Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റത്തവണ നികുതി അടച്ചവരിൽ നിന്നും കൂടിയ നിരക്ക് എടുക്കരുത്; കേരള കൗമുദി ഉടമയുടെ പരാതിയിൽ ലോകായുക്തയുടെ നിർണ്ണായക വിധി

ഒറ്റത്തവണ നികുതി അടച്ചവരിൽ നിന്നും കൂടിയ നിരക്ക് എടുക്കരുത്; കേരള കൗമുദി ഉടമയുടെ പരാതിയിൽ ലോകായുക്തയുടെ നിർണ്ണായക വിധി

തിരുവനന്തപുരം: ഒറ്റത്തവണ റോഡ് നികുതി ഈടാക്കുന്ന വാഹനങ്ങൾക്കു പിന്നീട് അധിക നികുതി ചുമത്താൻ പാടില്ലെന്നു ലോകായുക്ത ഉത്തരവ്. കേരള കൗമുദി ചീഫ് എഡിറ്റർ എം.എസ്. രവി നൽകിയ ഹർജിയിലാണ് ഉത്തരവ്. വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണ് ഈ ഉത്തരവ്.

വാഹനങ്ങളുടെ ഒരു മാസത്തെ താൽക്കാലിക റജിസ്‌ട്രേഷൻ സ്ഥിരം റജിസ്‌ട്രേഷനു തുല്യമാണ്. വാഹനം വാങ്ങിയ ശേഷം റജിസ്‌ട്രേഷൻ സമയത്ത് ആദ്യം നൽകിയ നികുതിയിൽ കൂടുതൽ തുക ഒരു കാരണവശാലും പിന്നീട് ഈടാക്കാൻ പാടില്ല. ഇത്തരത്തിൽ അധികമായി ഈടാക്കിയ 22,840 രൂപ ഹർജിക്കാരനു മടക്കി നൽകാനും ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത കെ.കെ. ദിനേശൻ എന്നിവർ ഉത്തരവിട്ടു.

തന്റെ വാഹനത്തിന് 2012 മാർച്ച് 29ന് 91,500 രൂപ ഒറ്റത്തവണ നികുതി ഈടാക്കിയ ശേഷം ഏപ്രിൽ ഒന്നിനു സർക്കാർ നികുതി വർധിപ്പിച്ചതിന്റെ പേരിൽ കൂടുതൽ നികുതി ഈടാക്കിയെന്നായിരുന്നു എം.എസ്. രവിയുടെ പരാതി. വിധിയുടെ അടിസ്ഥാനത്തിൽ ഹർജിക്കാരന് സർക്കാർ തുക തിരിച്ചുനൽകേണ്ടിവരും. ലോകായുക്തയുടെ അപ്പീൽകോടതിയായ ഹൈക്കോടതിയിൽ സർക്കാരിന് അപ്പീൽ പോകാം. ഈ വിധി കീഴ്‌വഴക്കമാക്കി ആർക്കും ലോകായുക്തയെ സമീപിച്ച് അനുകൂലവിധി തേടാം.

ഇത്തരത്തിൽ കൂടുതൽ തുക നൽകിയവർക്കും ആശ്വാസമാണ് വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP