Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിവിൽ സർവീസ് മൂന്നാം റാങ്കുകാരൻ ഹാജരാക്കിയ രേഖ വ്യാജമെന്ന് ആരോപണം; പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനും യു.പി.എസ്.സിക്കും നോട്ടീസ് അയച്ച് കോടതി

സിവിൽ സർവീസ് മൂന്നാം റാങ്കുകാരൻ ഹാജരാക്കിയ രേഖ വ്യാജമെന്ന് ആരോപണം; പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനും യു.പി.എസ്.സിക്കും നോട്ടീസ് അയച്ച് കോടതി

ഹൈദരാബാദ്: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം റാങ്കുകാരനായ ഗോപാലകൃഷ്ണ റോണങ്കി സമർപ്പിച്ച വൈദ്യപരിശോധനാ രേഖ വ്യാജമെന്ന ആരോപണം. പരാതിയെത്തുടർന്ന് ഹൈദരാബാദ് ഹൈക്കോടതി റോണങ്കിക്ക് നോട്ടീസ് അയച്ചു.

അഡ്വ എം മുരളീ കൃഷ്ണ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നോട്ടീസ്. മൂന്നാഴ്‌ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് രമേശ് രംഗനാഥന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് യുപിഎസ് സിക്കും ആന്ധ്ര പ്രദേശ് സർക്കാരിനും കത്തയച്ചു.

യുപിഎസ് സി നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ അംഗപരിമിതനെന്ന് കാണിച്ചാണ് വൈദ്യ പരിശോധന രേഖകൾ റോണങ്കി സമർപ്പിച്ചത്. 45% വൈകല്യമുണ്ടെന്ന് കാട്ടി റോണങ്കി സമർപ്പിച്ച രേഖ വ്യാജമാണെന്നാണ് മുരളീകൃഷ്ണൻ ആരോപിക്കുന്നത്. ഒബിസി വിദ്യാർത്ഥികളുടെ കട്ട് ഓഫ് മാർക്ക് 110.66 ആണെന്നിരിക്കെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് 75.34 ആണ് കട്ട് ഓഫ് മാർക്ക്. 91.34 മാർക്ക് നേടിയ റോണങ്കി മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനനുസരിച്ചാണ് പരീക്ഷയിൽ യോഗ്യത നേടിയത്.

എന്നാൽ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും സർട്ടിഫിക്കറ്റ് നേടാൻ പര്യാപ്തമായ പ്രശ്‌നങ്ങളൊന്നും റോണങ്കിക്ക് ഇല്ലെന്നുമാണ് അഡ്വ മുരളീകൃഷ്ണൻ പറയുന്നത്. എന്നാൽ 2002ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മരത്തിൽ നിന്ന് വീണാണ് തന്റെ വലതു കയ്യിന് സ്വാധീനം നഷ്ടപ്പെട്ടതെന്നും തനിക്കെതിരെ ഉയരുന്ന പുതിയ ആരോപണങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും റോണങ്കി പ്രതികരിച്ചു.

ദരിദ്ര കർഷക കുടുംബത്തിൽ നിന്നുള്ള താൻ കഷ്ടപ്പെട്ട് പഠിച്ചാണ് ഇതു വരെ എത്തിയതെന്നും സത്യം ജയിക്കുമെന്നും റോണങ്കി പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP