1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
18
Friday

ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കേറ്റി കളിച്ച നടന് പണി കിട്ടുമോ? ആഡംബരം കൂട്ടാൻ ആനകൊമ്പ് വാങ്ങിയത് ഒഴിയാബാധയായി മാറിയ നിരാശയിൽ മോഹൻലാൽ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പുതിയ പരാതി

December 03, 2015 | 11:22 AM | Permalink



സ്വന്തം ലേഖകൻ

കൊച്ചി: സൂപ്പർ താരത്തിന്റെ പത്മഭൂഷൺ സ്വപ്‌നത്തിന് പോലും വിലങ്ങ് തടിയാവുകയാണ് ഒരു ആനക്കൊമ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ മോഹൻലാലിനെ അംഗീകരിക്കാനും ആദരിക്കാനും തയ്യാറാണ്. പക്ഷേ ആ ആനക്കൊമ്പ് എല്ലാത്തിനും തടസ്സമാകുന്നു. ഒന്നും ചിന്തിക്കാതെ സ്വന്തം വീട്ടിലെ ആഡംബരക്കൂട്ടാനായി വാങ്ങിയ ആനക്കൊമ്പുകൾ മോഹൻലാലിനെ വിടാതെ പിന്തുടരുകയാണ്. അതിനിടെ തേവരയിലെ വീട്ടിൽനിന്നും ആനക്കൊമ്പുകൾ കണ്ടെത്തിയ സംഭവത്തിൽ മോഹൻലാലിന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. കൊച്ചി സ്വദേശി പൗലോസാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

2012 ജൂണിലാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽനിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. നാല് ആനക്കൊമ്പുകളാണ് പിടിച്ചെടുത്തത്. ലൈസൻസില്ലാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. എന്നാൽ മോഹൻലാലിന്റെ കാര്യത്തിൽ ഈ നിയമം പാലിക്കപ്പെട്ടില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. കേസന്വേഷിച്ച തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ബിജോ അലക്‌സാൻണ്ടറും മലയാറ്റൂർ ഡി.എഫ്.ഒയും മോഹൻലാലിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

ഹൈക്കോടതിയിൽ മൂന്നുവർഷമായി കിടക്കുന്ന കേസാണിത്. ഓരോ സമയത്തും ഓരോരോ കാരണങ്ങൾ പറഞ്ഞു മാറ്റിവയ്ക്കപ്പെടുകയാണ്. പലപ്പോഴും അഡ്വക്കേറ്റ് ജനറലോ മോഹൻലാലിന്റെ വക്കീൽ കെ ദാമോദരനോ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ഹാജരാകാതെ നീട്ടിവച്ചിരിക്കുകയായിരുന്നു. ഇതിനെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. ഇനിയിങ്ങനെ പറ്റില്ലെന്നും കേസ്സിൽ അന്തിമ വാദം ഡിസംബർ ഒമ്പതിന് കേൾക്കുമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവരും അന്ന് ഹാജരാകണമെന്നും ഇനി ഇതു നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്നും ജസ്റ്റിസ് രാമകൃഷ്ണന്റെ ബെഞ്ച് നിർദ്ദേശിച്ചു. മോഹൻലാൽ നേരിട്ട് ഹജരാകേണ്ടി വരുമെന്നാണ് സൂചന. ഇതിനിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി

ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഐസക് വർഗീസാണ് ഹൈക്കോടതിയിൽ മോഹൻലാലിനെതിരെ കേസ് നൽകിയിട്ടുള്ളത്. ആനക്കൊമ്പ് കേസ് നിലവിലുള്ളതു കൊണ്ട് സർക്കാർ ശ്രമിച്ചിട്ടും പത്മഭൂഷൺ പട്ടികയിൽനിന്ന് മോഹൻലാൽ പുറത്താവുകയും ചെയ്തിട്ടുണ്ട്. 2012 ൽ ആദായ വകുപ്പ് അധികൃതർ മോഹൻലാലിന്റെ തേവരയിലുള്ള വിസ്മയ എന്ന വീട് റെയ്ഡ് നടത്തിയപ്പോൾ, അനധികൃതമായി സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തിരുന്നു. വനം വകുപ്പിന്റെ അനുമതിയോ പ്രത്യേക ലൈസൻസുകളോ ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചത് പിടികൂടിയാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഉടൻ അറസ്റ്റ് ചെയ്യേണ്ടതും കൊമ്പുകൾ പിടിച്ചെടുക്കേണ്ടതുമാണ്.

മൂന്ന് വർഷം മുതൽ 7 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണത്. എന്നാൽ പ്രതി മോഹൻലാൽ ആയതിനാൽ അറസ്റ്റ് ചെയ്തില്ലെന്നു മാത്രമല്ല, ആനക്കൊമ്പ് മോഹൻലാലിന്റെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ വനം വകുപ്പ് അനുമതി കൊടുക്കുകയും ചെയ്തു. മോഹൻലാലിനെതിരെ കേസ് നടക്കുമ്പോഴും തൊണ്ടി മുതൽ വനം വകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രതിയുടെ വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ പോളനാട് റെയ്ഞ്ച് ഓഫീസിൽ മോഹൻലാലിനെതിരെ ഒആർ 14/2012 ആയി കേസ് നിലവിലുണ്ട്. തൃശൂരിലും, ചെന്നൈയിലും ഉള്ള സ്വകാര്യവ്യക്തികളിൽ നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നും അവർക്ക് ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടായിരുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്.

പക്ഷെ രണ്ട് ആനക്കൊമ്പുകൾ മോഹൻലാൽ ഷൂട്ടിംഗിനായി വന്നപ്പോൾ ഒറ്റപ്പാലത്തെ ഒരു വീട്ടിൽ നിന്ന് വാങ്ങിയതാണെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ലൈസൻസുള്ളവരിൽ നിന്നോ സർക്കാരിൽ നിന്നോ വാങ്ങിയാലും ലൈസൻസ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റുനടപടികളോയെടുക്കണമെന്നിരിക്കെ, മോഹൻലാലിന്റെ കാര്യത്തിൽ അതൊന്നുമുണ്ടായില്ലെന്നും കേസിൽ പ്രതിയായ മോഹൻലാലിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നുമാണ് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹുമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്.

കേസിലെ തൊണ്ടി മുതലായ യഥാർത്ഥ ആനക്കൊമ്പുകൾ മോഹൻലാൽ വീട്ടിൽ നിന്ന് മാറ്റി വനം വകുപ്പ് പിടിച്ചെടുത്തത് മെഴുകിന്റേയോ പ്ലാസ്റ്റിക്കിന്റേയോ കൊമ്പാണെന്ന് പറഞ്ഞാൽ കേസ് എന്തായി തീരുമെന്നും സംഘടന ചോദിക്കുന്നു. എന്നാൽ ഇതു സംബന്ധിച്ച് കൃത്യമായ രേഖകൾ സൂക്ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ അവകാശ വാദം. ഇതിനെതിരെ ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹുമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി കൊടുത്തെങ്കിലും മൂന്ന് വർഷം മുമ്പ് തള്ളിയിരുന്നു. വനം വകുപ്പും മോഹൻലാലും തമ്മിലുള്ള കേസിൽ എന്തു തന്നെയായാലും മൂന്നാമതൊരാൾക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഇതിൽ പൊതുതാൽപ്പര്യ ഹർജി നിലനിൽക്കില്ലെന്നും പറഞ്ഞാണ് കോടതി കേസ് തള്ളിയത്. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ മോഹൻലാൽ അകപ്പെട്ടപ്പോൾ അന്നത്തെ വനം, സിനിമ മന്ത്രിയായിരുന്ന കെ.ബി.ഗണേശ്കുമാർ മോഹൻലാലിനെ രക്ഷിക്കാൻ പുറത്തിറങ്ങിയിരുന്നു. ലൈസൻസില്ലാത്ത ആനക്കൊമ്പുകൾ സ്വയമേവ വനംവകുപ്പിൽ സറണ്ടർ ചെയ്താൽ കേസ് എടുക്കില്ല എന്നൊരു നിയമം കൊണ്ടു വരാനായിരുന്നു ശ്രമിച്ചത്. സംസ്ഥാനത്തിന് മാത്രം ഇത്തരമൊരു നിയമം കൊണ്ടുവരാൻ കഴിയാത്തതിനാൽ ഇതിന്റെ ബിൽ അന്നത്തെ കേന്ദ്ര വൈൽഡ് ലൈഫ് മന്ത്രി ജയന്തി നടേശന് അയച്ചു കൊടുത്തിരുന്നു. അവർ ആ നിർദ്ദേശം തള്ളിയതിനാൽ നിയമം കൊണ്ടുവരാൻ കഴിഞ്ഞില്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
പീഡന ലക്ഷ്യത്തോടെ കടന്നു പിടിച്ചപ്പോൾ കുതറിമാറാൻ ശ്രമിച്ചു; വായും മൂക്കും അടച്ചു പിടിച്ച് ശ്വാസം മുട്ടി മരിച്ചു; തോട്ടിൽ വീണ യുവതിയെ മാനംഭഗപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കി; അന്യസംസ്ഥാന തൊഴിലാളികളെ സംശയ നിഴലിലാക്കാൻ സ്വർണ്ണാഭരണവും തട്ടിയെടുത്തു; മേക്കുന്നിലെ റീജയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കാട്ടിൽ അൻസാറിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
സണ്ണി ലിയോണിനെ ഒരു നോക്ക് കാണാൻ എം ജി റോഡ് കയ്യടക്കിയത് ആയിരക്കണക്കിന് യുവാക്കൾ; ആരാധകരുടെ തിക്കിലും തിരക്കിലും എടിഎം കൗണ്ടറിന്റെ മുൻഭാഗം തകർന്നു; ബ്ലോക്കിൽപെട്ട ബസ്സിനു മുകളിലും കയറി ആർപ്പുവിളിച്ച് യുവാക്കൾ; ക്രീം നിറത്തിലുള്ള ഇറുകിയ വസ്ത്രമണിഞ്ഞ് എത്തിയ മാദകസുന്ദരിയെ കണ്ടപ്പോൾ ആവേശം അണപൊട്ടി: ലോകമെമ്പാടും ആരാധകരുള്ള സണ്ണി കൊച്ചിയെ പ്രകമ്പനം കൊള്ളിച്ചത് ഇങ്ങനെ
ഒടിയനിലും രണ്ടാമൂഴത്തിലും ലേഡി സൂപ്പർസ്റ്റാറിന് വേഷമില്ലെന്ന് റിപ്പോർട്ട്; അഴിക്കുള്ളിലാക്കിയത് മഞ്ജുവും-ശ്രീകുമാർ മേനോനുമാണെന്ന ദിലീപിന്റെ ആരോപണത്തിൽ പുലിവാല് പിടിക്കാൻ മോഹൻ ലാലില്ല? ദ്രൗപദിയാകാനും ഒടിയന്റെ നായികയാകാനും പുതിയ നടിയെ തേടുന്നുവെന്നും റിപ്പോർട്ട്; നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസ് അന്വേഷണം മഞ്ജുവിനും വിനയാകുന്നുവോ?
ഈ മാസം അവസാനം ജാമ്യം കിട്ടുമെന്നും കന്നി ഒന്നിന് ശബരിമലയിലേക്ക് പോകുമെന്നും അനുജനോട് പറഞ്ഞ് ദിലീപ്; ജയിലിനുള്ളിൽ താടിയും മുടിയും നീട്ടി വളർത്തുന്നത് വ്രതശുദ്ധിയുടെ ഭാഗം; വ്രതത്തിന്റെ ഭാഗമായി ദിലീപിന് ജയിലിൽ അനുവദിക്കുന്നത് പ്രത്യേക ഭക്ഷണവും ദിനചര്യയും; താടി വടിക്കാത്തത് നിരാശനായതുകൊണ്ടെന്ന വാദം നിഷേധിച്ച് അനുജൻ അനൂപും
കടപ്പുറത്ത് ജനിച്ച് വളർന്ന് യാദൃശ്ചികമായി രാഷ്ട്രീയത്തിൽ എത്തി കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ കാവിക്കൊടി പാറിച്ചു; നിയമസഭയിലേക്ക് അങ്കം കുറിച്ചിട്ടും കുടുംബം രക്ഷിക്കാൻ ഷാർജയ്ക്ക് പോയി; ഇന്നലെ യുഎഇയിൽ അപകടത്തിൽപ്പെട്ട് മരിച്ച ബിജെപി വനിതാ നേതാവ് പരിചയപ്പെട്ടവർക്കെല്ലാം മറക്കാനാവാത്ത വ്യക്തിത്വം
'എന്നെ ഇങ്ങനെ വീട്ടിലിട്ടാൽ മതിയോ, ഇതാണോ എന്റെ ജീവിതം?'വിവാദങ്ങൾ മുറുകുമ്പോഴും ഇസ്ലാമിക വിശ്വാസത്തിൽ ഉറച്ചു വിശ്വസിച്ച് ഹാദിയ; തട്ടമിട്ട് നിസ്‌ക്കാരവുമായി മുന്നോട്ടു പോകുന്നു; മതം മാറ്റത്തിന് പ്രലോഭിപ്പിച്ചത് ജസീന, ഫസീന എന്നീ രണ്ടു പേരെന്ന് പറഞ്ഞ് കണ്ണീരുമായി മാതാവും; വീട്ടിലെത്തി കുടുംബത്തോട് സംസാരിച്ച രാഹുൽ ഈശ്വർ പുറത്തുവിട്ട വീഡിയോ കാണാം
ഏഴ് തവണ സുപ്രീംകോടതിയിലും 15തവണ ഹൈക്കോടതിയിലും പോയിട്ടും കേസ് പരിഗണിച്ചേയില്ല; അപ്പീൽ അപേക്ഷ കേൾക്കാൻ ജഡ്ജിമാർക്കും മടി; പണം കൊടുത്ത് നാട്ടുകാരെ കൊണ്ട് നിവേദനം നൽകാനുള്ള ശ്രമവും മാനസിക രോഗി ആവാനുള്ള ശ്രമവും പൊളിഞ്ഞു; കോടികളുടെ വാഹനങ്ങളിൽ മേക്കപ്പ് മാനുമായി കറങ്ങി നടന്നിരുന്ന അമൽ വെറും സാധാരണക്കാരിയായി; നിയമത്തിന് മുമ്പിൽ പണക്കൊഴുപ്പ് വീണപ്പോൾ പരിവേദനവുമായി ഭാര്യ രംഗത്ത്
ചിത്രം വിചിത്രത്തിലൂടെ പ്രശസ്തനായി ന്യൂസ് 18ലേക്ക് പോയ പ്രമുഖ ചാനൽ അവതാരകൻ ലല്ലുവിന്റെ പേരിലും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തേക്കും; നാലു മാധ്യമ പ്രവർത്തകർക്കെതിരെ മൊഴിയെന്ന് റിപ്പോർട്ടുകൾ; ഭക്ഷ്യവിഷബാധയാക്കാൻ ശ്രമിച്ചത് ഗുരുജിയെന്ന സന്തോഷ് നായർ; ദേശീയ പട്ടിക ജാതി കമ്മീഷൻ സ്വമേധയാ കേസെടുത്തു; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ മറ്റുള്ളവർക്ക് അനുമതി നിഷേധിച്ചപ്പോഴും എം ജി ശ്രീകുമാറിന് മുമ്പിൽ നിയമം വളഞ്ഞു; മുളവുകാട് പഞ്ചായത്തിൽ ഗായകൻ മണിമാളിക കെട്ടിപ്പൊക്കിയത് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ചു; പൊതുവഴി അടച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ
സനീഷ് പലതവണ എന്നെ ചീത്തവിളിച്ചു; ചെയ്യാത്ത കുറ്റത്തിനു നിരന്തരം കേട്ട വഴക്കു പോലെ അല്ല ന്യൂസ് പോകുന്നതിനിടെ പരസ്യമായി എന്റെ സ്ത്രീത്വത്തെ അപമാനിച്ചത്; ലല്ലു ശശിധരൻ പിള്ളയ്ക്ക് എന്നെ കാണുമ്പോഴൊക്കെ ചൊറിച്ചിലാണ്; ന്യൂസ് 18 ലെ ആത്മഹത്യാ ശ്രമം മറുനാടന്റെ കെട്ടുകഥയെന്ന് ആരോപിച്ച മഹാന്മാരെല്ലാം വായിച്ചറിയാൻ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ കോപ്പി പുറത്ത് വിടുന്നു
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ