Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

24 വയസ്സുള്ള ഹാദിയക്ക് സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്; അച്ഛന് മാത്രമാണ് പൂർണ്ണ സംരക്ഷണ ചുമതല എന്നു പറയാനാവില്ല; ആവശ്യമെങ്കിൽ ഹാദിയക്ക് കസ്‌റ്റോഡിയനെ നിയമിക്കും; ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനുള്ള അധികാരമുണ്ടോ എന്നും പരിശോധിക്കും; എൻഐഎ അന്വേഷണ കാര്യത്തിനും പരിശോധന നടത്തും; ഹാദിയ കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ; കേസിൽ കക്ഷി ചേർന്ന് സംസ്ഥാന വനിതാ കമ്മീഷനും

24 വയസ്സുള്ള ഹാദിയക്ക് സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്; അച്ഛന് മാത്രമാണ് പൂർണ്ണ സംരക്ഷണ ചുമതല എന്നു പറയാനാവില്ല; ആവശ്യമെങ്കിൽ ഹാദിയക്ക് കസ്‌റ്റോഡിയനെ നിയമിക്കും; ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനുള്ള അധികാരമുണ്ടോ എന്നും പരിശോധിക്കും; എൻഐഎ അന്വേഷണ കാര്യത്തിനും പരിശോധന നടത്തും; ഹാദിയ കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ; കേസിൽ കക്ഷി ചേർന്ന് സംസ്ഥാന വനിതാ കമ്മീഷനും

ന്യൂഡൽഹി: ദേശീയ തലത്തിൽ വിവാദമായ ഹാദിയ കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. ഹാദിയയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിന് മാത്രമല്ല. എൻഐഎ അന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കും. 24 വയസുള്ള പെൺകുട്ടിക്ക് സ്വന്തം ജീവിതം തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്. ആവശ്യമെങ്കിൽ ഹാദിയയ്ക്ക് കസ്റ്റോഡിയനെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി.

കേസിൽ എൻ.ഐ.എ അന്വേഷിക്കണമെന്ന ഉത്തരവ് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ഷെഫിൻ ജഹാൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൽ. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യ്‌പെട്ടായിരുന്നു ഷെഫിൻ ജഹാന്റെ ഹർജി.

രണ്ട് മതത്തിൽപ്പെട്ടുള്ള രണ്ട് പേർവിവാഹം കഴിച്ച ഒരു വിഷയത്തിൽ എങ്ങനെയാണ് എൻ.ഐ.എ അന്വേഷണത്തിന് സാധ്യതയെന്നായിരുന്നു അഭിഭാഷകന്റെ ചോദ്യം. അങ്ങനെയാണെങ്കിൽ ഇരുമതത്തിൽപ്പെട്ട വിവാഹത്തിലെല്ലാം എൻ.ഐ.ഐ അന്വേഷണം വേണ്ടിവരുമല്ലോയെന്നും അദ്ദേഹം ചോദിച്ചു. തുടർന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായബെഞ്ചിന്റെ നിരീക്ഷണം വന്നത്. അത്തരമൊരു അവകാശവാദം അച്ഛന് ഉന്നയിക്കാൻ കഴിയില്ലെന്നും ഹാദിയ 24 വയസുള്ള കുട്ടിയാണെന്നും അവൾക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. അത് ഹാദിയയുടെ മൗലികാവകാശമാണ്. അത് നിഷേധിക്കാനാൻ കഴിയില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

226 ാം അനുച്ഛേദപ്രകാരമുള്ള ഹരജി പരിഗണിക്കുമ്പോഴാണ് ഹാദിയയുടെ വിവാഹം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്. ഇത്തരത്തിൽ നിയമപരമായ വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഉണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് കോടതി മാറ്റിവെച്ചു. കേസിൽ സംസ്ഥാന വനിതാ കമ്മീഷനും കക്ഷി ചേർന്നിട്ടുണ്ട്.

ഹൈക്കോടതി റദ്ദാക്കിയ വിവാഹം പുനഃസ്ഥാപിച്ചു നൽകണമെന്നും ഹാദിയയെ സുപ്രിംകോടതിയിൽ ഹാജരാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകണമെന്നും ഷെഫിൻ ജഹാന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ജീപക് മിശ്ര, ജസ്റ്റിസ്മാരായ ദീപക് ചന്ദ്രചൂഡൻ, എ.എം ഖാൻവിൽക്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അന്വേഷണവുമായി മുന്നോട്ടു പോകാൻ അനുവദിക്കണമെന്ന് എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹാദിയയെ സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ സുപ്രികോടതിയിൽ ആവശ്യപ്പൈട്ടു. ഹാദിയ അവകാശ ലംഘനം നേരിടുന്നുവെന്നുള്ള പരാതികൾ ലഭിക്കുന്നതായും വനിതാ കമ്മീഷൻ കോടതിയെ അറിയിച്ചു.

വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിൻ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ഉത്തരവ് ഓഗസ്റ്റ് മാസമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റി്പ്പോർട്ടാകും എൻഐഎ കോടതിയിൽ സമർപ്പിക്കുക.

അന്വേഷണം കുറ്റമറ്റതായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കോടതി നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുമായി റിട്ടയേർഡ് ജസ്റ്റിസ് രവീന്ദ്രനെ സുപ്രീം കോടതി മേൽനോട്ടം വഹിക്കുന്നതിന് സുപ്രീം കോടതി നിയമിച്ചിരുന്നു. എന്നാൽ അന്വേഷണ മേൽനോട്ടത്തിൽ നിന്നും ജസ്റ്റിസ് ആർവി രവീന്ദ്രൻ പിന്മാറിയിരുന്നു. പിതാവിന്റെ കൂടെ വിട്ട ഹാദിയയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കയാണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP