Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ഫോണിൽ നിന്നും തിരുവഞ്ചൂരും വിളിച്ചു 13 തവണ; പിഎ വിളിച്ചതിന് കണക്കില്ല; സരിതയുടെ മാസ്മരിക വലയിൽ വീഴാത്ത ഏതെങ്കിലും ഒരു എ ഗ്രൂപ്പ് നേതാവുണ്ടോ?

സ്വന്തം ഫോണിൽ നിന്നും തിരുവഞ്ചൂരും വിളിച്ചു 13 തവണ; പിഎ വിളിച്ചതിന് കണക്കില്ല; സരിതയുടെ മാസ്മരിക വലയിൽ വീഴാത്ത ഏതെങ്കിലും ഒരു എ ഗ്രൂപ്പ് നേതാവുണ്ടോ?

കൊച്ചി: ആഭ്യന്തര മന്ത്രിയായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണൻ സോളാർ തട്ടിപ്പു കേസിലെ പ്രതി സരിതയുമായി 13 തവണ ഫോണിൽ സംസാരിച്ചിരുന്നതായി സോളാർ കമ്മീഷനിൽ രേഖകൾ. സോളാർ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മീഷൻ മുമ്പാകെ തിരുവഞ്ചൂർ മൊഴി നൽകാനെത്തിയപ്പോഴാണ് കമ്മീഷൻ അഭിഭാഷകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ കോൺഗ്രസിലെ എ ഗ്രൂപ്പിലെ പ്രധാനികളെല്ലാം സരിതയുമായി നിരന്തര ബന്ധം ഉണ്ടായിരുന്നതായി വ്യക്തമാവുകയാണ്. എന്നാൽ സോളർ ഇടപാടുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് തന്റെ പക്കലുണ്ടെന്ന സരിത എസ്.നായരുടെ മൊഴി അടിസ്ഥാനമില്ലാത്തതാണെന്നു തിരുവഞ്ചൂർ വിശദീകരിച്ചു.

സരിത തന്റെ രണ്ട് വ്യത്യസ്ത നമ്പറുകളിൽ നിന്നും തിരുവഞ്ചൂരിന്റെ നമ്പറിലേക്ക് 12 തവണ വിളിച്ചതായും ഒരു തവണ തിരുവഞ്ചൂർ തിരിച്ചുവിളിച്ചതായുമുള്ള രേഖകളാണ് ഹാജരാക്കിയത്. 2013 ജനുവരി 23 മുതൽ 28 വരെ സരിതയുടെ 8606161700 നമ്പറിൽ നിന്ന് തിരുവഞ്ചൂരിന്റെ 9447018116 എന്ന നമ്പറിലേക്ക് നാലു കോളുകളും 2013 ഫെബ്രുവരി ഒന്നു മുതൽ 2013 മെയ് 23 വരെ സരിതയുടെ 9446735555 എന്ന നമ്പറിൽ നിന്ന് തിരുവഞ്ചൂരിന്റെ നമ്പറിലേക്ക് എട്ടു കോളുകളും സരിത വിളിച്ചിരുന്നതായാണ് രേഖകൾ. 2013 മെയ് 23ാം തീയതി ഉച്ചയ്ക്ക് 1.49ന് ആണ് തന്റെ ഫോണിൽ നിന്നും സരിതയുടെ ഫോണിലേക്ക് 19 സെക്കന്റ് ദൈർഘ്യമുള്ള ഒരു കോൾ പോയിട്ടുള്ളതെന്നും തിരുവഞ്ചൂർ കമ്മീഷൻ മുമ്പാകെ സമ്മതിച്ചു. 2013 ഫെബ്രുവരി രണ്ടിന് 205 സെക്കൻഡ് ദൈർഘ്യമുള്ള ഒരു കോളും 2013 മാർച്ച് 27ന് 160 സെക്കൻഡ് ദൈർഘ്യമുള്ള ഒരു കോളും സരിത തന്റെ നമ്പറിലേക്ക് നടത്തിയതായി അദ്ദേഹം സമ്മതിച്ചു.

തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ. രവീന്ദ്രന്റെ നമ്പറിലേക്ക് സരിത 11 കോളുകളും രണ്ട് എസ്എംഎസുകളും ചെയ്തിരുന്നതായി രവീന്ദ്രൻ കമ്മീഷൻ മുമ്പാകെ സമ്മതിച്ചിരുന്നുവെന്ന് കമ്മീഷൻ അഭിഭാഷകൻ തിരുവഞ്ചൂർ രാധാകൃഷ്ണനെ അറിയിച്ചു. ആഭ്യന്തര മന്ത്രിയെ കാണുന്നതിനുള്ള സൗകര്യത്തിനാണ് സരിത തന്നെ വിളിച്ചിരുന്നതെന്നാണ് രവീന്ദ്രൻ നേരത്തെ കമ്മീഷനിൽ മൊഴി നൽകിയിരുന്നത്. സോളാർ കേസിന്റെ മൂർധന്യാവസ്ഥയിൽ അന്വേഷണവുമായി ബന്ധപ്പെടാൻ കഴിയില്ലായെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇപ്രകാരം എത്ര കോളുകൾ വന്നാലും താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും തിരുവഞ്ചൂർ കമ്മീഷൻ മുമ്പാകെ മൊഴി നൽകി.

സോളർ ഇടപാടുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് തന്റെ പക്കലുണ്ടെന്ന സരിത എസ്.നായരുടെ മൊഴി അടിസ്ഥാനമില്ലാത്തതാണെന്നു മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സരിതയെ അറസ്റ്റ് ചെയ്തത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തന്റെ കീഴിലുള്ള പൊലീസായതിനാലാകാം അങ്ങനെ പറഞ്ഞതെന്നും തിരുവഞ്ചൂർ മൊഴി നൽകി. സരിത എഴുതിയ കത്തു പിടിച്ചെടുക്കുന്നതിനു പ്രത്യേക അന്വേഷണ സംഘം എന്തെങ്കിലും നടപടിയെടുത്തതായി അറിയുമോ എന്ന കമ്മിഷൻ ജസ്റ്റിസ് ജി.ശിവരാജന്റെ ചോദ്യത്തിനു താൻ അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നും അതിനാൽ ഇക്കാര്യങ്ങൾ അറിയില്ലെന്നും തിരുവഞ്ചൂർ മറുപടി നൽകി. വിസ്താരം 20നു തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP