Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാദ്ധ്യമപ്രവർത്തകർക്കെതിരെ വെടിയുതിർത്ത വിവാദ തോക്കു സ്വാമിയെ വെറുതെ വിട്ടു; മതസ്പർധ വളർത്തുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിൽ റിമാൻഡിലുള്ള പ്രതിയുടെ വിദേശയാത്രയെക്കുറിച്ചും സാമ്പത്തിക ഇടപാടിനെക്കുറിച്ചും രഹസ്യാന്വേഷണം തുടങ്ങി പൊലീസ്

മാദ്ധ്യമപ്രവർത്തകർക്കെതിരെ വെടിയുതിർത്ത വിവാദ തോക്കു സ്വാമിയെ വെറുതെ വിട്ടു; മതസ്പർധ വളർത്തുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിൽ റിമാൻഡിലുള്ള പ്രതിയുടെ വിദേശയാത്രയെക്കുറിച്ചും സാമ്പത്തിക ഇടപാടിനെക്കുറിച്ചും രഹസ്യാന്വേഷണം തുടങ്ങി പൊലീസ്

കൊച്ചി: മാദ്ധ്യമപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത കേസിൽ വിവാദ തോക്ക് സ്വാമി ഹിമവൽ ഭദ്രാനന്ദയെ പറവുർ ജില്ല അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ജഡ്ജി എം.വി നാരായണനാണ് ഹിമവൽ ഭദ്രാനന്ദ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ഇന്നുച്ചയ്ക്ക് 12.30നാണ് വിധി പ്രഖ്യാപിച്ചത്.

മതസ്പർദ്ധത വളർത്തുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനെ തുടർന്ന് കാക്കനാട് റിമാൻഡ് ജയിലിലുള്ള ഹിമവൽ ഭദ്രാനന്ദ കോടതിക്കുള്ളിൽ ഉണ്ടായിരുന്നു. മുപ്പതിനായിരം രൂപക്ക് 3 നില വാടക കെട്ടിടത്തിൽ എറണാകുളം കലൂരിലാണിയാൾ താമസിക്കുന്നത്. ഏറെ വിവാദങ്ങളിൽ ഉൾപ്പെട്ട 34കാരനായ തോക്ക് സ്വാമി ഇടക്കിടക്ക് വിദേശയാത്ര നടത്തുന്നതിനെ കുറിച്ചും സ്വാമിയുടെ സാമ്പത്തിക ഉറവിടത്തെ കുറിച്ചും പൊലീസ് രഹസ്യ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഒരു വർഷത്തോളമായി ബാംഗളൂരിലും തിരുവനന്തപുരത്തുമായി താമസിച്ചിരുന്ന സ്വാമി ഹിമവൽ ഭദ്രാനന്ദ എറണാകുളത്ത് കലൂർ പോണോത്ത് റോഡിൽ ഹോമിയോ
ഡോക്ടറായ അമ്മയുമായി വീണ്ടും താമസം തുടങ്ങിയിട്ടു 6 മാസത്തോളമായി. ബംഗ്ലൂരിൽ അവതാർ എന്ന പേരിൽ ഓൺലൈൻ ചാനൽ നടത്തുകയായിരുന്നു.

രാശി പറച്ചിലും ജ്യോതിഷവുമാണ് ഇപ്പോഴത്തെ പ്രധാന വരുമാന മാർഗ്ഗമെന്ന് ഹിമവൽ ഭദ്രാനന്ദ മറുനാടനോട് പറഞ്ഞു. സിനിമാരംഗത്തെ പല പ്രമുഖരും സംവിധായകൻ മേജർ രവി മുതൽ ഗോകുലം ഗോപാലൻ വരെ സ്വാമിയുടെ അടുപ്പക്കാരാണെന്നും പറയുന്നു.

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ തമിഴ്‌നാട്ടിലെ കമ്പം, തേനി ഭാഗങ്ങളിൽ മലയാളികൾക്ക് നേരെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് ഹിമവൽ
ഭദ്രാനന്ദയുടെ നേതൃതത്തിൽ തമിഴ് ലോറി അടിച്ചു തകർത്ത കേസ് കൊട്ടാരക്കര കോടതിയിൽ നിലവിലുണ്ട്. ഈ സംഭവത്തിൽ ഏഴു കോൺസി.ഐ ആയിരുന്ന കെ.സദൻ തന്നെ ക്രൂരമായി മർദിച്ചെന്നും തന്റെ ലൈംഗിക അവയങ്ങളിൽ മുളക് അരച്ച് തേച്ചതടക്കമുള്ള ക്രൂരപീഡനങ്ങ ൾക്ക് വിധേയനക്കിയതായി സ്വാമി പരാതി നൽകിയിരുന്നു.

പാൻപരാഗ് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കച്ചേരിപ്പടിയിൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പശുക്കളുമായി നടത്തിയ ഗോമൂത്ര ഉപവാസവും വിവാദമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഫ്‌ലക്‌സിൽ ഗോക്കളെ നിറുത്തി മൂത്രം ഒഴിപ്പിച്ചണ് വിവാദ തോക്ക് സ്വാമി അന്ന് സമരം സംഘടിപ്പിച്ചത്. ആ കേസ് അടുത്തിയിടെ തള്ളിപ്പോയെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

ഇപ്പോൾ വിധി പറഞ്ഞ കേസ് 2008 17 നാണ് നടന്നത്. ആലുവ അശോകപുരം മനയ്ക്കപ്പടിയിലെ വാടക വീട്ടിൽ വച്ച് ഹിമവൽ ഭദ്രാനന്ദ തോക്ക് ചൂണ്ടി ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പിൻതിരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല .പിന്നീട് പൊലീസ് തന്നെ തന്ത്രപൂർവ്വം ഭദ്രാനന്ദയെ സി.ഐ ഓഫീസിൽ കൊണ്ട് വന്നപ്പോൾ ചിത്രം പകർത്താൻ ശ്രമിച്ച ആലുവയിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. അന്ന് സി.ഐ ആയിരുന്ന ബാബു കുമാർ ഹിമവൽ ഭദ്രാനന്ദയുടെ കൈപ്പിടിച്ച് തിരിച്ചതിനാൽ വെടിയുണ്ട കെട്ടിടത്തിന് മുകളിലെ സിലിങ്ങിലാണ് പതിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP