Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുമ്പും അവധി ദിനങ്ങളിൽ യോഗം നടത്തിയിട്ടുണ്ട്; അന്നൊന്നും ഇല്ലാത്ത ആത്മീയതയും വിശ്വാസവും ഇപ്പോൾ ഇവിടെ നിന്ന് വന്നു; ദുഃഖവെള്ളിയിലെ ചീഫ് ജസ്റ്റീസുമാരുടെ യോഗം മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

മുമ്പും അവധി ദിനങ്ങളിൽ യോഗം നടത്തിയിട്ടുണ്ട്; അന്നൊന്നും ഇല്ലാത്ത ആത്മീയതയും വിശ്വാസവും ഇപ്പോൾ ഇവിടെ നിന്ന് വന്നു; ദുഃഖവെള്ളിയിലെ ചീഫ് ജസ്റ്റീസുമാരുടെ യോഗം മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ദുഃഖവെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗം മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പൊതു അവധി ദിവസം യോഗം നടത്തുന്നതിനെതിരേ അഭിഭാഷകയായ ലില്ലി തോമസ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

പൊതു അവധി ദിവസം യോഗം നടത്തുന്നതിനെതിരേ അഭിഭാഷകയായ ലില്ലി തോമസ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 2002, 2007, 2009 വർഷങ്ങളിലും പൊതു അവധി ദിവസം ചീഫ് ജസ്റ്റിസുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത അത്മീയതയും വിശ്വാസവും ഇന്ന് എവിടെ നിന്ന് വന്നുവെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു.

രാജ്യത്തിന്റെ സ്വതന്ത്ര്യദിനത്തിൽ പോലും യോഗങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാവരുടെയും സൗകര്യമനുസരിച്ചാണ് അവധി ദിവസങ്ങളിൽ ഇത്തരം യോഗങ്ങൾ നടത്തുന്നത്. അതിനാൽ ഹർജിക്കാരിയുടെ വാദം അംഗീകരിക്കാൻ കഴിയില്ല. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെ ഹർജിക്കാരിക്ക് സമീപിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ദുഃഖ വെള്ളി ദിവസം മുതൽ മൂന്നു ദിവസത്തേക്ക് ചീഫ് ജസ്റ്റിസ്മാരുടെ യോഗം വിളിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. എന്നാൽ കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയാണ് ഇതിനെതിരേ കത്തു നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP