Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാവപ്പെട്ടവർക്കും സൂപ്പർ സ്റ്റാറുകൾക്കും രണ്ടു നീതിയെന്നു സ്ഥിരീകരിച്ചു സുപ്രീം കോടതി; സൽമാൻ ഖാനു ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ കേസ് സുപ്രീം കോടതി തള്ളി; മെഗാ സ്റ്റാറിനു സ്വൈരവിഹാരം തുടരാം

പാവപ്പെട്ടവർക്കും സൂപ്പർ സ്റ്റാറുകൾക്കും രണ്ടു നീതിയെന്നു സ്ഥിരീകരിച്ചു സുപ്രീം കോടതി; സൽമാൻ ഖാനു ജാമ്യം അനുവദിച്ചതിനെതിരെ  നൽകിയ കേസ് സുപ്രീം കോടതി തള്ളി; മെഗാ സ്റ്റാറിനു സ്വൈരവിഹാരം തുടരാം

ന്യൂഡൽഹി: സൽമാൻ ഖാനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. വാഹനാപകടക്കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ബോംബെ കോടതി കേസിൽ സൽമാന് ജാമ്യം അനുവദിച്ചിരുന്നതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി.

മദ്യലഹരിയിൽ കാറോടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ഉറങ്ങിക്കിടന്നയാൾ മരിച്ച കേസിൽ മെയ്‌ ആറിനാണ് മുംബൈ അഡിഷണൽ സെഷൻസ് കോടതി സൽമാൻ ഖാന് അഞ്ചു വർഷം തടവുശിക്ഷ വിധിച്ചത്. എന്നാൽ സൽമാൻ നൽകിയ അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ മരവിപ്പിക്കുകയും അതുവരെ സൽമാന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

കേസിൽ സെഷൻസ് കോടതി ശിക്ഷ വിധിച്ച അതേദിവസം തന്നെയാണ് സൽമാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2015 മെയ് ആറിനാണ് കേസിൽ സൽമാൻ ഖാൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

കേസിൽ അഞ്ചുവർഷത്തെ തടവുശിക്ഷയാണ് സെഷൻസ് കോടതി വിധിച്ചത്. എന്നാൽ മുംബൈ ഹൈക്കോടതി സൽമാൻ നൽകിയ അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ മരവിപ്പിക്കുകയും അതുവരെ സൽമാന് ജാമ്യം അനുവദിക്കുകയുമായിരുന്നു.

2002 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് സൽമാൻ ഖാന്റെ ബോഡീഗാർഡ് ആയിരുന്ന പൊലീസ് കോൺസ്റ്റബിൾ രവീന്ദർ പാട്ടീലിന്റെ മാതാവ് സുശീല ഹിമാന്ദ്രോ പാട്ടീലാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. രവീന്ദർ പാട്ടീൽ 2007ൽ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP