Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം വിവാഹം കഴിഞ്ഞിട്ടും മുകേഷിനെ വെറുതെ വിടാൻ ആലോചനയില്ലെന്ന് തെളിയിച്ച് സരിത; ഒത്തുതീർപ്പിനായി മുൻ താരദമ്പതികൾ കോടതിയിൽ

രണ്ടാം വിവാഹം കഴിഞ്ഞിട്ടും മുകേഷിനെ വെറുതെ വിടാൻ ആലോചനയില്ലെന്ന് തെളിയിച്ച് സരിത; ഒത്തുതീർപ്പിനായി മുൻ താരദമ്പതികൾ കോടതിയിൽ

പ്രമുഖ നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ച് ജീവിക്കുന്ന തന്റെ മുൻ ഭർത്താവ് മുകേഷിനെ വെറുതേവിടാൻ ഒരുക്കമില്ലെന്ന് തെളിയിച്ച് നടിയും മുകേഷിന്റെ മുൻ ഭാര്യയുമായ സരിത രംഗത്ത്. വിവാഹമോചന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നൽകിയ ഹർജിയിൽ ഇന്നലെ മുകേഷും സരിതയും കോടതിയിൽ ഹാജരായിരുന്നു. മുകേഷ് നൽകിയ വിവാഹമോചന ഹർജിയിൽ സരിത ഹാജരാവാത്തതിനെ തുടർന്ന് 2012 ലാണ് കോടതി വിവാഹമോചനം നൽകിയത്. തനിക്ക് നോട്ടീസ് കിട്ടിയില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് വിവാഹ മോചനം നൽകിയതെന്നും സരിത ഹർജിയിൽ പറയുന്നുണ്ട്.

പ്രമുഖ നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ചതിന്റെ പിന്നാലെയാണ് മുകേഷിനെതിരെ പരാതിയുമായി സരിത രംഗത്തെത്തിയത്. നിയമപരമായി മുകേഷ് തന്നിൽ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്ന് സരിത വെളിപ്പെടുത്തുകയായിരുന്നു. അതിനാൽ രണ്ടാം വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് പറഞ്ഞാണ് സരിത രംഗത്തെത്തിയത്. 1987 ലാണ് സരിതയും മുകേഷും വിവാഹിതരായത്. പിന്നീട് അസ്വാരസ്യങ്ങളത്തെുടർന്ന് മുകേഷ് വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മുകേഷിന്റെ ഹർജിയിൽ സരിതക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരാവാത്തതിനത്തെുടർന്ന് 2012 ജൂണിലാണ് ഹരജി അനുവദിച്ച് വിവാഹമോചനം നൽകിയത്. എന്നാൽ, തന്റെ ഭാഗം കേൾക്കാതെയാണ് മുകേഷിന് വിവാഹ മോചനം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്.

വിവാഹമോചന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നൽകിയ ഹർജിയിൽ മദ്ധ്യസ്ഥ ചർച്ചയ്ക്കാണ് ഇവരെത്തിയത്. സ്വത്തുതർക്കത്തിന് അപ്പുറമുള്ള കാര്യങ്ങൾ തങ്ങൾക്കിടയിലുണ്ടെന്നും അവ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. അതേസമയം മുകേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. ഈ കേസിൽ അന്തിമ തീരുമാനത്തിലെത്താൻ ഇരുകൂട്ടർക്കും കഴിയാതെ വന്നതിനെ തുടർന്ന് കുടുംബ കോടതി ജഡ്ജി പി.മോഹൻദാസ് കഴിഞ്ഞ കേസ് മാറ്റിവയ്ക്കാൻ ഓഗസ്റ്റ് 27 ന് ഉത്തരവിട്ടിരുന്നു.

മുകേഷാണ് കുടുംബജീവിതം തകർത്തതെന്നും മുകേഷിന്റെ പിതാവിന് നൽകിയ ഉറപ്പിലാണ് ഇത്രയും കാലം താൻ ഒന്നും പറയാതിരുന്നതെന്ന് സരിത പിന്നീട് വ്യക്തമാക്കിയിരുന്നു. മുകേഷ് തന്നെക്കുറിച്ചും മക്കളെ കുറിച്ചും അപവാദം പറയാൻ തുടങ്ങിയപ്പോഴാണ് മൗനം ഭഞ്ജിക്കേണ്ടി വന്നത്. ദീർഘകാലത്തെ പ്രണയത്തിനുശേഷം വിവാഹിതരായ തങ്ങൾ ആദ്യകാലങ്ങളിൽ സന്തോഷത്തിലായിരുന്നെങ്കിലും മുകേഷിന്റെ പിടിവാശിയും പണത്തോടുള്ള ആർത്തിയും കുടുംബ ബന്ധത്തെ താറുമാറാക്കിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. മക്കൾ പറഞ്ഞിട്ടാണ് താൻ വീണ്ടും വിവാഹിതനായതെന്ന മുകേഷിന്റെ വാദം തെറ്റാണെന്ന് മുകേഷിന്റെ മക്കളും പറഞ്ഞിരുന്നു. വിവാഹത്തിന് ഒരാഴ്ച മുമ്പ് കണ്ടപ്പോൾ പോലും അച്ഛൻ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മക്കൾ വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP