യയുടെ ബാധ്യതകൾ യഥാവിധം തീർക്കാതെ അയാൾക്ക് രണ്ടാമത് വിവാഹം കഴിക്കാൻ മതവും നിയമവും അനുവദിക്കുന്നില്ലെന്നായിരുന്നു സക്കീനയുടെ വക്കീലായ നീലോഫർ അഖ്താർ വാദിച്ചത്. വിശുദ്ധ ഖുറാനെ തെറ്റായി വ്യാഖ്യാനിച്ചാണ് നാല് വിവാഹങ്ങളെ പലരും അനുകൂലിക്കുന്നതെന്നും അവർ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമെ മുസ്ലിം പുരുഷന്മാർക്ക് നാല് വിവാഹങ്ങൾ അനുവദനീയമാവുന്നുള്ളൂ എന്ന് സുറാഹ് നിസ ആയത്ത് 3ഉം 129ഉം ഉദ്ധരിച്ച് കൊണ്ട് വെന്നും അവർ കോടതിയിൽ വ്യക്തമാക്കി.തുടർന്ന് ജഡ്ജ് ചൗഹാൻ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കുകയും സക്കീനയ്ക്ക് അനുകൂലമായി വിധിയെഴുതുകയുമായിരുന്നു. സക്കീനയ്ക്കും നാലു വയസുകാരനായ മകനും അനുയോജ്യമായ താമസസൗകര്യം ലഭ്യമാക്കാൻ കോടതി അക്‌ബറിനോട് ഉത്തരവിടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP