Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റുകളിലെ കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി; ട്രസ്റ്റുകളിൽ സ്വയം ഭരണമെന്ന രാജകുടുംബത്തിന്റെ വാദം തള്ളി

പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റുകളിലെ കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി; ട്രസ്റ്റുകളിൽ സ്വയം ഭരണമെന്ന രാജകുടുംബത്തിന്റെ വാദം തള്ളി

ന്യൂഡൽഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധമുള്ള നാല് ട്രസ്റ്റുകളിലെ കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്. മുൻ സിഎജി വിനോദ് റായി തന്നെ അതിന് നേതൃത്വം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ട്രസ്റ്റുകൾക്ക് ക്ഷേത്രവുമായി ബന്ധമില്ലെന്നും സ്വയംഭരണമാണ് ട്രസ്റ്റുകളിൽ നടക്കുന്നതെന്നുമുള്ള രാജകുടുംബത്തിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവ്. ഓഡിറ്റ് ചെയ്യണമെന്നുള്ള തീരുമാനത്തിനെതിരെ രാജകുടംബം നൽകിയ ഹർജി കോടതി തള്ളി. ട്രസ്റ്റുകൾ ആവശ്യമുള്ള രേഖകൾ ഉടൻതന്നെ ലഭ്യമാക്കണം. ചെലവുകൾ ക്ഷേത്രസമിതി വഹിക്കണമെന്നും നിർദേശമുണ്ട്.

കൂടാതെ മൂലവിഗ്രഹത്തിൽ അറ്റക്കുറ്റപ്പണി നടത്തണമെന്നും ക്ഷേത്രസുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ കണക്കുകൾ ഓഡിറ്റ് ചെയ്ത് വിനോദ് റായി ഇടക്കാല റിപ്പോർട്ട് കഴിഞ്ഞവർഷം സമർപ്പിച്ചിരുന്നു.

ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി ഉരുക്കാൻ നൽകിയ 893.644 കിലോഗ്രാം സ്വർണത്തിൽ 266.272 കിലോഗ്രാം നഷ്ടമായെന്ന് വിനോദ് റായി ഈ വർഷം ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 893.644 കിലോഗ്രാം സ്വർണമാണ് നിലവറകളിൽ നിന്നും ശ്രീകോവിലും കൽമണ്ഡപവും പൂശുന്നതിനും മറ്റുമായി പുറത്തെടുത്തതെന്നും ഇതിന്റെ 30 ശതമാനവും നഷ്ടപ്പെട്ടതായി പരിശോധനയിൽ വ്യക്തമായെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഇതു വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP