Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുബ്രഹ്മണ്യം സ്വാമി ഷൈൻ ചെയ്യാൻ നടത്തുന്ന ആരോപണങ്ങളിൽ കേസെടുക്കാൻ വയ്യെന്ന് സുപ്രീം കോടതി; തെളിവുകൾ ഇല്ലാത്തതിനാൽ രാഹുൽ ഗാന്ധിക്കെതിരായ കേസ് തള്ളി

സുബ്രഹ്മണ്യം സ്വാമി ഷൈൻ ചെയ്യാൻ നടത്തുന്ന ആരോപണങ്ങളിൽ കേസെടുക്കാൻ വയ്യെന്ന് സുപ്രീം കോടതി; തെളിവുകൾ ഇല്ലാത്തതിനാൽ രാഹുൽ ഗാന്ധിക്കെതിരായ കേസ് തള്ളി

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ പൗരത്വ പരാതി സുപ്രീം കോടതി തള്ളി. താൻ ബ്രിട്ടിഷ് പൗരനാണെന്ന് അവിടത്തെ കമ്പനി അധികൃതരോട് രാഹുൽ വെളിപ്പെടുത്തിയതായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ സിബിഐയോട് നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ ബിജെപി നേതൃത്വത്തിലെ മറ്റുള്ളവർ പോലും ഇത് ഏറ്റെടുത്തില്ല.

പൊതു താൽപ്പര്യ ഹർജിയ്‌ക്കൊപ്പം സമർപ്പിച്ച രേഖയുടെ വിശ്വാസ്യതയിൽ ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവും ജസ്റ്റിസ് അമിതാവ് റോയിയുമടങ്ങുന്ന ബെഞ്ച് സംശയം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കേസ് തള്ളിയത്. രാഹുലിനെതിരായ രേഖകൾ സംഘടിപ്പിച്ച രീതിയും സുപ്രീംകോടതി വിമർശിച്ചു. വാലും തുമ്പുമില്ലാത്ത അന്വേഷണങ്ങൾ നമുക്ക് തുടങ്ങാൻ കഴിയുമോ എന്ന് ബെഞ്ച് പരിഹസിച്ചു. ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി ഉന്നയിച്ച അതേ ആരോപണമാണ് സുപ്രീംകോടതി അഭിഭാഷകൻ മനോഹർ ലാൽ ശർമ ഹരജിയാക്കിയത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി ആദ്യമേ തള്ളിയിരുന്നു.

തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ബ്രിട്ടീഷ് അധികൃതർക്ക് മുമ്പാകെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ രാഹുലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐക്ക് നിർദ്ദേശം നൽകണമെന്നും ശർമ വാദിച്ചു. വഞ്ചനക്കും വ്യാജരേഖ ചമച്ചതിനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ശർമ ബോധിപ്പിച്ചു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ രാഷ്ട്രപതിക്കും സിബിഐക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ശർമയുടെ ഹരജിയിലുണ്ട്.

2003ൽ 'ബാക്കോപ്‌സ് ലിമിറ്റഡ്' എന്ന പേരിൽ ബ്രിട്ടനിൽ രാഹുൽ ഗാന്ധി ഒരു സ്ഥാപനം തുടങ്ങിയിരുന്നുവെന്നും ഈ കമ്പനിയുടെ വാർഷിക റിട്ടേൺ സമർപ്പിച്ചപ്പോൾ ബ്രിട്ടനിലെ വിലാസം നൽകി താൻ ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചെന്ന് സ്വാമി ആരോപിച്ചിരുന്നു. ഈ കമ്പനിയുടെ മൊത്തം ഓഹരികളിൽ 65 ശതമാനവും രാഹുലിന്റെ പേരിലായിരുന്നു. തുടർന്ന് 2006 ഒക്ടോബർ 31ന് സമർപ്പിച്ച റിട്ടേണിലും രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന കാര്യം കമ്പനി ആവർത്തിച്ചു.

2003 മുതൽ 2009 വരെ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുൽ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇത് രാഹുൽ വഹിക്കുന്ന ഭരണഘടനാ പദവിക്ക് വിരുദ്ധവും ഇന്ത്യയിലെ നിയമത്തിന്റെ ലംഘനവുമാണെന്നും സ്വാമി ആരോപിച്ചു. ഇതാണ് പരാതിയായി സുപ്രീംകോടതിയുടെ മുന്നിലുമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP