Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലാഖ് ചൊല്ലി വിവാഹമോചനം അംഗീകൃത രീതി; മുസ്ലിം വ്യക്തിനിയമം അംഗീകരിക്കപ്പെട്ടതെന്ന് ഹൈക്കോടതി; നിർണ്ണായക പരാമർശം തലാഖ് ചൊല്ലി ബന്ധം പിരിഞ്ഞവരുടെ പാസ്‌പോർട്ടിൽ ജീവിതപങ്കാളിയുടെ പേരു തിരുത്താൽ കേസുമായി ബന്ധപ്പെട്ട്

തലാഖ് ചൊല്ലി വിവാഹമോചനം അംഗീകൃത രീതി; മുസ്ലിം വ്യക്തിനിയമം അംഗീകരിക്കപ്പെട്ടതെന്ന് ഹൈക്കോടതി; നിർണ്ണായക പരാമർശം തലാഖ് ചൊല്ലി ബന്ധം പിരിഞ്ഞവരുടെ പാസ്‌പോർട്ടിൽ ജീവിതപങ്കാളിയുടെ പേരു തിരുത്താൽ കേസുമായി ബന്ധപ്പെട്ട്

കൊച്ചി: മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നതു വിവാഹബന്ധം പിരിയുന്നതിനുള്ള അംഗീകൃത രീതിയാണെന്നു ഹൈക്കോടതി. തലാഖ് ചൊല്ലി ബന്ധം പിരിഞ്ഞവരുടെ പാസ്‌പോർട്ടിൽ ജീവിതപങ്കാളിയുടെ പേരു തിരുത്താൻ കോടതി മുഖേനയുള്ള വിവാഹമോചന രേഖ നിഷ്‌കർഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.

കോതമംഗലം സ്വദേശി അഷ്‌ന സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിന്റെ ഉത്തരവ്. മുസ്‌ലിം ആചാരപ്രകാരമായിരുന്നു വിവാഹമെന്നും മുൻഭർത്താവ് തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയെന്നും ഹർജിക്കാരി ബോധിപ്പിച്ചു. പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേരു നീക്കം ചെയ്യാൻ അപേക്ഷ നൽകിയെങ്കിലും പാസ്‌പോർട്ട് അധികൃതർ വിസമ്മതിച്ചു.

വിവാഹമോചനത്തിന് ആധാരമായ കോടതിരേഖ ഹാജരാക്കണമെന്ന് അധികൃതർ നിഷ്‌കർഷിച്ച സാഹചര്യത്തിലാണു ഹർജി. രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷ പരിഗണിച്ചു തീരുമാനമെടുക്കണമെന്നു കോടതി നിർദേശിച്ചു. അഖിലേന്ത്യാ തലത്തിൽ ട്രിപ്പിൽ തലാഖ് വിഷയം കോടതി കയറുമ്പോഴാണ് ഹൈക്കോടതിയിൽ നിന്നും ഇത്തരമൊരു പരാമർശമുണ്ടായത്.

മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നതിനു ഭരണഘടനാപരമായ സാധുതയുണ്ടോയെന്നു സുപ്രീംകോടതിക്കു നിശ്ചയിക്കാനാവില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ സുപ്രീംകോടതിയിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മൂന്നു തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണ്. സാമൂഹ്യ പരിഷ്‌കരണത്തിന്റെ പേരിൽ വ്യക്തി നിയമങ്ങൾ തിരുത്തിയെഴുതാനോ മതസ്വാതന്ത്ര്യത്തിൽ ഇടപെടാനോ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുസ്‌ലിം വ്യക്തി നിയമ ബോർഡ് വാദിച്ചു.

സാമൂഹിക പരിഷ്‌കരണത്തിന്റെ പേരിൽ വ്യക്തിനിയമത്തിൽ ഇടപെടാനും മാറ്റം വരുത്താനും കോടതിക്ക് അധികാരമില്ല. ഭരണഘടനയുടെ അനുവാദത്തോടെയാണ് വ്യക്തിനിയമം നിലനിൽക്കുന്നത്. ഇതിനെതിരെയുള്ള നീക്കം ഭരണഘടനാ ലംഘനമാണെന്നും വ്യക്തിനിയമ ബോർഡ് കോടതിയിൽ വ്യക്തമാക്കി.

തലാഖിനെ എതിർത്തുകൊണ്ട് മുസ്‌ലിം സ്ത്രീകൾ ഹർജി നൽകിയാൽ അതു നിർത്തലാക്കുന്ന കാര്യം പരിഗണിക്കാമെന്നു സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മുസ്‌ലിം സ്ത്രീകൾ ഹർജി നൽകി. ഇതു പരിഗണിച്ച കോടതി ഒരേസമയത്തുതന്നെ മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന മുസ്ലിം രീതിയുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്നു നിർദ്ദേശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP