Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ച് സ്വകാര്യ മെഡിക്കൽ കോളജുകൾക്കു വേണ്ടി വിധി പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജിമാർക്കെതിരെ അന്വേഷണം; അലഹബാദിലെ രണ്ടു ജഡ്ജിമാർ സംശയനിഴലിൽ; ഒഡീഷയിൽ വിരമിച്ച ജഡ്ജി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്ത് സിബിഐ; പുതുച്ചേരിയിലെ രണ്ട് ഐഎഎസുകാരും അന്വേഷണ സംഘത്തിന്റെ വലയിൽ; കേരളത്തിലെ മെഡിക്കൽ പ്രവേശന വിവാദങ്ങളും പരിശോധിക്കും

സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ച് സ്വകാര്യ മെഡിക്കൽ കോളജുകൾക്കു വേണ്ടി വിധി പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജിമാർക്കെതിരെ അന്വേഷണം; അലഹബാദിലെ രണ്ടു ജഡ്ജിമാർ സംശയനിഴലിൽ; ഒഡീഷയിൽ വിരമിച്ച ജഡ്ജി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്ത് സിബിഐ; പുതുച്ചേരിയിലെ രണ്ട് ഐഎഎസുകാരും അന്വേഷണ സംഘത്തിന്റെ വലയിൽ; കേരളത്തിലെ മെഡിക്കൽ പ്രവേശന വിവാദങ്ങളും പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുന്ന ഹൈക്കോടത് ജഡ്ജിമാർക്കെതിരെ സുപ്രീംകോടതി അന്വേഷണം ആരംഭിച്ചു.

സുപ്രീം കോടതിയുടെയോ ഹൈക്കോടതികളുടെയോ നിലവിലെ വിധിക്ക് വിരുദ്ധമായി ചില ജഡ്ജിമാർ സ്വകാര്യ കോളജുകൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം സ്വകാര്യ മെഡിക്കൽ കോളജ് ലോബിയുമായി രാജ്യത്തെ ജഡ്ജിമാർ ഒത്തുകളിക്കുന്നുണ്ടോയെന്ന സംശയം അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

പല സംസ്ഥാനങ്ങളിലും സുപ്രീംകോടതിയുടെ വിധി അട്ടിമറിച്ച് കീഴ്‌ക്കോടതികൾ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട വിധികൾ പുറപ്പെടുവിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

സ്വകാര്യ ലോബിയുമായി ഒത്തുകളിച്ചതിന് പുതുച്ചേരിയിലെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേണസംഘം കഴിഞ്ഞദിവസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുൻ ആരോഗ്യ സെക്രട്ടറി ബി.ആർ ബാബു, മെഡിക്കൽ പ്രവേശനം നീരീക്ഷിക്കുന്ന സമിതി അധ്യക്ഷനായ നരേന്ദ്രകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യോഗ്യരായ കുട്ടികളെ ഒഴിവാക്കി മെറിറ്റ് സീറ്റുകൾ പോലും വൻതുകയ്ക്കു മറിച്ചു വിറ്റതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് എൻ ശുക്ല, ജസ്റ്റിസ് വിരേന്ദ്ര കുമാർ എന്നിവർക്ക് എതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേൽക്കോടതിയുടെ ഉത്തരവിനു വിരുദ്ധമായി സ്വകാര്യ കോളജിൽ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടതാണ് ഈ ജഡ്ജിമാരെ വിവാദത്തിലാക്കിയത്. പ്രഥമിക പരിശോധനയിൽ തന്നെ ജഡ്മിമാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴച ഉണ്ടായിട്ടുണ്ടെന്നും ഇവർ പുറപ്പെടുവിച്ചത് അസാധാരണ വിധിയാണെന്നും ചീഫ് ജസ്റ്റീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

മെഡിക്കൽ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് ഒഡീഷയിലെ വിരമിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെയും അടുത്തിടെ ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച അഞ്ചു പേർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. സ്വകാര്യ മെഡിക്കൽ കോളജിന്റെ അനുമതി റദ്ദാക്കിയ മെഡിക്കൽ കൗൺസിലിന്റെ തീരുമാനം അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് ജഡ്ജി ഉൾപ്പെടയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിരമിക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്വകാര്യ മെഡിക്കൽ കോളജിന് അനുകൂലമായി വിധി പുറപ്പെടുവിച്ച സംസ്ഥാനത്തെ മറ്റൊരു ഹൈക്കോടതി ജഡ്ജിയും സിബിഐ നിരീക്ഷണത്തിലാണ്.

കേരളത്തിലെ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടും നിരവധി പരാതികളാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ കോടതി ഉത്തരവുകളും ഫീസ് നിർണയ സമിതിയുടെ തീരുമാനങ്ങളുമൊക്കെ അന്വേഷണ ഏജൻസി പരിശോധിച്ചു വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP