Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

24കാരിയായ ഇന്ത്യൻ സുന്ദരി നാല് ബാങ്ക് കൊള്ളയിലെ പ്രതി; സിനിമാ സ്റ്റൈൽ കാറോട്ടത്തിലൂടെ കീഴടങ്ങി; കാലിഫോർണിയയിലെ കൊള്ളക്കാരിക്ക് ഇനി അഞ്ചര വർഷം തടവ്

24കാരിയായ ഇന്ത്യൻ സുന്ദരി നാല് ബാങ്ക് കൊള്ളയിലെ പ്രതി; സിനിമാ സ്റ്റൈൽ കാറോട്ടത്തിലൂടെ കീഴടങ്ങി; കാലിഫോർണിയയിലെ കൊള്ളക്കാരിക്ക് ഇനി അഞ്ചര വർഷം തടവ്

സെന്റ് ജോർജ്:നാലു ബാങ്ക് കവർച്ചക്കേസുകളിൽ പ്രതിയായ ഇന്ത്യൻ വംശജയ്ക്ക് അമേരിക്കയിൽ 66 മാസത്തെ തടവുശിക്ഷ. 2014നാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ഈ വർഷം ജനുവരിയിൽ തന്നെ കലിഫോർണിയയിലെ യൂണിയൻ സിറ്റിയിൽ താമസിക്കുന്ന സന്ദീപ് കൗർ (24) കുറ്റക്കാരിയാണെന്ന് കോടതി കണ്ടത്തിയിരുന്നു. യൂട്ടായിലെ സെന്റ് ജോർജിൽ യുഎസ് ബാങ്ക് കവർച്ച ചെയ്ത സന്ദീപ് കൗറിനെ നീണ്ട കാറോട്ടത്തിനു ശേഷമാണ് അധികൃതർ കഴിഞ്ഞ ജൂലൈ 31നു പിടികൂടിയത്. സന്ദീപ് കൗർ മറ്റു മൂന്നു ബാങ്ക് കവർച്ചക്കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

സാൻ ഡിയഗോയിലെ കൊമേഴ്‌സ്യൽ ബാങ്ക് കഴിഞ്ഞ ജൂലൈ 14നും അരിസോണയിലെ വെൽസ് ഫർഗോ ബാങ്ക് ജൂലൈ എട്ടിനും കലിഫോർണിയയിലെ ബാങ്ക് ഓഫ് ദ് വെസ്റ്റ് ജൂൺ ആറിനും അവർ കവർച്ച ചെയ്യുകയായിരുന്നു. സന്ദീപ് കൗറിന് 66 മാസത്തെ തടവുശിക്ഷ വിധിച്ച യൂട്ടാ ഡിസ്ട്രിക്ട് ജഡ്ജി ടെഡ് സ്റ്റുവർട്ട് അവരെ ജയിൽശിക്ഷയ്ക്കു ശേഷം മൂന്നു വർഷം നിരീക്ഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സന്ദീപ് കൗറിന്റെ പ്രായം കണക്കിലെടുത്ത് 48 മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കുടുംബ പ്രശ്‌നങ്ങളാണ് അവരുടെ ബാങ്ക് കവർച്ചയ്ക്ക് കാരണമെന്ന വാദവുമുയർത്തി.

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ഒഴിവാകാൻ കാമുകനൊപ്പം സന്ദീപ് ഒളിച്ചോടിയിരുന്നു. പക്ഷേ ആ വിവാഹ ബന്ധവും ഏറെ നാൾ നീണ്ടു നിന്നില്ല. ഓഹരി വിപണയിൽ നിക്ഷേപം നടത്തി കാശുണ്ടാക്കാനുള്ള ശ്രമവും പൊളിഞ്ഞു. ഇതോടെയാണ് ബാങ്ക് കവർച്ചയിലൂടെ സാമ്പത്തിക ഭദ്രതയിലേക്ക് ശ്രമം തുടങ്ങിയത്. സന്ദീപ് കൗറിനെ അപകടകാരിയായ ക്രിമിനലിനപ്പുറം ജീവിതത്തിൽ അവിശ്വസനീയമായ തീരുമാനമെടുത്ത വ്യക്തിയെന്നാണ് അഭിഭാഷകൻ വിശദീകരിച്ചത്. പിടിയിലായ ശേഷം ജയിലിലും മാതൃകാ പരമായാണ് പ്രവർത്തിച്ചത്. മോഷ്ടിച്ച തുക ബാങ്കുകൾക്ക് തിരിച്ച് നൽകുകയും ചെയ്തു. അക്രമത്തിലൂടെയല്ല തന്ത്രത്തിലൂടെയാണ് മോഷണങ്ങൾ നടത്തിയത്. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന സ്ത്രീയല്ല കൗറെന്നും കോടതിയിൽ വിശദീകരിച്ചു.

എന്നാൽ കവർച്ചയ്ക്ക് സന്ദീപ് കൗർ ആയുധങ്ങൾ ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമല്ല. ഏതായാലും മോഷണ സമയത്ത് ബാങ്കിലുണ്ടായിരുന്നവർ ഭയപ്പാടിലായിരുന്നു. തുടർന്ന് നടന്ന കാർ ചെയ്‌സും സമൂഹത്തിന് പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് പ്രോസിക്യൂഷനും വാദിച്ചു. ജീവിത സാഹചര്യങ്ങൾ ചെയ്ത കൂറ്റത്തിന് ന്യായീകരണമെല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മോഷ്ടിച്ച കാശ് തിരിച്ചടയ്ക്കണമെന്ന് കൂടി സൂചിപ്പിച്ച് സന്ദീപ് കൗറിന് 66 മാസത്തെ ജയിൽ വാസം വിധിച്ചു. സങ്കീർണ്ണമായ കേസ് എന്നാണ് കോടതിയും കേസിനെ വിശേഷിപ്പിച്ചത്.

ബോംബ് ഷെൽ ബണ്ടിറ്റ് എന്നാണ് സന്ദീപ് കൗറിനെ വിളിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബോംബ് വയ്ക്കുമെന്ന ഭീഷണി മുഴക്കി കവർച്ചകൾ നടത്തുന്നതിനാലാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP