Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാർഹിക പീഡനക്കേസ്: ആം ആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതിക്കു ജാമ്യം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതിക്കു ജാമ്യം. ഗാർഹിക പീഡനക്കേസിലാണ് ഡൽഹി മുൻ മന്ത്രികൂടിയായ സോംനാഥിനു ജാമ്യം ലഭിച്ചത്.

ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യമനുവദിച്ചത്. ഭാര്യ ലിപിക ശർമ്മയുടെ പരാതി പ്രകാരം ഗാർഹിക പീഡനത്തിനും വധശ്രമത്തിനുമാണ് സോംനാഥിന്റെ പേരിൽ കേസെടുത്തിരുന്നത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടി വയ്ക്കാനും ആൾജാമ്യത്തിനും കോടതി ആവശ്യപ്പെട്ടു. അനുവാദമില്ലാതെ രാജ്യം വിട്ടു പോകരുതെന്ന് സോംനാഥ് ഭാരതിയോട് കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും വിചാരണകോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് സോംനാഥ് ഭാരതി വീണ്ടും കോടതിയെ സമീപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP