Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേട്ടുകേൾവിയില്ലാത്ത കാര്യം ചോദിക്കരുത്; ഇന്ദു മൽഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി; കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ മടക്കിയതിൽ തെറ്റില്ലെന്നും കോടതി; ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമന ശുപാർശ തള്ളിയ തീരുമാനത്തിനെതിരെ ബാർ അസോസിയേഷന്റെ ഒപ്പുശേഖരണം; കെ.എം.ജോസഫിന്റെ നിയമനം ഈ ഘട്ടത്തിൽ അനുചിതമെന്ന് നിയമമന്ത്രി

കേട്ടുകേൾവിയില്ലാത്ത കാര്യം ചോദിക്കരുത്; ഇന്ദു മൽഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി; കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ മടക്കിയതിൽ തെറ്റില്ലെന്നും കോടതി; ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമന ശുപാർശ തള്ളിയ തീരുമാനത്തിനെതിരെ ബാർ അസോസിയേഷന്റെ ഒപ്പുശേഖരണം; കെ.എം.ജോസഫിന്റെ നിയമനം ഈ ഘട്ടത്തിൽ അനുചിതമെന്ന് നിയമമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ദു മൽഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി.നിയമന ഉത്തരവ് പുറത്തിറങ്ങിയതോടെ ഇന്ദിര മൽഹോത്ര നാളെ സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര സർക്കാർ കൊളീജിയം ശുപാർശ മടക്കിയതിൽ തെറ്റില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.ഒരു ജഡ്ജിയുടെ പേര് പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കാൻ സർക്കാരിന് അവകാശമുണ്ട്. അത്തരമൊരു സാചര്യത്തിൽ ഭരണഘടകയും, കീഴ് വഴക്കവുമനുസരിച്ച് കൊളീജിയം പ്രശ്‌നം കൈകാര്യം ചെയ്യും.

ഇന്ദു മൽഹോത്രയുടെ നിയമനത്തിൽ സ്‌റ്റേ തേടി ഇന്ദിര ജയ്്‌സിങ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്. ബാർ അസോസിയേഷനിലെ ഒരു അംഗത്തിന്റെ നിയമനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ ഹർജി ഫയൽ ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും ബഞ്ച് നിരീക്ഷിച്ചു.കൊളീജിയം ശുപാർശ ചെയ്തിട്ടും ഉത്തരാഖണ്ഡ് ചീഫ് ജസ്്റ്റിസും മലയാളിയുമായ കെ.എം.ജോസഫിന്റെ സുപ്രീം കോടതി ജഡ്ജിയായുള്ള സ്ഥാനക്കയറ്റം കേന്ദ്രസർക്കാർ തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇന്ദിര ജയ്‌സിങ് ഇന്ദു മൽഹോത്രയുടെ നിയമനത്തിൽ സ്‌റ്റേ ആവശ്യപ്പെട്ടത്.സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ നൂറിലധികം അഭിഭാഷകർ ഒപ്പിട്ടിട്ടുണ്ടെന്ന് ജയ്‌സിങ് പറഞ്ഞു. എന്തുകൊണ്ടാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം കേന്ദ്ര സർക്കാർ തടയുന്നതെന്ന് എല്ലാവർക്കും അറിയാം. ഉത്തരാഖണ്ഡിൽ പ്രസിഡന്റ് ഭരണം അടിച്ചേൽപ്പിച്ച നടപടി റദ്ദാക്കിയതിനാണ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം തടയുന്നത്.

നേരത്തെ, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രം തള്ളിയിരുന്നു. ശുപാർശയിൽ കൂടുതൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര നടപടി.ജസ്റ്റീസ് ജോസഫിനേക്കാൾ യോഗ്യരായവരെ പരിഗണിച്ചില്ല. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാൾ പിന്നിലാണെന്നും കൊളീജിയത്തിന്റെ ശുപാർശ പുനഃപരിശോധിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കൊളീജിയം ന്യായമായ പരിശോധന നടത്തണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

നിയമ മന്ത്രി രവിശങ്കർ പ്രസാദ് ചീഫ് ജീസിന്് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. എസ്.എസി/എസ്.ടി പ്രാതിനിധ്യം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയിൽ 12 ാം സ്ഥാനത്തും രാജ്യത്തെ ജഡ്ജിമാരുടെ സീനിയോറി പട്ടികയിൽ 45 ാം സ്ഥാനത്തുമാണ് ജസ്റ്റിസ് കെ.എം ജോസഫെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മലയാളിയായതുകൊണ്ടാണോ ജസ്റ്റിസ് കെ.എം ജോസഫിനെ പരിഗണിക്കാത്തതെന്ന കോൺഗ്രസിന്റെ ആരോപണത്തിനും രവിശങ്കർ പ്രസാദ് മറുപടി നൽകുന്നുണ്ട്. രാജ്യത്തെ മൂന്ന് ഹൈക്കോടതികളിൽ മലയാളികളാണ് ചീഫ് ജസ്റ്റിസുമാർ. സുപ്രീം കോടതിയിൽ കേരളത്തിന് മതിയായ പ്രാതിനിധ്യമുണ്ട്. എന്നാൽ ഏഴ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയിൽ പ്രാതിനിധ്യമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനിടെയാണ് കേന്ദ്ര തീരുമാനത്തിനെതിരേ അഭിഭാഷകരും സുപ്രീംകോടതി ബാർ അസോസിയേഷനും രംഗത്തെത്തിയത്. കെ.എം.ജോസഫിനെയും ഇന്ദു മൽ്‌ഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാൻ മൂന്ന് മാസം മുൻപാണ് കൊളീജിയം ശുപാർശ കേന്ദ്രത്തിന് സമർപ്പിച്ചത്. എന്നാൽ ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി അംഗീകരിച്ച കേന്ദ്ര സർക്കാർ ജസ്റ്റീസ് ജോസഫിന്റെ നിയമനം ചോദ്യം ചെയ്യുകയായിരുന്നു.

സുപ്രീം കോടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്ത പേരുകളിൽ ജസ്റ്റിസ് കെ എം ജോസഫിന്റെ പേരൊഴിവാക്കി ഇന്ദു മൽഹോത്രയെ മാത്രം നിയമിച്ച കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രീം കോടതി കൊളീജിയവും അതൃപ്തി അറിയിച്ചു.
ഇത് സംബന്ധിച്ച വിയോജിപ്പ് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അറിയിച്ചു.നേരത്തെ കെ എം ജോസഫിന്റെ നിയമനം കേന്ദ്ര സർക്കാർ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആക്ഷേപമുയർന്നിരുന്നു.അതിനിടെ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി ബാർ അസോസിയേഷൻ ഒപ്പുശേഖരണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP