Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയെ ട്രോളിയ വാട്‌സ് ആപ്പ് ചിത്രം ഷെയർ ചെയ്തു; 19കാരനായ യുപിയിലെ ബാലൻ അഴിക്കുള്ളിൽ; സുപ്രീംകോടതി നിയമം റദ്ദ് ചെയ്തിട്ടും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നത് ഇങ്ങനെ

പ്രധാനമന്ത്രിയെ ട്രോളിയ വാട്‌സ് ആപ്പ് ചിത്രം ഷെയർ ചെയ്തു; 19കാരനായ യുപിയിലെ ബാലൻ അഴിക്കുള്ളിൽ; സുപ്രീംകോടതി നിയമം റദ്ദ് ചെയ്തിട്ടും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നത് ഇങ്ങനെ

ഹിസാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വാട്‌സ് ആപ്പിൽ ഷെയർ ചെയ്തതാണ് പ്രശ്‌നം. പത്തൊമ്പതുകാരനായ ഷഖീബ് ഖാൻ ഇന്ന് ഹരിയാനയിലെ ഹിസാറിൽ ജയിലിലാണ്. സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളിൽ കേസെടുക്കാനുള്ള ഐടി ആക്ടിലെ നിയമം സുപ്രീംകോടതി റദ്ദാക്കിയതാണ്. പക്ഷേ ഇതൊന്നും മോദിയെ ട്രോളിയാൽ കാര്യമാകില്ല. പൊലീസ് കേസെടുക്കുക തന്നെ ചെയ്യും. ഇതിന്റെ രക്തസാക്ഷിയാണ് ഷബീബ് ഖാൻ.

ഉത്തർപ്രദേശിലെ മീവറ്റിലാണ് ഷഖീബ് കാന്റെ വീട്. തീർത്തും അപ്രതീക്ഷിതമായി ഹരിയാനാ പൊലീസെത്തി യുവാവിനെ പിടികൂടുകയായിരുന്നു. പിന്നെ ജയിലിലടച്ചു. പ്രധാനമന്ത്രി മോദിയെ മോശക്കാരനാക്കി ചിത്രീകരിച്ചതാണ് പ്രശ്‌നമായത്. ഹരിയാനയിലെ ബിജെപി നേതാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് എത്തിയത് യുപിയിലാണ്. പിന്നെ അറസ്റ്റും. ഇതിൽ പ്രതിസന്ധിയിലായത് സാധാരണ കുടുംബവും.

ആറു ദിവസം ഭക്ഷണം കഴിക്കാതെ മകൻ കിടന്നു. ഒരു സ്മാർട്ട് ഫോൺ വേണമെന്നതായിരുന്നു ആവശ്യം. ഒടുവിൽ വഴങ്ങി. അത് അവനെ അഴിക്കുള്ളിലുമാക്കി-ഷഖീബിന്റെ കുടംബം പറയുന്നത് ഇങ്ങനെയാണ്. ടച്ച് സ്‌ക്രീൻ ഫോണെന്നത് ആ ഗ്രാമത്തിൽ സർവ്വ സാധാരണമല്ല. എണ്ണായിരത്തോളം പാവപ്പെട്ടവർ താമസിക്കുന്ന ഗ്രാമം. എല്ലാവരും ഇവിടെ 200 രൂപയിൽ താഴെ കൂലി വാങ്ങുന്നവർ. ഇവർക്ക് ടച്ച് ഫോണെന്നും സുപരിചിതമായിരുന്നില്ല. പക്ഷേ മകൻ നിർബന്ധത്തിന് അച്ഛൻ വഴങ്ങി. മിച്ചം പിടിച്ച് 7500 രൂപയുടെ ഫോൺ വാങ്ങി നൽകി.

മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഷഖീബിനുള്ളൂ. ഫോണിൽ വന്ന ഒരു ചിത്രം ഫോർവേർഡ് ചെയ്തു. ഇതാണ് വില്ലനായത്. പ്രധാനമന്ത്രിയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചുവെന്നതാണ് കുറ്റം. എന്നാൽ തന്റെ മകന് ഫോണിൽ ചിത്രങ്ങൾ വികൃതമാക്കും മാറ്റാനുമൊന്നും അറിയില്ല. ഒരു ഫോട്ടോ ഷെയർ ചെയ്തതിന് മകനെ ഇത്രയും ദിവസം ജയിലിൽ അടയ്‌ക്കേണ്ടതുണ്ടോ എന്നാണ് ഷഖീബിന്റെ അച്ഛന്റെ ചോദ്യം. ലോണെടുത്താണ് താൻ മകന് ഫോൺ എടുത്ത് നൽകിയതെന്നും അച്ഛൻ സലിം പറയുന്നു.

ഷഖീബിനെതിരെ മുമ്പ് കേസൊന്നും ഇല്ലെന്ന് പൊലീസും പറയുന്നു. പക്ഷേ സോഷ്യൽ മീഡിയയിലെ മോദി വരുദ്ധ പ്രചരണം ഈ യുവാവിനെ അഴിക്കുള്ളിൽ കിടത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP