Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്ന ഹിന്ദു വിശ്വാസം ചോദ്യം ചെയ്യാത്തിടത്തോളം മുസ്ലീങ്ങളുടെ മുത്തലാഖും ചോദ്യം ചെയ്തുകൂടെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്; 1400 വർഷമായി ഇസ്ലാം മതവിശ്വാസികൾ പിൻതുടരുന്ന മുത്തലാഖ് അനിസ്ലാമികമാണെന്ന് പറയാൻ ആർക്കുമാകില്ലെന്നും ബോർഡിന് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീം കോടതിയിൽ

രാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്ന ഹിന്ദു വിശ്വാസം ചോദ്യം ചെയ്യാത്തിടത്തോളം മുസ്ലീങ്ങളുടെ മുത്തലാഖും ചോദ്യം ചെയ്തുകൂടെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്; 1400 വർഷമായി ഇസ്ലാം മതവിശ്വാസികൾ പിൻതുടരുന്ന മുത്തലാഖ് അനിസ്ലാമികമാണെന്ന് പറയാൻ ആർക്കുമാകില്ലെന്നും ബോർഡിന് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മുത്തലാഖ് 1400 വർഷമായി ഇസ്ലാം മതവിശ്വാസികൾക്കിടയിലുള്ള വിശ്വാസമാണെന്നും അത് അനിസ്ലാമികമാണെന്ന് പറയാൻ ആർക്കുമാവില്ലെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ്. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ നടക്കുന്ന വാദത്തിനിടെയാണ് ബോർഡ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ശീരാമൻ ജനിച്ചത് അയോദ്ധ്യയിലാണെന്ന ഹിന്ദു വിശ്വാസം നിലനിൽക്കുമെങ്കിൽ മുസ്‌ളിം വിശ്വാസത്തിന്റെ ഭാഗമായ മുത്തലാഖും നിലനിൽക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
രാമൻ അയോധ്യയിൽ ജനിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നെങ്കിൽ അത് വിശ്വാസത്തിന്റെ കാര്യമാണ്. അത് ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും കബിൽ സിബൽ പറഞ്ഞു.

എഡി 637 മുതൽ മുത്തലാഖ് നിലവിലുണ്ട്. അത് അനിസ്ലാമികമാണെന്ന് പറയാൻ നമുക്കാവില്ല. 1400 വർഷമായി ഇസ്ലാം മതവിശ്വാസികൾ പിന്തുടരുന്ന പാരമ്പര്യമാണിത്.അത് വിശ്വാസത്തിന്റെ കാര്യമാണ്. ഭരണഘടനാപരമായ സദാചാരമോ നീതിയോ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും കബിൽ സിബൽ വാദിച്ചു.

മ്രുസ്ലീം വിവാഹവും വിവാഹ മോചനവും മുതിർന്ന വ്യക്തികൾ തമ്മിലുള്ള കരാറാണ്. വിവാഹവും വിവാഹ മോചനവും കരാറാണെങ്കിൽ മറ്റുള്ളവർക്ക് ഇതിലെന്താണ് പ്രശ്നം. ഹദീസിൽ ഇക്കാര്യം പറയുന്നുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തി നിയമങ്ങൾ ഉണ്ടാവുന്നത് മതത്തിൽ നിന്നാണോയെന്ന് സുപ്രീംകോടതി ബോർഡിനോട് ആരാഞ്ഞു. ഖുറാൻ അടിസ്ഥാനമാക്കിയാണ് വ്യക്തി നിയമങ്ങളുണ്ടാക്കിയതെന്നും അതിന് ഭരണഘടനാ സാധുതയുണ്ടെന്നുമായിരുന്നു ബോർഡിന്റെ മറുപടി.കേസിൽ വാദം തുടരുകയാണ്.


വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചാണ് വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കുര്യൻ ജോസഫ്, ആർ.എഫ്. നരിമാൻ, യു.യു. ലളിത്, അബ്ദുൾ നസീർ എന്നിവരാണ് ബഞ്ചിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP