Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയരാജന്റെ പങ്ക് അന്വേഷിച്ചത് തന്റെ ഔദ്യോഗിക ജീവിതം തകർത്തു; താൻ ഡി.ജി.പി ആയിരുന്നപ്പോൾ കണ്ണൂരിൽ ഒരു കൊലപാതകം മാത്രമായിരുന്നു നടന്നത്; അതിന് ശേഷം 9 പേർ കൊല്ലപ്പെട്ടു; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ടിപി സെൻകുമാർ

ജയരാജന്റെ പങ്ക് അന്വേഷിച്ചത് തന്റെ ഔദ്യോഗിക ജീവിതം തകർത്തു; താൻ ഡി.ജി.പി ആയിരുന്നപ്പോൾ കണ്ണൂരിൽ ഒരു കൊലപാതകം മാത്രമായിരുന്നു നടന്നത്; അതിന് ശേഷം 9 പേർ കൊല്ലപ്പെട്ടു; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ടിപി സെൻകുമാർ

ന്യൂഡൽഹി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ടിപി സെൻകുമാർ ഐപിഎസ്. ഡി.ജി.പി ആയിരുന്നപ്പോൾ സിപിഐ(എം) നേതാക്കൾക്കെതിരെ നടപടിയെടുത്തതുകൊണ്ടാണ് തന്റെ ഔദ്യോഗികം ജീവിതം തകർന്നതെന്നും ഇത് സിപിഐ(എം) പകപോക്കലിന്റെ ഭാഗമായിരുന്നുവെന്നും മുൻ ഡി.ജി.പി ആരോപിക്കുന്നു.

തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനുമെതിരെ കടുത്ത ആരോപണങ്ങളുമായി സെൻകുമാർ രംഗത്തെത്തിയിരിക്കുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസ്, ഷൂക്കൂർ വധക്കേസ്, കതിരൂർ മനോജ് വധക്കേസ് എന്നിവയിൽ സിപിഐ(എം) നേതാക്കളുടെ പങ്ക് താൻ അന്വേഷിച്ചിരുന്നു. കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ പങ്ക് അന്വേഷിച്ചതുകൊണ്ടാണ് തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റാൻ കാരണമായതെന്നും സെൻകുമാർ അപ്പീലിൽ ചൂണ്ടിക്കാട്ടി.

തന്റെ നടപടി സിപിഐ(എം) കേന്ദ്രങ്ങളെ വലിയ തോതിൽ ഭയപ്പെടുത്തിയിരുന്നു. ഇത് തന്റെ ഔദ്യോഗിക ജീവിതം തന്നെ തകർത്തൂവെന്നും അദ്ദേഹം പറഞ്ഞു. താൻ ഡി.ജി.പി ആയിരുന്നപ്പോൾ കണ്ണൂരിൽ ഒരു കൊലപാതകം മാത്രമായിരുന്നു നടന്നത്. എന്നാൽ അതിന് ശേഷം കണ്ണൂരിൽ ഒമ്പതുകൊലപാതകമാണ് നടന്നത്. ജൂലൈ-19 മുതലുള്ള കണക്കാണിത്.

പിണറായി സർക്കാർ അധികാരമേറ്റ ശേഷം നിരവധി പൊലീസ് ഉദ്യോഗസ്ഥരെയാണ് രണ്ട് വർഷം പൂർത്തിയാക്കുന്നതിന് മുന്നെ സ്ഥലം മാറ്റിയത്. ഇത് എത്ര പരിതാപകരമായ അവസ്ഥയിലേക്കാണ് പോവുന്നത് എന്നതിന് തെളിവാണെന്നും സെൻകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP