Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിന്റെ മണ്ണിൽ പാർക്കിങ് ഗ്രൗണ്ട് നിർമ്മിക്കണമെങ്കിലും തമിഴ്‌നാടിന്റെ അനുമതി വേണം; കുമിളിയിലെ പാർക്കിങ്ങിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

കേരളത്തിന്റെ മണ്ണിൽ പാർക്കിങ് ഗ്രൗണ്ട് നിർമ്മിക്കണമെങ്കിലും തമിഴ്‌നാടിന്റെ അനുമതി വേണം; കുമിളിയിലെ പാർക്കിങ്ങിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

ഇടുക്കി: കേരളത്തിന്റെ മണ്ണിൽ പാർക്കിങ്ങിനുള്ള സ്ഥലം കണ്ടെത്തുന്നതിനും തമിഴ്‌നാടിന്റെ അനുമതി കാക്കേണ്ട ഗതികേടാണ് സംസ്ഥാനത്തിന്. മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പാർക്കിങ് ഗ്രൗണ്ട് നിർമ്മിക്കുന്നതിനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട്.

1886ലെ കരാറിനു വിരുദ്ധമാണ് കേരളത്തിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന് മൂന്ന് ഏക്കർ വിസ്തൃതിയിലാണ് കേരളം പാർക്കിങ് ഗ്രൗണ്ട് നിർമ്മിക്കുന്നത്. ഇത് തടയണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ തമിഴ്‌നാടിന്റെ ഹർജി.

1886ലെ കരാറിന്റെ സാധുതയെ ചോദ്യംചെയ്ത് കേരളം നൽകിയ പുനഃപരിശോധന ഹർജിയിൽ വിധി വരാനിരിക്കെയാണ് തമിഴ്‌നാട് മറ്റൊരു ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനോട് തോറ്റ കേരളത്തിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് തമിഴ്‌നാടിന്റെ നീക്കം.

കേരളം പാട്ടക്കരാർ ലംഘിച്ചിരിക്കുകയാണെന്നാണ് തമിഴ്‌നാടിന്റെ വാദം. പാട്ടഭൂമിയിലെ നിർമ്മാണപ്രവർത്തനങ്ങൾ വിലക്കണമെന്ന് ഹർജിയിൽ തമിഴ്‌നാട് ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും അതിനാൽ ഉടൻതന്നെ ഇത് നിർത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP