Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം ബിജെപി. ആർ.എസ്.എസ് നേതാക്കൾ പ്രതികളായുള്ള ആറ് രാഷ്ട്രീയ കൊലക്കേസുകളുടെ വിചാരണ; കൂടെ റോബിൻ വടക്കഞ്ചേരി പ്രതിയായ കൊട്ടിയൂർ പീഡന കേസിലെ വിചാരണയും; കനത്ത സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി തലശ്ശേരി കോടതി സമുച്ചയം; വിസ്താരം നടക്കുന്നത് ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയും സിപിഎം പ്രാദേശിക നേതാക്കളും പ്രതികളായ രാഷ്ട്രീയ കേസുകളിൽ

സിപിഎം ബിജെപി. ആർ.എസ്.എസ് നേതാക്കൾ പ്രതികളായുള്ള ആറ് രാഷ്ട്രീയ കൊലക്കേസുകളുടെ വിചാരണ; കൂടെ റോബിൻ വടക്കഞ്ചേരി പ്രതിയായ കൊട്ടിയൂർ പീഡന കേസിലെ വിചാരണയും; കനത്ത സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി തലശ്ശേരി കോടതി സമുച്ചയം; വിസ്താരം നടക്കുന്നത് ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയും സിപിഎം പ്രാദേശിക നേതാക്കളും പ്രതികളായ രാഷ്ട്രീയ കേസുകളിൽ

രഞ്ജിത്ത് ബാബു

തലശ്ശേരി: സിപിഎമ്മും ബിജെപി.- ആർ. എസ്. എസ് കക്ഷികളും മുഖാമുഖം നിൽക്കുന്ന രാഷ്ട്രീയ കേസുകളും ഫാദർ റോബിൻ വടക്കഞ്ചേരി പ്രതിയായുള്ള കൊട്ടിയൂർ പീഡനകേസും വിചാരണ നടക്കുന്നതിനാൽ കനത്ത സുരക്ഷാ വലയത്തിൽ തലശ്ശേരി കോടതി സമുച്ചയം. കൊട്ടിയൂർ പീഡനക്കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. ഇത്രയും രാഷ്ട്രീയ കൊലപാതക കേസുകളും ഏറെ വിവാദം സൃഷ്ടിച്ച കൊട്ടിയൂർ പീഡനക്കേസും എത്തിയതോടെ കനത്ത പൊലീസ് ബന്തവസ്സാണ് കോടതിയിലും പരിസരത്തും ഉള്ളത്. രാഷ്ട്രീയ പ്രവർത്തകർ കൂടുതലായി കോടതിയിലേക്ക് എത്തുന്നതുൾപ്പെടെ നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആർഎസ്എസ്.നേതാവ് പ്രതിസ്ഥാനത്തുള്ള മട്ടനൂർ തില്ലങ്കേരിയിലെ യാക്കൂബ് വധം, കതിരൂർ നാമത്ത് മുക്കിലെ പാറായി പവിത്രൻ വധം., സിപിഎം. പ്രാദേശിക നേതാക്കൾ പ്രതികളായുള്ള വെണ്ടുട്ടായി സത്യൻ, കോടിയേരി ഈങ്ങയിൽ പീടികയിലെ സുരേഷ് ബാബു കൊലക്കേസുകൾ, ബിജെപി., ആർഎസ്എസ്. പ്രവർത്തകർ പ്രതിസ്ഥാനത്തുള്ള പാനൂരിലെ വിനയൻ, പാനൂർ കുറിച്ചിക്കരയിലെ മഛത്തും കണ്ടി ചന്ദ്രൻ വധം തുടങ്ങിയവയാണ് ഇപ്പോൾ തലശ്ശേരി പ്രിൻസിപ്പൽ കോടതിയിലും നാല് അഡീഷണൽ ജില്ലാ സെഷൻസ് കോടതികളിലുമായി പരിഗണിച്ചു വരുന്നത്.

ഇതോടൊപ്പം കേരളം കാതോർത്തിരിക്കുന്ന കൊട്ടിയൂർ വൈദിക പീഡനക്കേസും ഇന്ന് വിചാരണയ്‌കെത്തി.കഴിഞ്ഞ ഒന്നര വർഷത്തോളമായി കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന കേസിലെ മുഖ്യപ്രതി ഫാദർ റോബിൻ വടക്കുഞ്ചേരിയും വൈദികനെതിരെ പീഡന പരാതിയിൽ ഉറച്ചു നിൽകുന്ന വിദ്യാർത്ഥിനിയും മുഖാമുഖമെത്തുന്ന പോക്‌സോ കോടതിയും പൊലീസ് നിരീക്ഷണ വലയത്തിലായിരുന്നു.

സിപിഎം പ്രവർത്തകൻ ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കൽ വളപ്പിൽ യാക്കൂബിനെ(24)ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിന്റെ വിചാരണയുൾപ്പെടെയാണ് ആരംഭിച്ചിട്ടുള്ളത്. 2006 ജൂൺ 13 ന് രാത്രി 9.15നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ അക്രമി സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിചാരണക്ക് മുന്നോടിയായി കൊലപാതകം നടന്ന സ്ഥലവും ഗൂഢാലോചന നടന്ന സ്ഥലവും ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ ബി.പി ശശീന്ദ്രനും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബിനിഷയും സന്ദർശിച്ചിരുന്നു. സംഭവ സമയത്ത് ജില്ലാ കളക്ടറായിരുന്ന ഇശിത റോയിയാണ് കേസിൽ എക്സ്പ്ലോസീവ് സബ്സ്റ്റന്റ്സ് ആക്ട് പ്രകാരമുള്ള കുറ്റപത്രത്തിനായിട്ടുള്ള അനുമതി നൽകിയത്.

ഇരിട്ടി സിഐ യായിരുന്ന ഇപ്പോഴത്തെ കൽപ്പറ്റ ഡിവൈഎസ്‌പി പ്രിൻസ് അബ്രഹാമാണ് കേസന്വാഷണം നടത്തിയത്. 42 സാക്ഷിളുള്ള ഈ കേസിൽ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി ഉൾപ്പെടെ 16 പ്രതികളാണുള്ളത്. ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ശങ്കരൻ മാസ്റ്റർ,മനോഹരൻ, വിജേഷ്, കൊടേരി പ്രകാശൻ, കാവേഷ്, ജയകൃഷ്ണൻ, ദിവാകരൻ, സുമേഷ്, പവിത്രൻ, മാവില ഹരീന്ദ്രൻ, കെ.കെ മനോഹരൻ, സജീഷ്, കെ.സജീഷ്,് പടയംകുടി വൽസൻ, വള്ളി കുഞ്ഞിരാമൻ, കിഴക്കെ വീട്ടിൽ ബാബു എന്നിവരാണ് കേസിലെ പ്രതികൾ.

ആർഎസ്എസ്.സംസ്ഥാന നേതാവ് വത്സൻ തില്ലങ്കേരിയുൾപ്പെടെ സജീവ സംഘ പരിവാർ നേതാക്കളും പ്രവർത്തകരും ഒരു ഭാഗത്തും സിപിഎം. പ്രാദേശിക നേതാക്കളം പ്രവർത്തകരും എതിർ സ്ഥാനത്തും കുറ്റാരോപിതരായി നിൽകുന്ന ആറോളം രാഷ്ട്രിയ കൊലക്കേസുകളുടെ വിചാരണയാണ് നടക്കുന്നത്.

ഇവയുടെ സാക്ഷി വിസ്താരവും ഒപ്പം വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസും പരിഗണിച്ചു വരുന്ന പശ്ചാത്തലത്തിലാണ് തലശ്ശേരി ജില്ലാ കോടതി കെട്ടിട സമുച്ചയത്തിന് അകവും പുറവും പൊലീസ് സേന പ്രത്യേക നിരീക്ഷണ വലയത്തിലാക്കിയത്.. കോടതിയുടെ സുഗമമായ പ്രവർത്തനത്തിന് ഭംഗം വരാതെ നോക്കാൻ തലശ്ശേരി പൊലീസിന് നിർദ്ദേശമുണ്ട്. ഇതേ തുടർന്ന് സിഐ.എംപി.ആസാദിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമികരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. മഫ്ടിയിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP