Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കും; സർക്കാരിനെ അതൃപ്തി അറിയിച്ച് ഹൈക്കോടതി

പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കും; സർക്കാരിനെ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നമായതിനാൽ ഇതിനെ ലാഘവത്തോടെ കാണാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

പാഠപുസ്തകങ്ങളുടെ അച്ചടിക്ക് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അച്ചടി വൈകുന്നത് നീതീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പാഠപുസ്തക അച്ചടി വൈകുന്നതിൽ പരാതിപ്പെട്ട് കോട്ടയത്തെ ഒരു സ്‌കൂൾ വിദ്യാർത്ഥിയാണ് കോടതിയെ സമീപിച്ചത്. ഓണപ്പരീക്ഷ അടുത്തിട്ടും കുട്ടികൾക്ക് പാഠപുസ്തകം ലഭിക്കാത്തത് ഗൗരവകരമാണെന്നും പരാതി പരിഗണിച്ച് കോടതി വ്യക്തമാക്കി.

കർണാടകത്തിലെ സ്വകാര്യ പ്രസിന് പാഠപുസ്തകംങ്ങളുടെ അച്ചടി നൽകാൻ ശ്രമിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതേ തുടർന്ന് കൊച്ചി കാക്കനാട്ടുള്ള കേരള ബുക്‌സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയെ അച്ചടി ഏൽപിച്ചിരിക്കുകയാണ്.

പാഠപുസ്തക അച്ചടി വൈകുന്നതിൽ സർക്കാർ വിശദീകരണം പോലും നൽകാൻ തയ്യാറായിരുന്നില്ല. ഈ അനാസ്ഥയാണ് കോടതിയെ ചൊടിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ചപ്പോൾ സർക്കാർ ഒരാഴ്ച സമയം ചോദിച്ചിരുന്നു .എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ സക്കാരിന്റെ ഭാഗത്ത് നിന്ന് വിശദീകരണം നൽകിയിരുന്നില്ല. കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

പാഠപുസ്തകങ്ങളുടെ അച്ചടി മെയ്‌ 31 പൂർത്തിയാകേണ്ടതായിരുന്നു. കഴിഞ്ഞ മേയിൽ തന്നെ കെബിപിഎസിനെ അച്ചടി ഏൽപ്പിച്ചതാണ്. ആകെ 2.38 കോടി പുസ്തകങ്ങളാണ് അടിക്കാനുണ്ടായിരുന്നത്. മെയ്‌ 15നു തന്നെ തീർക്കാമെന്നായിരുന്നു കെബിപിഎസ്‌സിന്റെ വാഗ്ദാനം. എന്നാൽ അതിനകം തീരില്ലെന്ന് ഏപ്രിൽ 29ന് അവർ അറിയിക്കുകയായിരുന്നു.

അതേസമയം സമയത്ത് അച്ചടി പൂർത്തിയാക്കാൻ കഴിയില്ലെന്ന് സൊസൈറ്റി അറിയിച്ചതോടെ സർക്കാർ സ്വകാര്യ സ്ഥാപനത്തിന് അച്ചടിക്കാൻ കരാർ നൽകിയിരുന്നു. ഇത് വിവാദമായതോടെയാണ് നടപടി റദ്ദാക്കി വീണ്ടും കെബിപിഎസിന് തന്നെ അച്ചടി നൽകാൻ സർക്കാർ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP