Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ സർക്കാർ നിലപാടിനൊപ്പം ചേർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; എന്നാൽ സ്ത്രീ പ്രവേശനത്തെ എതിർത്ത് രാജകുടുംബം രംഗത്ത്; ദേവസ്വം ബോർഡിന്റെയും തന്ത്രിയുടേയും നിലപാട് പരിശോധിക്കണമെന്നും ആവശ്യം

ഒടുവിൽ സർക്കാർ നിലപാടിനൊപ്പം ചേർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; എന്നാൽ സ്ത്രീ പ്രവേശനത്തെ എതിർത്ത് രാജകുടുംബം രംഗത്ത്; ദേവസ്വം ബോർഡിന്റെയും തന്ത്രിയുടേയും നിലപാട് പരിശോധിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. സർക്കാർ നിലപാടിനെ അനുകൂലിക്കുവാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

ശബരി മലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ ദേവസ്വം ബോർഡ് ആദ്യം എതിർത്തിരുന്നു. വിവേചനമല്ല ഇത് വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തതെന്നും ദേവസ്വം ബോർഡ് സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സർക്കാരിനെതിരെയുള്ള തീരുമാനം അപ്രതീക്ഷിതമായി ദേവസ്വം ബോർഡ് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത് രാജകുടുംബം രംഗത്തെത്തിയത്.

ആചാരം കണക്കിലാണ് സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്നും പ്രായവും ആർത്തവവും കണക്കിലെടുത്തലെന്നും രാജകുടുംബം അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ തീരുമാനമാണ് സർക്കാരിന്റെത്. പുരുഷന്മാർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെങ്കിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് ബുധനാഴ്‌ച്ചയാണ് സുപ്രീം കോടതി അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഹർജിയിൽ ഇപ്പോഴും വാദം നടക്കുകയാണ്.

നേരത്തെ ദേവസ്വം ബോർഡ് നേരത്തെ കൈക്കൊണ്ട നിലപാടാണ് തള്ളിയത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ 2007ലെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം അറിയിച്ചപ്പോൾ സമയം മാറുന്നതിനനുസരിച്ച് സംസ്ഥാനം നിലപാടും മാറ്റുകയാണോയെന്ന് ബെഞ്ച് കേരളത്തോട് തിരിച്ചു ചോദിച്ചിരുന്നു. 2007ൽ എൽ.ഡി.എഫ് സർക്കാർ സ്ത്രീപ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, യു.ഡി.എഫ് സർക്കാർ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP