Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അധികാര ദുർവിനിയോഗം നടത്തിയെന്ന് സുപ്രീം കോടതി; കൂടുതൽ അന്വേഷണം നടത്താനും ഉത്തരവ്

സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അധികാര ദുർവിനിയോഗം നടത്തിയെന്ന് സുപ്രീം കോടതി; കൂടുതൽ അന്വേഷണം നടത്താനും ഉത്തരവ്

ന്യൂഡൽഹി: സിബിഐ ഡയറക്ടറായിരിക്കെ രഞ്ജിത് സിൻഹ അധികാര ദുർവിനിയോഗം നടത്തിയതായി സുപ്രീം കോടതി. സിൻഹയ്‌ക്കെതിരെ കൂടുതൽ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.

കൽക്കരി, 2ജി അഴിമതിക്കേസുകളിൽ സിബിഐ അന്വേഷണം നടത്തുന്നതിനിടെ കേസിലെ പ്രതികളുമായി രഞ്ജിത് സിൻഹ കൂടിക്കാഴ്ച നടത്തിയെന്നും ഇതിനാൽ സിൻഹക്കെതിരെ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സർക്കാർ തല അഴിമതിയായതിനാൽ അന്വേഷണത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി കേന്ദ്ര വിജിലൻസ് കമ്മീഷ(സിവിസി)ന് നിർദ്ദേശം നൽകി. ജൂലായ് 16 നകം തീരുമാനം അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകൾ സിൻഹയ്ക്ക് വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ടെലികോം അഴിമതിയിൽ കമ്പനികൾക്കും ജീവനക്കാർക്കുമെതിരായ അന്വേഷണം അട്ടിമറിക്കുന്നതിൽ സിൻഹയ്ക്കു പങ്കുണ്ടെന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് സിൻഹ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും വിരമിച്ചത്. ടെലികോം അഴിമതിയിലെ സിബിഐ അന്വേഷണത്തിൽ നിന്നും സിൻഹയെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അഴിമതിയിൽ ആരോപിതരായ ടെലികോം കമ്പനികൾക്കും എക്‌സിക്യൂട്ടീവുകൾക്കുമെതിരായ അന്വേഷണം അട്ടിമറിച്ചതിൽ സിൻഹ കുറ്റക്കാരനാണെന്നും ജഡ്ജിമാർ കണ്ടെത്തിയിരുന്നു.

സിൻഹക്കെതിരായ ആരോപണങ്ങൾ സുപ്രീംകോടതിയിൽ എത്തിച്ചത് അഭിഭാഷകനായ പ്രശാന്ത് ഭൂഷണും കോമൺ കോസെന്ന എൻജിഒ സംഘടനയുമാണ്. രഞ്ജിത് സിൻഹയുടെ വസതിയിൽ സന്ദർശനം നടത്തിയവരുടെയും ഫോൺ വിളിച്ചവരുടെയും വിവരങ്ങൾ അടങ്ങിയ ഡയറിയാണ് കോടതിയിൽ തെളിവായി സമർപ്പിച്ചത്. ടെലികോം അഴിമതിയിലും, കൽക്കരിപ്പാടം അഴിമതിയിലും ഉൾപ്പെട്ട ആളുകളുടെ പേര് ഈ ഡയറിയിൽ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

എന്നാൽ, ഈ ആരോപണങ്ങളെല്ലാം സിൻഹ നിഷേധിക്കുകയാണ് ചെയ്തത്. അതിനിടെ, സിൻഹക്കെതിരായി സഹപ്രവർത്തകർ തന്നെ ആരോപണം ഉന്നയിക്കുകയും ചെയ്തു. റിലയൻസ് ടെലികോമിനെ രക്ഷിക്കാൻ സിബിഐയുടെ നിലപാടിൽ മാറ്റം വരുത്താൻ സിൻഹ ശ്രമിച്ചെന്നാണ് ആരോപണം. ടെലികോം അഴിമതിയിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥർ സിൻഹയെ വീട്ടിൽ സന്ദർശിച്ചതായി സമർപ്പിക്കപ്പെട്ട തെളിവുകളിൽ നിന്നും വ്യക്തമാണെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP