Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാറാട് കേസ് ഏറ്റെടുക്കാൻ ആളില്ല; സർവീസ് ചട്ടലംഘനം അന്വേഷിക്കാൻ അരയും തലയും മുറുക്കി രംഗത്ത്; സിബിഐ നടപടിയിൽ കടുത്ത വിമർശനവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ; ജേക്കബ് തോമസിനെതിരായ സിബിഐ നടപടി സംശയാസ്പദമെന്നും സർക്കാർ; വാദം കേൾക്കാൻ ഹൈക്കോടതി കേസ് നവംബർ മൂന്നിലേക്കു മാറ്റി

മാറാട് കേസ് ഏറ്റെടുക്കാൻ ആളില്ല; സർവീസ് ചട്ടലംഘനം അന്വേഷിക്കാൻ അരയും തലയും മുറുക്കി രംഗത്ത്; സിബിഐ നടപടിയിൽ കടുത്ത വിമർശനവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ; ജേക്കബ് തോമസിനെതിരായ സിബിഐ നടപടി സംശയാസ്പദമെന്നും സർക്കാർ; വാദം കേൾക്കാൻ ഹൈക്കോടതി കേസ് നവംബർ മൂന്നിലേക്കു മാറ്റി

കൊച്ചി: മാറാടു കേസെടുക്കാൻ പോലും ആളില്ലാതിരിക്കെ, സർവീസ് ചട്ടലംഘനം ഏറ്റെടുക്കാൻ കച്ചകെട്ടിയിറങ്ങിയ സിബിഐ നിലപാടു സംശയാസ്പദമെന്നു സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാരിന്റെ വാദം.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ സിബിഐ നടപടിയെ വിമർശിച്ചായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. ജേക്കബ് തോമസ് സിബിഐ ഡയറക്ടർക്കു കത്തയച്ച നടപടി തെറ്റാണെന്നായിരുന്നു സിബിഐയുടെ വാദം. എന്നാൽ, വിജിലൻസ് ഡയറക്ടർക്കെതിരായി സിബിഐ സത്യവാങ്മൂലം നൽകിയതു സംശയാസ്പദമെന്നാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട്.

ജേക്കബ് തോമസിനെതിരായ നടപടിക്ക് എന്തിനാണു സിബിഐക്കു തിടുക്കമെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ ചോദിച്ചത്. മറ്റു നിരവധി കേസുകൾ പാതിവഴിയിൽ കിടക്കുമ്പോൾ സർവീസ് ചട്ടലംഘനത്തിന്റെ പേരിൽ ജേക്കബ് തോമസിനെതിരായി അന്വേഷണം നടത്താൻ തുനിഞ്ഞിറങ്ങിയതു സംശയാസ്പദമെന്നു കോടതിയെ അറിയിക്കുകയും ചെയ്തു.

കേസിൽ എജി ഹാജരാകാനായി സർക്കാർ കോടതിയിൽ സമയം ചോദിച്ചു. വാദം കേൾക്കാനായി കേസ് ഹൈക്കോടതി നവംബർ മൂന്നിലേക്കു മാറ്റിവച്ചു.

തനിക്കെതിരായ കേസിൽ സത്യവാങ്മൂലം നൽകിയ സിബിഐ നടപടിക്കെതിരെ പ്രതിഷേധവുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും നേരത്തെ രംഗത്തെത്തിയിരുന്നു. സത്യവാങ്മൂലത്തിലെ നടപടി ക്രമങ്ങൾ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സിബിഐ ഡയറക്ടർക്ക് കത്ത് നൽകുകയായിരുന്നു. അതിനിടെയാണു ജേക്കബ് തോമസിന് എതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയത്. കേസ് എത്തിയപ്പോൾ ജേക്കബ് തോമസിനു പൂർണ പിന്തുണ നൽകിയാണു സർക്കാർ അഭിഭാഷകൻ വാദിച്ചത്.

ജേക്കബ് തോമസിനെതിരായ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ചൂണ്ടികാട്ടിയാണു ഹൈക്കോടതിയിൽ സിബിഐ സത്യവാങ്മൂലം നൽകിയത്. അവധിയെടുത്ത് ജേക്കബ് തോമസ് സ്വകാര്യ കോളജിൽ പഠിപ്പിക്കാൻ പോയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സിബിഐ ജേക്കബ് തോമിനെതിരെ സത്യവാങ്ങ്മൂലം നൽകിയത്. ഇത് ചോദ്യം ചെയ്താണ് ജേക്കബ് തോമസിന്റെ കത്ത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മുഖേനയാണ് ജേക്കബ് തോമസ് സിബിഐ ഡയറക്ടർക്ക് കത്തുനൽകിയത്.

സത്യവാങ്മൂലം നിയമപരമായിന്നോ നടപടികൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സിബിഐ ഡയറക്ടറോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ നൽകിയ സത്യവാങ്മൂലത്തിനു പിന്നിലും ചില ഇടപെടലുകൾ നടന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലണ് ജേക്കബ് തോമസിന്റ കത്തെന്നാണ് സൂചന. ജേക്കബ് തോമസിന്റെ കത്ത് ചീഫ് സെക്രട്ടറി സിബിഐ ഡയറക്ടർക്ക് കൈമാറയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP