Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീന്തൽ അറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചതിൽ ദുരൂഹത; നിയമപരമായ അന്വേഷണം നടന്നിട്ടില്ലെങ്കിൽ എന്തിനാണ് കർമ്മപദ്ധതി തയ്യാറാക്കിയതെന്ന് ഹൈക്കോടതി: വിശദമായ അന്വേഷണം വേണമെന്നും കോടതി

നീന്തൽ അറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചതിൽ ദുരൂഹത; നിയമപരമായ അന്വേഷണം നടന്നിട്ടില്ലെങ്കിൽ എന്തിനാണ് കർമ്മപദ്ധതി തയ്യാറാക്കിയതെന്ന് ഹൈക്കോടതി: വിശദമായ അന്വേഷണം വേണമെന്നും കോടതി

കൊച്ചി: ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദയുടെ മുങ്ങിമരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. നീന്തൽ അറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിച്ചെന്നും കോടതി ചോദിച്ചു. കേസിൽ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം നടന്നില്ലെങ്കിൽ എന്തിനാണ് പിന്നെ വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് കർമ്മപദ്ധതി തയ്യാറാക്കിയതെന്നും കോടതി ചോദിച്ചു. നീന്തലറിയാവുന്ന ആൾ മുങ്ങി മരിച്ചതിൽ ദുരൂഹതയുണ്ട്.

എന്താണ് തുടരന്വേഷണത്തിനുള്ള തടസമെന്നും കോടതി ചോദിച്ചു. എന്നാൽ സ്വാമിയുടെ മരണത്തിൽ ഇതുവരെ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുകയാണെങ്കിൽ പുനരന്വേഷണത്തിന് തയ്യാറാണെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ആറ് എസ്‌പിമാർ ചേർന്നാണ് സ്വാമിയുടെ മരണം അന്വേഷിച്ചത്. മരണത്തിൽ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

നേരത്തെ അന്വേഷണവുമായി ബന്ധപ്പെട്ട രൂപരേഖ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പോസ്റ്റുമോർട്ടം വീഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ ആരോപണ വിധേയരായ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സ്വാമി സൂക്ഷ്മാനന്ദ, പ്രിയൻ എന്നിവരുടെ പങ്ക് അന്വേഷിക്കുന്നതുൾപ്പെടെ വിശദമായ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

നീന്തൽ അറിയാവുന്ന സ്വാമി എങ്ങനെയാണ് മുങ്ങി മരിച്ചത്, സഹായികളുടെ സംശയകരമായ പെരുമാറ്റം,വിദേശ വ്യവസായി സുജാതന്റെ പങ്ക് തുടങ്ങിയവ അടക്കം ഒൻപതു കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരിക. അന്വേഷണത്തിന്റെ ഭാഗമായി ആരോപണം ഉന്നയിച്ച ബിജു രമേഷിന്റെ വിശദമായ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിയിരുന്നു.

എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി. പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ശാശ്വതീകാനന്ദയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. കേസിൽ പുനരന്വേഷണം നടത്താമെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP