Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ് കലക്കവെള്ളത്തിൽ മീൻപിടിക്കുന്നു; പാമോലിനിൽ ഇടപെടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഇനിയും കേസ് നീട്ടില്ല, വിഎസിനെതിരെ വിധി പുറപ്പെടുവിക്കും: വിഎസിനെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി

വി എസ് കലക്കവെള്ളത്തിൽ മീൻപിടിക്കുന്നു; പാമോലിനിൽ ഇടപെടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഇനിയും കേസ് നീട്ടില്ല, വിഎസിനെതിരെ വിധി പുറപ്പെടുവിക്കും: വിഎസിനെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പാമോലിൻ അഴിമതി കേസിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കേസ് നീട്ടിക്കൊണ്ടുപോകാൻ വി എസ് ശ്രമിക്കുന്നുവെന്ന് കോടതി വിമർശിച്ച കോടതി കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പറഞ്ഞു. രാഷ്ട്രീയ ലാഭമാണ് വി എസ് ലക്ഷ്യമിടുന്നെന്നും സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വാക്കാൽ വിമർശിച്ചു. പാമോലിൻ കേസിൽ ഇനിയും മുന്നോട്ടുപോയാൽ വിഎസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി വിമർശിച്ചു.

പാമോലിൻ കേസിൽ വി എസ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ കൂടുതൽ പ്രധാനപ്പെട്ട രേഖകൾ നൽകാനുള്ളതിനാൽ രണ്ടാഴ്ച നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് ഇന്ന് പ്രത്യേക നോട്ടീസ് നൽകിയിരുന്നു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

ഇനി എന്ത് രേഖകളാണ് വി എസിന് സമർപ്പിക്കാനുള്ളതെന്ന് കോടതി ചോദിച്ചു. വി എസിന് രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയലാഭത്തിനായാണ് വി എസ് ഈ കേസിനെ ഉപയോഗിക്കുന്നത്. എങ്കിലും, അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച സുപ്രീംകോടതി വിഎസിന്റെ ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. പാമൊലിൻ കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം തടയണമെന്നാവശ്യപ്പെട്ടാണ് വി എസ് കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കേസിൽ പ്രതി ചേർക്കണമെന്ന് വി എസ് അച്യുതാനന്ദൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഴിമതി നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞ കേസാണിതെന്നും പൊതു ഖജനാവിന് നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്നും അച്യുതാനന്ദൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിഎസിന് എതിരായ പാമർശം ആരോപണവിധേയരായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർക്ക് താൽക്കാലിക ആശ്വാസമാണ്.

നീതിന്യായവ്യവസ്ഥകളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് സുപ്രീം കോടതിയുടെ പരാമർശങ്ങളെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP