Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈവെട്ടുകേസിൽ ശിക്ഷാ വിധിക്കുള്ള തീയതി പ്രഖ്യാപിച്ചില്ല; കേസ് 25ലേക്ക് കോടതി മാറ്റി

കൈവെട്ടുകേസിൽ ശിക്ഷാ വിധിക്കുള്ള തീയതി പ്രഖ്യാപിച്ചില്ല; കേസ് 25ലേക്ക് കോടതി മാറ്റി

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അദ്ധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ വാദംപൂർത്തിയാക്കിയ എൻഐഎ പ്രത്യേക കോടതി കേസ് 25 ലേക്കു മാറ്റി. കേസിൽ വിധിപറയാനുള്ള തീയതി കോടതി നിശ്ചയിച്ചില്ല. ദേശീയ സുരക്ഷാ ഏജൻസി അന്വേഷിച്ച ഈ കേസിൽ രഹസ്യവിചാരണയാണ് നടന്നത്. 2010 ജൂലായ് നാലിനാണ് പ്രൊഫ. ടി.ജെ. ജോസഫിനെതിരെ ആക്രമണം ഉണ്ടായത്. ഈ കേസിൽ 33 പ്രതികളെയാണ് കോടതി വിചാരണ ചെയ്തത്

ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന വിശദാംശങ്ങൾ അടങ്ങിയ കേസായതിനാലായിരുന്നു രഹസ്യ വിചാരണ. മതവികാരം വ്രണപ്പെടുത്തിയെന്നു കുറ്റപ്പെടുത്തി അദ്ധ്യാപകനെ ആക്രമിച്ച 33 പ്രതികൾക്കെതിരെയാണു വധശ്രമം, അന്യായമായി സംഘംചേരൽ, ഗുരുതരമായി മുറിവേൽപിക്കൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ആയുധ നിയമം, സ്‌ഫോടക വസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകളിൽ കുറ്റംചുമത്തി വിചാരണനടപടി പൂർത്തിയാക്കിയത്. സാക്ഷിപ്പട്ടികയിലെ 301 പേരിൽ ഒട്ടുമിക്കവാറും പേരെ വിസ്്തരിച്ചു. 192 പൊലീസ് രേഖയും 52 എൻഐഎ രേഖയും 29 തൊണ്ടിസാധനവും കോടതി പരിശോധിച്ചു.

ലോക്കൽ പൊലീസ് അന്വേഷണമാരംഭിച്ച കേസിൽ ക്രൈംബ്രാഞ്ച് ആദ്യം സമർപ്പിച്ച കുറ്റപത്രത്തിലെ 18 പ്രതികളെ എൻഎൻഎ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ ഒഴിവാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 28 പ്രതികളെ കുറ്റപത്രത്തിൽ നിലനിർത്തിയ എൻഐഎ തുടർന്ന് അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളടക്കം 33 പേരെയാണു വിചാരണ ചെയ്തത്. 2010 ജൂലൈ നാലിനു രാവിലെ കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണു പ്രതികൾ സംഘംചേർന്നു പ്രഫ.ടി.ജെ. ജോസഫിനെ ആക്രമിച്ചത്. അക്രമണം ആസൂത്രണം ചെയ്ത കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര എം.കെ. നാസറാ (42)ണു കുറ്റപത്രത്തിലെ മുഖ്യപ്രതിയെങ്കിലും ഇയാൾ ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്.

തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്ക് ഇന്റേണൽ പരീക്ഷയുടെ ഭാഗമായി തയാറാക്കിയ ചോദ്യപേപ്പറിൽ മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ ചേർന്ന് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. ജീവിത ദുരിതങ്ങളിൽ മനം നൊന്ത് അദ്ധ്യാപകന്റെ ഭാര്യ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന് അദ്ധ്യാപക വൃത്തിയിൽ നിന്ന് പുറത്താക്കപ്പെട്ട ജോസഫിനെ കഴിഞ്ഞ മാർച്ച് 28നാണ് തൊടുപുഴ ന്യൂമാൻ കോളജിൽ തിരിച്ചെടുത്തത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടടക്കമുള്ള ജീവിതദുരിതങ്ങളിൽ മനം നൊന്ത് ഭാര്യ ആൽമഹത്യ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു അത്. മൂന്നുദിവസത്തിനുശേഷം വിരമിച്ചെങ്കിലും ഒരാനുകൂല്യവും പെൻഷനും കിട്ടിയില്ല. പുറത്താക്കപ്പെട്ട കാലത്തെ ശമ്പളവും ചുവപ്പുനാടയിൽ കുരുങ്ങി. മാനുഷിക പരിഗണന നൽകി ജോലിയിൽ തിരിച്ചെടുത്തുന്ന കോളജ് അധികൃതരുടെ ഉത്തരവാണ് തിരിച്ചടിയായത്. ഇത്തരമൊരു പതിവില്ലെന്നാണ് ഉന്നതവിദ്യാഭ്യസ വകുപ്പിന്റെ മറുപടി. വലതുകൈക്ക് സ്വാധീനമുണ്ടായിരുന്നെങ്കിൽ കൂലിപ്പണിക്കെങ്കിലും പോയി മക്കളെ പഠിപ്പിച്ചേനെയെന്ന് പ്രൊഫസർ ജോസഫ് പറയുന്നു. പക്ഷേ അതിനും കഴിയുന്നില്ല.

ജോസഫിനെ ആക്രമിച്ച കേസിൽ ഡിസംബറിലാണ് വിചാരണ പൂർത്തിയായത്. കുറ്റപത്രം സമർപ്പിച്ച 37 പ്രതികളിൽ 31 പേരുടെ വിസ്താരമാണു പൂർത്തിയായത്. കഴിഞ്ഞ വർഷം ജൂലൈയിലാണു വിസ്താരം തുടങ്ങിയത്. ഒളിവിൽ കഴിയുന്ന പ്രതി എം.കെ. നാസറിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപയും സവാദ്, സജിൽ എന്നിവർക്ക് ഒരു ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. 305 സാക്ഷികളും 227 തൊണ്ടി സാധനങ്ങളും, 57 വിലപ്പെട്ട രേഖകളുമാണ് കേസിലുള്ളത്. കേസിൽ ഒമ്പത് പ്രതികൾക്കെതിരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചത്.

പൊലീസ് തയാറാക്കിയ പ്രതിപ്പട്ടികയിലെ തമർ അഷ്‌റഫ് അടക്കം 18 പേരെ ഒഴിവാക്കിയാണ് എൻ.ഐ.എ ഹൈദരാബാദ്, കൊച്ചി യൂണിറ്റുകൾ സംയുക്തമായി എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ കുറ്റപത്രം നൽകിയത്. കുറ്റപത്രം നൽകിയ ഒമ്പത് പേരിൽ എം.കെ.നാസർ അടക്കം ആറുപേർ ഇപ്പോഴും ഒളിവിലാണ്. ഗൂഢാലോചന, അന്യമായി സംഘം ചേരൽ, വധശ്രമം, മാരകമായി മുറിവേൽപ്പിക്കൽ, നിയമവിരുദ്ധ പ്രവർത്തനം തടയൽ, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അദ്ധ്യാപകനെ ആക്രമിക്കുന്നതിനുവേണ്ടി പ്രതികൾ മാർച്ച് 28 മുതൽ നാല് കേന്ദ്രങ്ങളിലായാണ് ഗൂഢാലോചന നടത്തിയതെന്നാണ് കണ്ടെത്തൽ.

തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്ക് ഇന്റേണൽ പരീക്ഷയുടെ ഭാഗമായി തയാറാക്കിയ ചോദ്യപേപ്പറിൽ മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ ചേർന്ന് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. 2010 ഓഗസ്റ്റ് നാലിന് തൊടുപുഴ ന്യൂമാൻ കോളജ് പ്രഫസറായിരുന്ന ടി.ജെ. ജോസഫിനെ മൂവാറ്റുപുഴ നിർമല മാത പള്ളിയിൽ കുർബാന കഴിഞ്ഞു മടങ്ങവേയാണു പോപ്പുലർ ഫണ്ട് പ്രവർത്തകർ ആക്രമിച്ചത്. അമ്മയുടേയും കന്യാസ്ത്രീയായ സഹോദരിയുടേയും മുന്നിൽവച്ചാണു പ്രഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയത്.

30 പേർ പങ്കെടുത്ത കോളജുതല പരീക്ഷയിലെ ചോദ്യത്തിന്റെ പേരിൽ മതവികാരമുണർത്തി മുസ്ലിം സമുദായത്തിൽ തീവ്രവാദികൾ സ്വാധീനം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. കൃത്യം നടത്തിയതിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ രാജ്യദ്രോഹകരമായ പ്രസിദ്ധീകരണങ്ങളും സിഡികളും കണ്ടെത്തിയിരുന്നു. പിടിയിലായ പ്രതികൾ ഇരുപത്തെട്ടാം പ്രതി എം.കെ നാസറിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കൈപ്പത്തി വെട്ടി മാറ്റപ്പെട്ട അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ ഭാര്യ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൈവെട്ട് കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ കൂടിയായ സലോമി (48) ആത്മഹത്യ ചെയ്യുകയായിരുന്നു. കൈവെട്ട്‌സംഭവം നടന്ന നാൾ മുതൽ അസാമാന്യ മനക്കരുത്തോടെ പ്രൊഫസർക്കൊപ്പമുണ്ടായിരുന്ന സലോമി പിന്നീട് ജീവിതസമ്മർദങ്ങളിൽപ്പെട്ടുകയായിരുന്നു. പ്രൊഫസറെ ജോലിയിൽ തിരിച്ചെടുക്കാത്തതും സലോമിയെ തളർത്തി. തുടർന്നായിരുന്നു ആത്മഹത്യ. വിവാദങ്ങളെ തുടർന്ന് പ്രൊഫസർ ജോസഫിനെ വിരമിക്കുന്നതിന് മുമ്പ് ജോലിയിൽ തിരിച്ചെടുക്കാൻ കോളേജ് മാനേജ്‌മെന്റ് തയ്യാറായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP