Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഡ്വ. സി പി സുധാകര പ്രസാദ് പുതിയ അഡ്വക്കേറ്റ് ജനറൽ; വി എസ് സർക്കാറിന്റെ കാലത്തെ വിശ്വസ്തനെ തന്നെ ചുമതലയേൽപ്പിച്ച് പിണറായി വിജയൻ

അഡ്വ. സി പി സുധാകര പ്രസാദ് പുതിയ അഡ്വക്കേറ്റ് ജനറൽ; വി എസ് സർക്കാറിന്റെ കാലത്തെ വിശ്വസ്തനെ തന്നെ ചുമതലയേൽപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി അഡ്വ. സി പി സുധാകര പ്രസാദിനെ നിയമിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്തും അഡ്വക്കേറ്റ് ജനറലായിരുന്ന വ്യക്തിയാണ് സുധാകര പ്രസാദ്. മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവിൽ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

ക്രിമിനൽ കേസുകളിൽ പ്രാഗൽഭ്യമുള്ളയാളാണ് സുധാകരപ്രസാദ്. സർവീസ്, ഭരണഘടനാ നിയമങ്ങളിൽ വിദഗ്ധനായ സി.പി.സുധാകരപ്രസാദ് (65) വർക്കല ചാവർകോട് സ്വദേശിയാണ്. കൊല്ലത്ത് 1964ൽ പ്രാക്ടീസ് ആരംഭിച്ചു. പിന്നീടു ക്രിമിനൽ നിയമരംഗത്തും പ്രാക്ടീസ് നടത്തി. പി. സുബ്രഹ്മണ്യൻ പോറ്റി ഹൈക്കോടതി ജഡ്ജിയാകും വരെ അദ്ദേഹത്തിന്റെ ജൂനിയറായി. 1965ൽ ആണു ഹൈക്കോടതിയിൽ പ്രവർത്തനം തുടങ്ങിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP