Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടൈറ്റാനിയം അഴിമതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി; വിദേശത്തുള്ള പ്രതികൾക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തതിനാലാണ് സ്‌റ്റേ നീട്ടൽ

ടൈറ്റാനിയം അഴിമതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി; വിദേശത്തുള്ള പ്രതികൾക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തതിനാലാണ് സ്‌റ്റേ നീട്ടൽ

 കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസിലെ വിജിലൻസ് അന്വേഷണത്തിനു നൽകിയ സ്‌റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനാണ് സ്‌റ്റേ നൽകിയിരുന്നത്. വിദേശത്തുള്ള പ്രതികൾക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം. 

ട്രാവൻകൂർ ടൈറ്റാനിയത്തിലെ ക്രമക്കേടിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കും ഉത്തരവാദികളായ മറ്റുള്ളവർക്കും എതിരെ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി. ബാലകൃഷ്ണൽ നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. മൂന്നാഴ്ചയ്ക്കായിരുന്നു സ്റ്റേ. 

ടൈറ്റാനിയം അഴിമതിക്കേസിൽ തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഓഗസ്റ്റ് 28ലെ ഉത്തരവ് ചോദ്യം ചെയ്താണ് ടി. ബാലകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ വിശദീകരണം കേൾക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവെന്നാണ് ഹരജിയിലെ വാദം. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ബാലകൃഷ്ണൻ വിശദീകരിച്ചു. 

അന്വേഷണത്തിൽ അപാകതകളൊന്നുമുണ്ടായിട്ടില്ല. അന്വേഷണം സംബന്ധിച്ച വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടും കേസ് സംബന്ധിച്ച് രേഖകളും പരിഗണിക്കാതെയാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്. സർക്കാർ ജീവനക്കാർക്കെതിരെ അഴിമതി നിരോധ നിയമപ്രകാരം നടപടി സ്വീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്ന സുപ്രീം കോടതി വിധി പാലിച്ചിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. 

ആദ്യ പരാതിയിൽ ഇല്ലാത്ത ആരോപണങ്ങളാണ് 2013 ലെ പരാതിയിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഉന്നയിക്കപ്പെട്ടത്. വിജിലൻസ് കോടതിയുടെ പുതിയ ഉത്തരവ് നിലവിൽ നടക്കുന്ന അന്വേഷണത്തെ തകിടംമറിക്കുമെന്നും നിഷ്പക്ഷ അന്വേഷണത്തിന് തടസ്സമാവുമെന്നുമാണ് വാദം. ടൈറ്റാനിയം ഡയറക്ടർ ബോർഡിന്റെ തീരുമാനങ്ങൾ ദുരൂഹമാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധി. 

ഇടപാടിൽ അഴിമതിയോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് കുറ്റകരമായ പെരുമാറ്റദൂഷ്യമോ ഇല്ലെന്നായിരുന്നു വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. എന്നാൽ, പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി നിർദ്ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹികുഞ്ഞ് തുടങ്ങിയവർക്കെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും വിജിലൻസ് കോടതി വിലയിരുത്തിയിരുന്നു. 

മലിനജലസംസ്‌കരണ പ്ലാന്റിന്റെ പേരിൽ 200 കോടിയുടെ അഴിമതി നടന്നെന്ന് കാണിച്ച് ട്രാവൻകൂർ ടൈറ്റാനിയത്തിലെ മുൻ ഉദ്യോഗസ്ഥൻ എസ്. ജയൻ നൽകിയ പരാതിയിലായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP