Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതസ്പർധ വളർത്തിയെന്ന കേസിൻ സെൻകുമാറിന് താൽക്കാലിക ആശ്വാസം; ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു ഹൈക്കോടതി; അറസ്റ്റു ചെയ്താൽ ഉടൻ ജാമ്യം ലഭിക്കും; മുൻകൂർ ജാമ്യത്തിൽ സർക്കാർ നിലപാട് തേടി കോടതി

മതസ്പർധ വളർത്തിയെന്ന കേസിൻ സെൻകുമാറിന് താൽക്കാലിക ആശ്വാസം; ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു ഹൈക്കോടതി; അറസ്റ്റു ചെയ്താൽ ഉടൻ ജാമ്യം ലഭിക്കും; മുൻകൂർ ജാമ്യത്തിൽ സർക്കാർ നിലപാട് തേടി കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മതസ്പർധ വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കു. മുൻകൂർ ജാമ്യം അനുവദിക്കും മുമ്പ് ഈ വിഷത്തിൽ സർക്കാർ നിലപാലും ഹൈക്കോടതി തേടി.

നേരത്തെ സെൻകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഉദ്യോഗസ്ഥർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇത്തരത്തിലൊരു കേസിന് കാരണമെന്ന് സെൻകുമാർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ താനൊന്നും പറഞ്ഞിട്ടില്ലെന്നും അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. വാരികയ്‌ക്കെതിരെ നിയമ നടപടി ആലോചിക്കുകയാണെന്നും സെൻകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. സെൻകുമാറിനെ കൂടാതെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ടി.പി. സെൻകുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബർ പൊലീസ് സ്റ്റേഷൻ കേസെടുത്തത്. സെൻകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റർ സജി ജയിംസ്, റിപ്പോർട്ടർ റംഷാദ് എന്നിവർ ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന് അഭിമുഖത്തിന്റെ പൂർണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമർശങ്ങൾ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടർന്നാണ് കേസെടുത്തത്.

സൽമാൻ ഖാൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സെൻകുമാറിനെതിരെ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാദ അഭിമുഖം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചതിനു പിന്നാലെ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം ഉണ്ടായിരുന്നത്.

കേരളത്തിൽ നൂറുകുട്ടികൾ ജനിക്കുമ്പോൾ അതിൽ 42 എണ്ണവും മുസ്ലിം സമുദായത്തിൽ നിന്നാണെന്നും ഇത് ആശങ്ക വർധിപ്പിക്കുന്നതാണെന്നും സെൻകുമാർ പറഞ്ഞതാണ് വിവാദമായത്. ലൗജിഹാദ് ഇല്ലെന്ന് പറയാനാകില്ല കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. വാരിക പുറത്തിറങ്ങിയ ഉടൻ തന്നെ സെൻകുമാറിന്റെ അഭിമുഖം വിവാദമാവുകയും ചെയ്തിരുന്നു. തെറ്റായി വ്യാഖ്യാനിച്ചു അതേസമയം തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സെൻകുമാർ പറയുന്നു. സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞ ചില കാര്യങ്ങളാണ് വിവാദമാക്കിയിരിക്കുന്നതെന്നും സെൻകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു.

അഭിമുഖം തെറ്റായി വ്യഖ്യാനിച്ച വാരികയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സെൻകുമാർ പറഞ്ഞു. മത സ്പർധ വളർത്തുന്ന തരത്തിൽ ഒന്നും സംസാരിച്ചിട്ടില്ലെന്നും സെൻകുമാർ പറയുന്നു. എഫ്‌ഐആർ നിയമ വിരുദ്ധം തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ നിയമ വിരുദ്ധമാണെന്ന് സെൻകുമാർ ഹർജിയിൽ ആരോപിക്കുന്നു. തനിക്കെതിരെ സൈബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഐപിസി 153 എ വൺ പ്രകാരമാണെന്നും സൈബർ നിയമത്തിന്റെ പിൻബലമില്ലാതെ ഐപിസി വകുപ്പുകൾ ചുമത്താൻ സൈബർ പൊലീസിന് അധികാരമില്ലെന്നും സെൻകുമാറിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമോപദേശം യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവയാണ് പരാതി നൽകിയത്. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സെൻകുമാറിനെതിരെ കേസെടുക്കാനുള്ള സാഹചര്യം ഉണ്ടെന്ന് നിയമോപദേശം ലഭിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP