Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡീസൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ ഹരിത ട്രിബ്യൂണൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു; കോടതിയുടേതു സമ്പൂർണ സ്റ്റേ; കെഎസ്ആർടിസിക്കും ആശ്വാസമായി കോടതി നടപടി

ഡീസൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ ഹരിത ട്രിബ്യൂണൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു; കോടതിയുടേതു സമ്പൂർണ സ്റ്റേ; കെഎസ്ആർടിസിക്കും ആശ്വാസമായി കോടതി നടപടി

കൊച്ചി: സംസ്ഥാനത്തു ഡീസൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം ഏർപ്പെടുത്തിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ഹരിത ട്രിബ്യൂണൽ ഉത്തരവിനാണു ഹൈക്കോടതി സമ്പൂർണ സ്റ്റേ ഏർപ്പെടുത്തിയത്.

പത്തുവർഷം പഴക്കമുള്ള വാഹനങ്ങളുടെ നിരോധനത്തിനാണു സേ്റ്റ. വിധി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നേരത്തെ വിവാദമായിരുന്നു. 2000 സി.സിക്ക് മുകളിലുള്ള വാഹനങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവിൽ സമ്പൂർണ സ്റ്റേയ്ക്കാണ് ഹൈക്കോടതി നിർദ്ദേശം. കേസിൽ ഇടപെടാൻ അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ, 2000 സി.സിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്കു സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഹരിതട്രിബ്യൂണൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. രണ്ടുമാസത്തേക്കാണ് വിധിക്ക് സ്റ്റേ ഏർപ്പെടുത്തിയിരുന്നത്. പഠനം നടത്താതെയാണ് ഹരിത ട്രിബ്യൂണൽ വിധിയെന്നു കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ച ഹരിത ട്രിബ്യൂണലിൽ വിധിയിൽ നേരത്തെ സ്റ്റേ അനുവദിച്ചിരുന്നില്ല. ഇന്നു കേസ് പരിഗണിച്ചപ്പോൾ ഈ നിലപാടും ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണു സംസ്ഥാനത്തെ അഞ്ചു പ്രധാന നഗരങ്ങളിൽ പത്തുവർഷത്തിലേറെ പഴക്കമുള്ള 2000 സി.സിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ട് ഹരിത ട്രിബ്യൂണൽ വിധി വന്നത്. കൂടാതെ 2000 സി.സിക്ക് മുകളിലുള്ള പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും നിർത്തിവയ്ക്കാൻ ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. നിരോധനം നടപ്പിൽ വരികയാണെങ്കിൽ കെ.എസ്.ആർ.ടി.സി.യുടേത് ഉൾപ്പെടെ രണ്ട് ലക്ഷത്തോളം വാഹനങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന അവസ്ഥയാണുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP