Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി സദാശിവം ഗവർണറായതിനെ വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ജഡ്ജിമാർ വിരമിച്ച ശേഷം ഭരണഘടനാ പദവി ഏറ്റെടുക്കരുതെന്ന് ആർ എം ലോധ

പി സദാശിവം ഗവർണറായതിനെ വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ജഡ്ജിമാർ വിരമിച്ച ശേഷം ഭരണഘടനാ പദവി ഏറ്റെടുക്കരുതെന്ന് ആർ എം ലോധ

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം കേരളാ ഗവർണറായ നടപടിയെ വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആർഎം ലോധ രംഗത്തെത്തി. ജഡ്ജിമാർ വിരമിച്ച ശേഷം ഭരണഘടനാ പദവി ഏറ്റെടുക്കരുതെന്ന് ലോധ അഭിപ്രായപ്പെട്ടു. പി സദാശിവം ഗവർണറായ നടപടിയോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൻ നിയമന കമ്മീഷനോട് ജോയിപ്പില്ലെന്നും ജഡ്ജിമാരില്ലാത്ത സമിതിയുടെ തെരഞ്ഞെടുപ്പ് ജുഡീഷ്യറിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നേരത്തെ പി സദാശിവത്തെ ഗവർണറായി നിയമിക്കുന്നതിനെ കേരളത്തിലെ രാഷ്ട്രീയക്കാരും വിമർശിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി ഗവർണർ സ്ഥാനം വഹിക്കുന്നതിനെ വിമർശിച്ച് ആദ്യം രംഗത്തെത്തിയത്. എനന്നാൽ എതിർപ്പുകളെ തള്ളി സദാശിവത്തെ ഗവർണറായി നിയമിക്കുകയായിരുന്നു കേന്ദ്രസർക്കാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP