Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകത്തിന്റെ വാദം തള്ളി; മദനിയുടെ ജാമ്യം നീട്ടി

ന്യൂഡൽഹി: ചികിത്സയ്ക്കായി അബ്ദുൾ നാസർ മദനിക്ക് ഒരു മാസം കൂടി ജാമ്യം നീട്ടിനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജാമ്യം അനുവദിക്കരുതെന്ന കർണാടക സർക്കാരിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവ്.

ജാമ്യം ദുരുപയോഗം ചെയ്‌തെന്ന് കർണാടക സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മദനി വ്യവസ്ഥകൾ ലംഘിച്ചെന്ന് തെളിയിക്കാൻ സർക്കാർ അഭിഭാഷകന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ദിനംപ്രതി പത്ത് വിഐപികൾ മദനിയെ സന്ദർശിച്ചെന്നും മദനിയുടെ മോചനത്തിനായി ബംഗളൂരുവിൽ യോഗം ചേർന്നെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. എന്നാൽ സർക്കാരിന്റെ വാദങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയ കോടതി മദനിക്ക് ഒരു മാസം കൂടി ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു മാസത്തിനുശേഷം വൈദ്യപരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP