Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിൽ സ്ത്രീകൾക്ക് ഭരണസമിതിയിൽ വിലക്കിയത് എന്തിന്? പൊതു ക്ഷേത്രമെങ്കിൽ എല്ലാവർക്കും ആരാധന നടത്താൻ കഴിയണം; ഇല്ലെങ്കിൽ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി; ആർത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്ന് വാദിച്ച് ഹർജിക്കാർ; എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണണമെന്ന് സർക്കാർ; ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതിയിൽ വാദം തുടരുന്നു

ശബരിമലയിൽ സ്ത്രീകൾക്ക് ഭരണസമിതിയിൽ വിലക്കിയത് എന്തിന്? പൊതു ക്ഷേത്രമെങ്കിൽ എല്ലാവർക്കും ആരാധന നടത്താൻ കഴിയണം;  ഇല്ലെങ്കിൽ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി; ആർത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്ന് വാദിച്ച് ഹർജിക്കാർ; എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണണമെന്ന് സർക്കാർ; ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതിയിൽ വാദം തുടരുന്നു

ഡൽഹി: ശബരിമലയിൽ സ്ത്രീകൾക്കുള്ള പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഭരണകാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ക്ഷേത്രത്തിന്റെ ഭരണത്തിന് ദേവസ്വം ബോർഡ് ഉണ്ടെന്നാണ് ഭരണ ഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് നിയമപരമായുള്ള കാര്യങ്ങൾ മാത്രമാണ് കോടതി പരിശോധിക്കുകയെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

സ്ത്രീകളെ ഭരണസമിതി വിലക്കിയത് എന്തിനെന്നും കോടതി. പൊതു ക്ഷേത്രമാണ് ശബരിമലയിലേത് എങ്കിൽ എല്ലാവർക്കും ആരാധന നടത്താൻ കഴിയണമെന്നും കോടതി അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ അത് ഭരണഘടന വിരുദ്ധമെന്നും കോടതി പറഞ്ഞു. ഭരണസമിതിയുടെ വാദങ്ങൾ കേട്ടാണ് കോടതി ഇപ്രകാരം ചോദിച്ചത്. നേരത്തെ ക്ഷേത്രത്തിന്റെ കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞിരുന്നത്.

ബുദ്ധമത വിശ്വാസത്തിന്റെ തുടർച്ചയാണ് ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ വാദം പോരെന്നും വസ്തുതകൾ നിരത്തി വേണം അവ തെളിയിക്കാനെന്നും സുപ്രീം കോടതി പ്രതികരിച്ചു. ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീം കോടതി മുൻപാകെ ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, ഇന്ദു മൽഹോത്ര, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.

അഞ്ചു വിഷയങ്ങളാണു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായി നിർദ്ദേശിച്ചിരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു നൽകിയ അധിക സത്യവാങ്മൂലം തള്ളണമെന്നും ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്കു പ്രവേശനം നൽകണമെന്നുമാണു നിലവിലെ സർക്കാരിന്റെ നിലപാട്. സ്ത്രീകളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ സൗകര്യമനുസരിച്ചു നിലപാടു മാറ്റാനാവില്ലെന്നുമാണു ദേവസ്വം ബോർഡിന്റെ വാദം.ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ ബുദ്ധവിശ്വസത്തിന്റെ തുടർച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹർജിക്കാർ വാദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP