Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേലി തന്നെ വിളവ് തിന്നുന്ന കാലം; 20 ലക്ഷം രൂപ കൈക്കൂലി ചോദിച്ച ജഡ്ജി ആദ്യപടിയായി 4 ലക്ഷം കൈപ്പറ്റിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു; ഇരുമ്പഴിക്കുള്ളിലായ ഡൽഹിയിലെ ഒരു വനിതാ ജഡ്ജിയുടെ കഥ

വേലി തന്നെ വിളവ് തിന്നുന്ന കാലം; 20 ലക്ഷം രൂപ കൈക്കൂലി ചോദിച്ച ജഡ്ജി ആദ്യപടിയായി 4 ലക്ഷം കൈപ്പറ്റിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു; ഇരുമ്പഴിക്കുള്ളിലായ ഡൽഹിയിലെ ഒരു വനിതാ ജഡ്ജിയുടെ കഥ

ന്യൂഡൽഹി: ഡൽഹിയിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ വനിതാ ജഡ്ജിയുടെ വീട്ടിൽ നിന്ന് സിബിഐ കണ്ടെത്തിയത് 94 ലക്ഷം രൂപ. ടിസ് ഹസാരി കോടതിയിലെ മുതിർന്ന ജഡ്ജിയായ രചന തിവാരിയെയാണ് അറസ്റ്റ് ചെയ്തത്. കേസ് തീർപ്പാക്കുന്നതിനായി പ്രാദേശിക കമ്മീഷണറായി നിയമിക്കുന്നതിന് ഒരു അഭിഭാഷകനിൽ നിന്ന് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റു ചെയ്തത്. 20 ലക്ഷം രൂപയാണ് രചന തിവാരി ആവശ്യപ്പെട്ടിരുന്നത്. അതിന്റെ ആദ്യ ഗഡുവായ നാലു ലക്ഷം രൂപയാണ് ഇവർ കൈപ്പറ്റിയതെന്ന് സിബിഐ ഫറയുന്നു.

കൈക്കൂലി വാങ്ങവേ ഗുലാബിബാഗിലെ വീട്ടിൽനിന്ന് സിബിഐ. അറസ്റ്റുചെയ്തത്. കൈക്കൂലി നൽകിയ അഭിഭാഷകൻ വിശാൽ മേഹനെയും ജഡ്ജിയുടെ ഭർത്താവ് അലോക് ലഖൻപാലിനെയും സിബിഐ. അറസ്റ്റുചെയ്തു. അറസ്റ്റിനെത്തുടർന്ന് വീട്ടിൽനടത്തിയ പരിശോധനയിൽ 94 ലക്ഷം രൂപ, രണ്ടു ലോക്കറുകളുടെ താക്കോലുകൾ, മറ്റുരേഖകൾ എന്നിവ കണ്ടെടുത്തതായി സിബിഐ. വക്താവ് ആർ.കെ. ഗൗർ പറഞ്ഞു. പ്രത്യേകകോടതിയിൽ ഹാജരാക്കിയ ജഡ്ജിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. അഭിഭാഷകനെയും ഭർത്താവിനെയും രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലും വിട്ടു. കസ്റ്റഡിയിൽവേണ്ടെന്ന് സിബിഐ. ബോധിപ്പിച്ചതിനെത്തുടർന്നാണ് ജഡ്ജിയെ ഒക്ടോബർ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

സീനിയർ ജഡ്ജിയായ രചന തിവാരി വാദം കേൾക്കുന്ന കേസിൽ തർക്കവിഷയമായ വസ്തു പരിശോധിച്ച് റിപ്പോർട്ടുനൽകാൻ അഡ്വ. വിശാൽ മേഹനെയാണ് ലോക്കൽ കമ്മിഷണറായി നിയോഗിച്ചിരുന്നത്. അനുകൂലമായ വിധി ലഭിക്കാൻ തനിക്ക് രണ്ടുലക്ഷവും ജഡ്ജിക്ക് 20 ലക്ഷം രൂപയും നൽകണമെന്ന് പരാതിക്കാരനോട് അഡ്വ. വിശാൽ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഇക്കാര്യം സിബിഐ.യെ അറിയിച്ചു. തുടർന്ന് സിബിഐ. നിർദ്ദേശിച്ച സ്ഥലത്തേക്ക് അഭിഭാഷകനെ വിളിച്ചുവരുത്തി പരാതിക്കാരൻ അഞ്ചു ലക്ഷം രൂപ അദ്ദേഹത്തിന് കൈമാറി. ഉടൻ രംഗത്തെത്തിയ സിബിഐ. ഉദ്യോഗസ്ഥർ അഭിഭാഷകനെ കൈയോടെ പിടികൂടി. ചോദ്യംചെയ്യലിൽ പണം ജഡ്ജിക്കുവേണ്ടിയാണ് വാങ്ങിയതെന്ന് ഇയാൾ വെളിപ്പെടുത്തി. തുടർന്ന് ജഡ്ജിയുടെ വീട്ടിലെത്തി പണം കൈമാറാൻ അഭിഭാഷകനോട് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

ജഡ്ജിയുടെ വീട്ടിലെത്തിയ അഭിഭാഷകൻ അഞ്ചുലക്ഷം രൂപ അവർക്ക് കൈമാറി. ഇതിൽനിന്ന് ഒരുലക്ഷം രൂപ ജഡ്ജി അഭിഭാഷകന് നൽകി. ഈയവസരത്തിൽ വീടിനുള്ളിലേക്കുകടന്ന ഉദ്യോഗസ്ഥർ ജഡ്ജിയെ അറസ്റ്റുചെയ്യുകയായിരുന്നു. ജഡ്ജിയുടെ കൈയിലുണ്ടായിരുന്ന നാലുലക്ഷം രൂപയും അഭിഭാഷകന്റെ കൈയിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും പിടിച്ചെടുത്തു

തന്റെ പരിഗണനയിൽ വരുന്ന കേസുകളിൽ കോഴ വാങ്ങി തീർപ്പാക്കുന്നതായി ഇവർക്കെതിരെ നിരന്തരം ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി സിബിഐ ഗൗരവത്തോടെ കണ്ടത്. സിബിഐ രചയുടെ വസതിയിൽ നിന്ന് 93.6 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതിൽ 60 ലക്ഷം അവരുടെ കിടപ്പുമുറിയിൽ നിന്നും ബാക്കി കുട്ടികളുടെ കിടപ്പുമുറിയിൽ നിന്നുമാണ് പിടിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP