Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേമന്റെ കേസിൽ രണ്ടംഗ ബെഞ്ചിൽ അഭിപ്രായ ഭിന്നത; തീരുമാനം ഇനി വിശാല ബെഞ്ച് എടുക്കും; മുംബൈ ഭീകരാക്രമണ പ്രതിയുടെ വധശിക്ഷയ്ക്ക സ്റ്റേയും

മേമന്റെ കേസിൽ രണ്ടംഗ ബെഞ്ചിൽ അഭിപ്രായ ഭിന്നത; തീരുമാനം ഇനി വിശാല ബെഞ്ച് എടുക്കും; മുംബൈ ഭീകരാക്രമണ പ്രതിയുടെ വധശിക്ഷയ്ക്ക സ്റ്റേയും

ന്യൂഡൽഹി: 1993 മുംബൈ ഭീകരാക്രമണത്തിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബെഞ്ച് വിശാല ബെഞ്ചിന് വിട്ടു. ഹർജി പരിഗണിച്ചിരുന്ന രണ്ടംഗ ബെഞ്ചിലെ അഭിപ്രായഭിന്നതയെ തുടർന്നാണ് ദയാഹർജിയിലെ വിധി വിശാല ബെഞ്ചിന് വിട്ടത്. ഇന്നലെയാണ് ഹർജിയിൽ വാദം ആരംഭിച്ചത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മേമന്റെ ഹർജി പരിഗണിച്ച ബഞ്ചിന് ഐകകണ്‌ഠ്യേന ഒരു തീരുമാനത്തിൽ എത്താൻ കഴിയാത്തതുകൊണ്ട് വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. ജസ്റ്റിസുമാരായ അനിൽ.ആർ ദവെയും കുര്യൻ ജോസഫുമാണ് വിഷയത്തിൽ രണ്ട് അഭിപ്രായം പറഞ്ഞത്. അനിൽ.ആർ ദവെ മേമന്റെ ഹർജി തള്ളിയപ്പോൾ കുര്യൻ ജോസഫ് വധശിക്ഷ സ്റ്റേ ചെയ്തു. 2007ൽ ടാഡ കോടതിയാണ് യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. മേമന്റെ പുനഃപരിശോധനാ ഹരജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ജൂലൈ 30 ന് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കും എന്നാണ് കരുതിയിരുന്നത്.

ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത് ശരിയല്ല എന്ന് കാണിച്ചാണ് മേമൻ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. തിരുത്തൽ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ജൂലൈ 30 ന് വധശിക്ഷ നടപ്പിലാക്കാൻ ടാഡ കോടതി തീരുമാനമെടുത്തത് എന്നാണ് യാക്കൂബ് മേമൻ ഹർജിയിൽ പറയുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോടതി വധശിക്ഷയ്ക്ക് അനുമതി നൽകിയത്. അതിനിടെ കലാമിന്റെ മരണവുമായി ബന്ധപ്പെട്ട് ദുഃഖാചരണം നടക്കുന്നതിനാൽ മേമനെ 30ന് തൂക്കിക്കൊല്ലില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷമാണ് മേമന്റെ ദയാഹർജി രാഷ്ട്രപതി പ്രണാബ് മുഖർജിയും തള്ളിയിത്. 53 വയസുകാരനായ യാക്കൂബ് അബ്ദുൾ റസാഖ് മേമനെ 2007ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിൽ 257 പേർ മരിക്കുകയും 700 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു.

യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീംകോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി ടൈഗർ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ അപ്പീൽ ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ദയാഹർജി രാഷ്ട്രപതിയും തള്ളി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP