Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലനിരപ്പ് താഴ്‌ത്തേണ്ട; സിഐഎസ്എഫ് സുരക്ഷയിൽ നിലപാട് അറിയിക്കുകയും വേണം; മുല്ലപ്പെരിയാറിൽ കേരളത്തിന് വീണ്ടും സുപ്രീംകോടതിയിൽ തിരിച്ചടി; ആശങ്ക വിശദീകരിക്കുന്ന ഹർജി തള്ളി

ജലനിരപ്പ് താഴ്‌ത്തേണ്ട; സിഐഎസ്എഫ് സുരക്ഷയിൽ നിലപാട് അറിയിക്കുകയും വേണം; മുല്ലപ്പെരിയാറിൽ കേരളത്തിന് വീണ്ടും സുപ്രീംകോടതിയിൽ തിരിച്ചടി; ആശങ്ക വിശദീകരിക്കുന്ന ഹർജി തള്ളി

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് വീണ്ടും തിരിച്ചടി. അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്താൻ തമിഴ്‌നാടിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇതിനൊപ്പം അണക്കെട്ടിന് കേന്ദ്രസേനയുടെ സംരക്ഷണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സമർപ്പിച്ച ഹർജിയിൽ കേരളത്തിന് സുപ്രീം കോടതി നോട്ടീസയച്ചു.

സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം അംഗീകരിച്ചാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ സുപ്രീം കോടതി അനുമതി നൽകിയത്. ഇതേത്തുടർന്ന് തമിഴ്‌നാട് ജലനിരപ്പ് ഉയർത്തിയിരുന്നു. എന്നാൽ, ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ജലനിരപ്പ് താഴ്‌ത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അണക്കെട്ടിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിനോടും കേരളത്തിന് വിയോജിപ്പാണുള്ളത്.

ജലനിരപ്പ് ഉയർത്താനുള്ള വിധിയിൽ വ്യക്തത വരുത്തണമെന്നും ഉപാധികളോടെ മാത്രമെ ജലനിരപ്പ് 142 അടിയാക്കാവു എന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് 142 അടിയാക്കാൻ നേരത്തെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. ഇത് പ്രകാരം ജലനിരപ്പ് ഉയർത്തുന്നതിന് തമിഴ്‌നാട് നടപടികൾ തുടങ്ങുകയും ചെയ്തു.

തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടു നിറഞ്ഞാലേ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താവൂയെന്നും 14 ഷർട്ടറുകളിൽ ഏതെങ്കിലും ഒന്നു പ്രവർത്തനക്ഷമമല്ലെങ്കിൽ ജലനിരപ്പ് ഉയർത്തരുതെന്നും കേരളം ആവശ്യപ്പെട്ടു. കൂടാതെ, ജലനിരപ്പ് 142 അടിക്കു മുകളിലായാൽ ഘട്ടം ഘട്ടമായി ജലനിരപ്പു കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ ഹർജി തള്ളിയതോടെ ഈ ആവശ്യങ്ങളൊന്നും സുപ്രീംകോടതി അംഗീകരിച്ചില്ല.

കേരളത്തിന്റെ ജനങ്ങളുടെ സുരക്ഷ പരിഗണിണിച്ചു വേണം നടപടികളെടുക്കാനെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ സ്ഥലത്തില്ലാത്തതിനാൽ മോഹൻ കത്താർക്കിയും രാജീവ് ധവാനുമാണ്  കേരളത്തിനു വേണ്ടി ഹാജരായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP