Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്നുകിൽ ഈ ജഡ്ജിയെ പുറത്താക്കണം; അല്ലെങ്കിൽ ഈ നിയമം കുപ്പയിൽ എറിയണം; ബലാത്സംഗത്തിന് ഇരയായ കുരുന്നുകൾ 1200 കിലോമീറ്റർ താണ്ടി ദിവസക്കൂലിയും ഉപേക്ഷിച്ച് മൊഴി നൽകാൻ എത്തിയത് രണ്ടാം തവണ: അവസാന നിമിഷം കേസ് മാറ്റിയത് മുതലാളിയെ രക്ഷിക്കാനോ?

ഒന്നുകിൽ ഈ ജഡ്ജിയെ പുറത്താക്കണം; അല്ലെങ്കിൽ ഈ നിയമം കുപ്പയിൽ എറിയണം; ബലാത്സംഗത്തിന് ഇരയായ കുരുന്നുകൾ 1200 കിലോമീറ്റർ താണ്ടി ദിവസക്കൂലിയും ഉപേക്ഷിച്ച് മൊഴി നൽകാൻ എത്തിയത് രണ്ടാം തവണ: അവസാന നിമിഷം കേസ് മാറ്റിയത് മുതലാളിയെ രക്ഷിക്കാനോ?

ഹൈദരാബാദ്: പീഡന കേസുകളിൽ ഇന്ത്യൻ കോടതികളിൽ നടക്കുന്ന വാദിയെ പ്രതിയാക്കുന്ന ശൈലിക്ക് എത്രകാലമായാലും അവസാനമില്ല. പിങ്ക് എന്ന അമിതാബ് ബച്ചൻ ചിത്രം ഇക്കാര്യം വ്യക്തമാക്കിയതാണ്. ബലാത്സംഗത്തിന് ഇരയായവർക്ക് നീതി കിട്ടാൻ അതിവേഗ കോടതികൾ സ്ഥാപിച്ചെങ്കിലും ഇവയുടെ പ്രവർത്തനം തോന്നിയതുപോലെയാണ്. തെലുങ്കാനയിലെ കരിംനഗറിലെ ഇഷ്ടിക ചൂളയിലെ മുതലാളി മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൊഴി നൽകാനായി ഇരകൾ ഒഡിഷയിൽ നിന്നം 1200 കിലോമീറ്റർ താണ്ടി കോടതിയിൽ എത്തിയത്. എന്നാൽ, ഇവർ കോടതിയിൽ എത്തിയ ശേഷം കേസ് മാറ്റിവച്ചതോടെ പെൺകുട്ടികൾ ദുരിതത്തിലായി. ഏപ്രിൽ മാസത്തേക്കാണ് കേസ് വീണ്ടും മാറ്റിവച്ചിരിക്കുന്നത്.

കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടികളിൽ ഇത്രയും അധികം ദൂരം താണ്ടി എത്തിയത്. ഇഷ്ടികച്ചൂളയുടെ മുതലാൡയുടെ ഭീഷണികളെ അതിജീവിച്ചു കൊണ്ടാണ ്ഈ പവങ്ങൾ കേസ് കൊടുത്തതിന്റെ പേരിൽ എത്തിയത്. ഭാഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം അഭിഭാഷകൻ കേസ് നീട്ടിവെക്കണമെന്ന ആവശ്യപ്പെട്ടത്. പെൺകുട്ടികൾ സഞ്ചരിച്ചെത്തിയ ദൂരമോ മറ്റു കാര്യങ്ങളോ പരിഗണിക്കാതെ കോടതി ഈ ആവശ്യം അംഗീകരിക്കുകയും ചയ്തു.

കേസ് വീണ്ടും മാറ്റിവച്ചതിനെ നിരാശ പെൺകുട്ടികൾ വ്യക്തമാക്കുകയും ചെയ്തു. ഇനിയും കൂലിപ്പണിയെടുത്ത് നീതിക്ക് വേണ്ടി കോടതി വരാന്തയിൽ കയറിയിറങ്ങേണ്ടി വരുമല്ലോ എന്ന ദുഃഖത്തിലാണ് ഇവർ. ബസിലും തീവണ്ടിയിലും മാറിക്കയറിയാണ് ഇറകളാക്കപ്പെട്ട കുട്ടികൾ എത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നിയമസഹായം ഒരുക്കി നൽകുന്നത് സുനിത കൃഷ്ണന്റെ എൻജിഒ സംഘനയാണ്. പെൺകുട്ടികൾക്ക് പൊലീസ് സഹായം വേണമെന്ന് ഇവരും ആവശ്യപ്പെട്ടിട്ടുണ്ട്.

2014 മാർച്ചി -ഏപ്രിൽ മാസങ്ങളിലാണ് ഇഷ്ടിക ചൂളയിൽ വച്ച് മുതലാളിയായ ലിംഗപ്പള്ളി കൃഷ്ണയെന്ന മുതലാളി ബലാത്സംഗം ചെയ്തത്. സംഭവം പുറത്തുപറയാതിരിക്കാൻ മാതാപിതാക്കളെ നിരന്തരം ഭീഷണിപ്പെത്തുകയും ചെയ്തു. ഭീഷണി തുടർന്നപ്പോഴാണ് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ, ഒഡീഷക്കാരികളായ പെൺകുട്ടികളുടെ പരാതിയിൽ കേടതി നടപടികൾ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്. മൂന്ന് വർഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന കേസിലാണ് ഇപ്പോൾ കോടതിയും ഇരകളെ പീഡിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP