Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലാഖ് നിരോധിക്കുന്നത് ഖുറാൻ തിരുത്തുന്നതും അള്ളാഹുവിന്റെ കൽപനകൾ ലംഘിക്കാനുമുള്ള ഉത്തരവാകും; ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാവും; സുപ്രീംകോടതിയിൽ കടുത്ത നിലപാടുകളെടുത്ത് മുസ്ലിം പഴ്സണൽ ലോ ബോർഡ്; ട്രിപ്പിൾ തലാഖ് ചർച്ചയിൽ നിർണായകമായ വഴിത്തിരിവ്

തലാഖ് നിരോധിക്കുന്നത് ഖുറാൻ തിരുത്തുന്നതും അള്ളാഹുവിന്റെ കൽപനകൾ ലംഘിക്കാനുമുള്ള ഉത്തരവാകും; ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാവും; സുപ്രീംകോടതിയിൽ കടുത്ത നിലപാടുകളെടുത്ത് മുസ്ലിം പഴ്സണൽ ലോ ബോർഡ്; ട്രിപ്പിൾ തലാഖ് ചർച്ചയിൽ നിർണായകമായ വഴിത്തിരിവ്

മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നതുമായി ബന്ധപ്പെട്ട ചൂട് പിടിച്ച ചർച്ചകൾ കുറച്ച് കാലമായി ഇന്ത്യയിൽ നടന്ന് വരുന്നുണ്ട്. ഈ വിഷയത്തിൽ കടുത്ത നിലപാടെടുത്തുകൊണ്ട് ആൾ ഇന്ത്യ മുസ്ലിം പഴ്സണൽ ലോ ബോർഡ് (എഐഎംപിഎൽബി) രംഗത്തെത്തി. തലാഖ് നിരോധിക്കുന്നത് ഖുറാൻ തിരുത്തുന്നതും അള്ളാഹുവിന്റെ കൽപനകൾ ലംഘിക്കാനുമുള്ള ഉത്തരവാകുമെന്നാണ് എഐഎംപിഎൽബിഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്ന് കയറ്റമായിരിക്കുമിതെന്നും പ്രസ്തുത വിഷയത്തിൽ സുപ്രീംകോടതിയിൽ ക ടുത്ത നിലപാടുകളെടുത്ത് മുസ്ലിം പഴ്സണൽ ലോ ബോർഡ് വ്യക്തമാക്കി.

ഇതോടെ ട്രിപ്പിൾ തലാഖ് ചർച്ചയിൽ നിർണായകമായ വഴിത്തിരിവാണുണ്ടായിരിക്കുന്നത്. തലാഖ് നിരോധിക്കുന്നത് മുസ്ലീങ്ങളെ അള്ളാഹുവിനെ ധിക്കരിച്ച് പാപം ചെയ്യാൻ നിർബന്ധിപ്പിക്കുന്ന അവസ്ഥയ്ക്ക് വഴിയൊരുക്കുമെന്നും എഐഎംപിഎൽബി മുന്നറിയിപ്പേകുന്നു.ഭരണഘടനയിലെ ആർട്ടിക്കിൾ 25 പ്രകാരം പഴ്സണൽ ലോ പ്രൊവിഷനുകൾക്ക് ദിവ്യത്വം കൽപിച്ച് നൽകിട്ടുണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് വാദിക്കുന്നു. ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം നൽകുന്ന ആർട്ടിക്കിളാണ് 25. തലാഖിനെ സംബന്ധിച്ച ഖുറാനിലെ ഭാഗത്തെ നിരാകരിച്ചാൽ അത് മതത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതിന് സമമാണെന്നും അവർ മുന്നറിയിപ്പേകുന്നു.

ട്രിപ്പിൾ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ഇസ്ലാമിൽ പ്രയോഗിക്കുന്ന അസാധാരണമായ രീതിയാണെങ്കിലും ഇതിനെ തള്ളിപ്പറയുന്നത് ഖുറാനെയും അള്ളാഹുവിനെയും തള്ളിപ്പറയുന്നതിന് തുല്യമായിരിക്കുമെന്നും എഐഎംപിഎൽബി അഭിപ്രായപ്പെടുന്നു. മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന രീതിയെ ഖുറാൻ അംഗീകരിച്ചിട്ടുണ്ടെന്നാണ് എഴുതിത്ത്ത്തയ്യാറാക്കി സമർപ്പിച്ച സബ്മിഷനിലൂടെ എഐഎംപിഎൽബി വ്യക്തമാക്കിയിരിക്കുന്നത്. പ്രസ്തുത വിഷയത്തിൽ അവസാനം ഹിയറിങ് നടക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കവെയാണ് ബോർഡ് ഈ നിർണായക സബ്മിഷൻ സമർപ്പിച്ചിരിക്കുന്നത്.

എഐഎംപിഎൽബിയെ പ്രതിനിധീകരിച്ച് പ്രസ്തുത കേസിൽ അഡ്വ.ഇജാസ് മക്‌ബൂലാണ് ഹാജരായിരിക്കുന്നത്. പഴ്സണൽ ലോ പ്രോവിഷനുകൾ സൂക്ഷ്മനിരീക്ഷണം ചെയ്യാൻ സുപ്രീംകോടതിക്ക്അധികാരമില്ലെന്നും ബോർഡ് ബോധിപ്പിച്ചിരു്നനു. തലാഖിനെതിരായ നീക്കം അള്ളാഹുവിനും ഇസ്ലാമിനും എതിരായിരിക്കുമെന്ന മുന്നറിയിപ്പ് ബോർഡ് ആവർത്തിച്ചു. തലാഖിനെ സുപ്രീംകോടതി നിയമവിരുദ്ധമാക്കുന്നത് ഖുറാൻ തിരുത്തിയെഴുതാൻ നിർബന്ധിക്കുന്നതിന് തുല്യമായിരിക്കുമെന്നും മുസ്ലിം പണ്ഡിതന്മാർ വാദിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP