Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു ജഡ്ജിമാരും അഞ്ചുമതക്കാർ; മുസ്ലിം ജഡ്ജി ഇതുവരെ ഒരക്ഷരം മിണ്ടിയില്ല; തലാഖ് ചൊല്ലലിനെക്കുറിച്ച് ആറു ദിവസം നീണ്ട ഹിയറിങ്ങിൽ കൂടുതൽ അഭിപ്രായം പറയേണ്ടട മുസ്ലിം ജഡ്ജിയുടെ മൗനം ചർച്ചയാകുന്നു; കടുത്ത മതവിശ്വാസിയായ ജസ്റ്റിക് കുര്യൻ ജോസഫിന്റെ നിലപാടും ശ്രദ്ധേയമാകും

അഞ്ചു ജഡ്ജിമാരും അഞ്ചുമതക്കാർ; മുസ്ലിം ജഡ്ജി ഇതുവരെ ഒരക്ഷരം മിണ്ടിയില്ല; തലാഖ് ചൊല്ലലിനെക്കുറിച്ച് ആറു ദിവസം നീണ്ട ഹിയറിങ്ങിൽ കൂടുതൽ അഭിപ്രായം പറയേണ്ടട മുസ്ലിം ജഡ്ജിയുടെ മൗനം ചർച്ചയാകുന്നു; കടുത്ത മതവിശ്വാസിയായ ജസ്റ്റിക് കുര്യൻ ജോസഫിന്റെ നിലപാടും ശ്രദ്ധേയമാകും

മുത്തലാഖ് വിഷയത്തിൽ വാദം കേട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സവിശേഷത അതിലുൾപ്പെട്ട ജഡ്ജിമാരുടെ വിശ്വാസത്തിന്റെ പേരിലായിരുന്നു. അഞ്ച് ജഡ്ജിമാരും അഞ്ച് മതത്തിൽപ്പെട്ടവർ. വിവിധ കോണുകളിൽനിന്നുള്ള വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റിവെച്ച മുത്തലാഖ് വിഷയത്തിൽ ഭരണഘടനാബെഞ്ചിലെ മുസ്ലിം ജഡ്ജിയുടെ മൗനമാണ് ശ്രദ്ധേയമാകുന്നത്.

ചീഫ് ജസ്റ്റിക് ജെ.എസ്. ഖേഹർ സിഖ് മതത്തിൽപ്പെട്ടയാൾ. ശേഷിച്ചവർ ക്രിസ്ത്യൻ, പാഴ്‌സി, ഹിന്ദു, മുസ്ലിം വിഭാഗത്തിൽപ്പെട്ടവരും. ഏറെ നിർണായകമായ നിലപാടുകളെടുക്കേണ്ടിവരുന്ന വിഷയമായതിനാലാണ് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ ഭരണഘടനാബെഞ്ചിൽ ഉൾപ്പെട്ടതെന്ന് വ്യക്തമാണ്. എന്നാൽ, ബെഞ്ചിലെ മുസ്ലിം ജഡജി അബ്ദുൾ നസീർ ആറുദിവസം നീണ്ട വിചാരണാവേളയിൽ അഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ലെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ.എഫ്.നരിമാൻ, യു.യു.ലളിത് എന്നിവരാണ് വിചാരണാവേളയിൽ വ്യത്യസ്തങ്ങളായ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. മുത്തലാഖിന്റെ മതപരമായ ആവശ്യകതയെക്കുറിച്ചും അതിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരിൽനിന്നും വിവിധ മത സംഘടനകളിൽനിന്നും ഹർജിക്കാരിൽനിന്നും വിശദീകരണം തേടിയ ബെഞ്ചിൽ, ജസ്റ്റിസ് അബ്ദുൾ നസീർ ഈ ദിവസങ്ങളിലെല്ലാം മൗനത്തിലായിരുന്നു.

മുത്തലാഖിന്റെ പിറവിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും നന്നായി അറിയുന്ന ജസ്റ്റിസ് അബ്ദുൾ നസീർ ഇക്കാര്യത്തിൽ മൗനം പാലിച്ചത് ഇതിനകം ചർച്ചാവിഷമായിട്ടുണ്ട്. മുസ്ലിം വ്യക്തിനിയമബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായ എതിർപ്പുകളെ മയപ്പെടുത്തുന്നതിനും വിവാഹക്കരാറിൽ മുത്തലാഖ് പാടില്ലെന്ന് മുൻകൂറായി പറയാൻ മുസ്ലിം സ്ത്രീകൾക്ക് അവകാശം നൽകുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടിലേക്ക് വ്യക്തിനിയമബോർഡിനെ എത്തിക്കാനും ഭരണഘടനാബെഞ്ചിന് സാധിച്ചു.

മുസ്ലിം വ്യക്തിനിയമങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാവുന്നതല്ലെന്ന നിലപാടിലായിരുന്നു മുസ്ലിം വ്യക്തിനിയമ ബോർഡ്. എന്നാൽ, മുത്തലാഖ് മുസ്ലിം സമുദായത്തിനുമേലുള്ള കറയാണെന്ന കാര്യം ബോധിപ്പിക്കാൻ ഹർജിക്കാർക്കായി. തുല്യതയ്ക്കുള്ള മുസ്ലിം സ്ത്രീകളുടെ അവകാശം അതില്ലാതാക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചു. ഏറെ ശ്രദ്ധേയമായ വാദ പ്രതിവാദങ്ങളുണ്ടായ വിചാരണയിൽ, സുപ്രീം കോടതി സഞ്ചരിക്കുന്നത് മൂർച്ചയേറിയ ബ്ലേഡിന് മുകളിലൂടെയാണെന്ന് അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അഭിപ്രായപ്പെടുക പോലുമുണ്ടായി.

മൂർച്ചയേറിയ ബ്ലേഡിന് മുകളിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കിൽ ഞങ്ങൾ നെടുകെ പിളർന്നേനെയെന്നാണ് ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചത്. മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വാദങ്ങളെ കടുത്തഭാഷയിൽ വിമർശിക്കാൻ തുനിഞ്ഞ അഭിഭാഷകരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന നിലപാടുകളും കോടതി സ്വീകരിച്ചു. നാളെ ഹിന്ദു വ്യക്തി നിയമ ബോർഡ് ഉണ്ടാകുമെന്നും ഹിന്ദു വിശ്വാസങ്ങൾ അത് നടപ്പിലാക്കുമെന്നും അഭിഭാഷക അശ്വിനി ഉപാധ്യായ് പറഞ്ഞപ്പോൾ, നിങ്ങളൊരു അഭിഭാഷകയാണ് അത് മറക്കരുതെന്ന് ശക്തമായ വിമർശനം ഉന്നയിക്കാനും കോടതി തയ്യാറായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP